Connect with us

ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്, ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല; അതിൽ ഭയങ്കര സന്തോഷമുണ്ട്.; മൃദുല വിജയ്

serial news

ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്, ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല; അതിൽ ഭയങ്കര സന്തോഷമുണ്ട്.; മൃദുല വിജയ്

ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്, ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല; അതിൽ ഭയങ്കര സന്തോഷമുണ്ട്.; മൃദുല വിജയ്

മലയാളികൾക്ക് ഏറെ പ്രയങ്കരരായ താരങ്ങളാണ് മൃദുലയും യുവയും നിരവധി ടെലിവിഷൻ പരമ്പരകളിലൂടെയും മറ്റ് ഷോകളിലൂടെയുമാണ് താരങ്ങൾ മലയാളികളിലേക്ക് നടന്നടുത്തത്. ജീവിതത്തിൽ ഇരുവരും ഒന്നിച്ചത് ആരാധകരെ ഏറെ സന്തോഷിപ്പിച്ച വിശേഷമായിരുന്നു. കൊവിഡ് പശ്ചാത്തലത്തിൽ ആറ്റുകാൽ ദേവി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരു ‘മൃദ്വ’യായത്. . വിവാഹ ശേഷം വൈകാതെ ഗര്‍ഭിണിയായതോടെ അഭിനയത്തിൽ നിന്ന് താൽകാലിക ഇടവേളയെടുത്ത മൃദുല കുറച്ചു നാളുകൾക്ക് മുൻപ് തിരിച്ചെത്തിയിരുന്നു. തിരിച്ചുവരവിലും വലിയ സ്വീകാര്യതയാണ് മൃദുലയ്ക്ക് ലഭിച്ചത്.

റാണി രാജ എന്ന പരമ്പരയിലൂടെ ആയിരുന്നു മൃദുലയുടെ തിരിച്ചുവരവ്. പിന്നീട് സ്റ്റാർ മാജിക്കിലേക്കും താരം തിരിച്ചെത്തിയിരുന്നു. അമ്മയായ ശേഷം പരമ്പരയിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് പറയുകയാണ് മൃദുല ഇപ്പോൾ. അതേസമയം സഹോദരി വേഷം ഓക്കെയാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോൾ കേൾക്കുന്നതെന്നും മൃദുല പറഞ്ഞു. സീരിയൽ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മൃദുല.ഡെലിവറിക്ക് ശേഷം ഫീൽഡ് ഔട്ടായി പോകുന്ന ചിലരുണ്ട്. ദൈവം സഹായിച്ച് എനിക്കത് സംഭവിച്ചിട്ടില്ല. അതിൽ ഭയങ്കര സന്തോഷമുണ്ട്. വീണ്ടും നായിക വേഷത്തിലേക്ക് എത്താൻ കഴിഞ്ഞത് അതിലും നല്ല കാര്യം. പഴയതിൽ നിന്നും ഒരുപാട് വ്യത്യാസങ്ങൾ വന്നിട്ടുണ്ട്. എങ്കിലും ചിലർ ഒരു ആറ്റിട്യൂഡ് ഉണ്ട്, വിവാഹം കഴിഞ്ഞ് ഡെലിവറി ഒക്കെ കഴിഞ്ഞ ശേഷം ഇനി ഇപ്പോൾ നായികയായി പറ്റുമോ, സഹോദരി വേഷം ഒക്കെയാണോ എന്നൊക്കെ ചോദിക്കാറുണ്ട്’,

‘അല്ലെങ്കിൽ ഹീറോയിൻ ആയിട്ട് നല്ലൊരു ക്യാരക്ടർ റോളിൽ നിൽക്കുന്ന വേഷം തന്നാൽ ചെയ്യുമോ എന്നൊക്കെ ചോദിച്ചു ചിലർ വിളിക്കാറുണ്ട്. ഞാൻ ചെയ്യില്ലെന്ന് പറയാറില്ല. ഭാവിയിൽ എനിക്ക് അത് ചെയ്യേണ്ടി വരും. പക്ഷെ ഇപ്പോൾ തൽക്കാലം ചെയ്യുന്നില്ലെന്ന് പറയാറുണ്ട്’, മൃദുല പറഞ്ഞു.

സ്റ്റാർ മാജിക്കിൽ കുഞ്ഞുമായി പോയപ്പോഴുള്ള അനുഭവവും മൃദുല പങ്കുവച്ചു. ‘ഞാൻ സിംഗിൾ ആയിരുന്നപ്പോൾ തുടങ്ങിയതാണ് വർക്കാണ് അത്. അതിനു ശേഷം ഞാനും ഹസ്ബൻഡും ആയിട്ട് പോയി. പിന്നീടാണ് കുഞ്ഞിനൊപ്പം പോകുന്നത്. അത് നമ്മുടെ ഒരു ഫാമിലിയുടെ ഭാഗം പോലെ ആയി. അതിലേക്ക് വീണ്ടും ചെല്ലാൻ കഴിയുന്നത് ഭാഗ്യമാണ്’, മൃദുല പറഞ്ഞു.’സ്റ്റാർ മാജിക്കിൽ ഓരോരുത്തർക്കും ഓരോരോ കഴിവുകളുണ്ട്. എനിക്ക് അതിൽ അധികം കൗണ്ടറുകൾ ഒന്നും പറയാനറിയില്ല. എന്റെ കഴിവ് ഡാൻസിലും അവിടെ ഉള്ളവരെ ഇമിറ്റേറ്റ് ചെയ്യുന്നതിലുമാണ്. പിന്നെ ഗെയിം വരുമ്പോൾ ചെയ്യും. അവിടെ നന്നായി ഗെയിമുകൾ കളിക്കുന്നത് ഐശ്വര്യയാണ്. തരുന്ന പ്രോപ്പർട്ടി പോലും നശിപ്പിച്ചു കൊണ്ടാകും ഐശ്വര്യ കളിക്കുന്നത്’, മൃദുല പറഞ്ഞു.കൊല്ലം സുധിയെ കുറിച്ചും മൃദുല ഓർത്തു. ‘ടമാർ പടാർ ചെയ്യുന്ന സമയം മുതൽ അറിയുന്നതാണ് സുധി ചേട്ടനെ. കെയറിങ് ആയിട്ടുള്ള സഹോദരനാണ് അദ്ദേഹം. അങ്ങനെയാണ് എനിക്ക് സുധി ചേട്ടൻ. എനിക്ക് മാത്രമല്ല അവിടെയുള്ള എല്ലാവർക്കും അങ്ങനെ തന്നെയാണ്. എന്റെ ഹസ്ബൻഡിനും അങ്ങനെയുള്ള വ്യക്തി ആയിരുന്നു. റാണി രാജ ലൊക്കേഷനിൽ വെച്ചാണ് അദ്ദേഹം മരിച്ചത് അറിയുന്നത്. ദേവി ചന്ദന ചേച്ചിയാണ് എന്നോട് ഇക്കാര്യം പറയുന്നത്’,

‘എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല. കുറെ സമയത്തേക്ക് ഞാൻ സൈലന്റായി പോയി. ബിനു ചേട്ടനും ആശുപത്രിയിൽ ആണെന്ന് അറിഞ്ഞു. എനിക്കപ്പോൾ ചെയ്യാൻ കഴിയുന്നത് അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുക എന്നത് മാത്രമായിരുന്നു. നന്നായി പ്രാർത്ഥിച്ചു. സുധി ചേട്ടനെ കാണാൻ ലൊക്കേഷനിൽ നിന്ന് പോകാൻ സാധിച്ചില്ല. ഞാൻ മാക്സിമം ശ്രമിച്ചു. പക്ഷെ അന്ന് എല്ലാ സീനിലും ഞാൻ ഉണ്ടായിരുന്നു. ഞാൻ പോയാൽ ഷൂട്ടിംഗ് മുടങ്ങും. അത് പ്രൊഡ്യൂസറിന് വലിയ നഷ്ടമാകും. അതുകൊണ്ട് അവർ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. അതുകൊണ്ട് പോകാൻ കഴിഞ്ഞില്ല’, മൃദുല പറഞ്ഞു.

More in serial news

Trending