
Malayalam Breaking News
വധു എപ്പോഴും വാട്സാപ്പിൽ ; മുഹൂർത്തത്തിന് തൊട്ടു മുൻപ് വരൻ വിവാഹത്തിൽ നിന്നും പിന്മാറി …
വധു എപ്പോഴും വാട്സാപ്പിൽ ; മുഹൂർത്തത്തിന് തൊട്ടു മുൻപ് വരൻ വിവാഹത്തിൽ നിന്നും പിന്മാറി …
Published on

By
വധു എപ്പോഴും വാട്സാപ്പിൽ ; മുഹൂർത്തത്തിന് തൊട്ടു മുൻപ് വരൻ വിവാഹത്തിൽ നിന്നും പിന്മാറി …
സോഷ്യൽ മീഡിയയുടെ അതിപ്രസരം യുവാക്കളെ വാട്സാപ്പിലും ഫേസ്ബുക്കിലും തളച്ചിടുന്ന കാലമാണിത്. പല കുടുംബങ്ങളും ശിഥിലമാകാനും ഫോണിന്റെ അമിത ഉപയോഗം മതി. ഇപ്പോൾ വധു അമിതമായ രീതിയില്‍ വാട്ട്സ്ആപ് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്നും പിന്മാറിയാതായി റിപ്പോർട്ട് . ഉത്തര്‍പ്രദേശിലെ അംറോഹ ജില്ലയിലാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു, വിവാഹദിനത്തില്‍ മുഹൂര്‍ത്തത്തിന് തൊട്ടുമുമ്പാണ് വരന് വിവാഹത്തില്‍ നിന്നും പിന്മാറിയത്.
വരന്റെ ബന്ധുക്കളുടെ നമ്പറിലേക്ക് വിവാഹത്തിന് മുമ്പ് തന്നെ പെണ്‍കുട്ടി വാട്സ്ആപ്പില്‍ സന്ദേശം അയക്കുന്നുവെന്നാണ് വരന്റെ വീട്ടുകാരുടെ ആരോപണമെന്ന് പൊലീസ് പറഞ്ഞു. അംറോഹയിലെ നൗഗാൻ സദത്ത് ഗ്രാമത്തിലാണ് വിവാഹം മുടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. ബുധനാഴ്ച വിവാഹവേദിയില്‍ വരനേയും വീട്ടുകാരേയും കാത്തിരിക്കുകയായിരുന്നു വധുവും ബന്ധുക്കളും. എന്നാല്‍ മുഹൂര്‍ത്തത്തിന് സമയമായിട്ടും ഇവര്‍ എത്തിയില്ല. തുടര്‍ന്ന് വധുവിന്റെ പിതാവ് വരന്റെ പിതാവിനെ വിളിച്ച് കാര്യം ചോദിക്കുകയായിരുന്നു. പെണ്‍കുട്ടി അമിതമായി വാട്സ്ആപ് ഉപയോഗിക്കുന്നത് കൊണ്ട് തങ്ങള്‍ വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്നാണ് ഇവര്‍ അറിയിച്ചത്.
സ്ത്രീധനത്തെ ചൊല്ലിയുളള അതൃപ്തിയിലാണ് ഇവര്‍ വിവാഹത്തില്‍ നിന്ന് പിന്മാറിയതെന്ന് വധുവിന്റെ വീട്ടുകാര്‍ ആരോപിച്ചു. സ്ത്രീധനം നല്‍കാത്തത് കൊണ്ടാണ് അവസാന നിമിഷം പിന്മാറിയതെന്ന് പെണ്‍കുട്ടിയുടെ പിതാവ് ഉറോജ് മെഹന്ദി പറഞ്ഞു. 65 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് കാണിച്ച് ഇവര്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.
family calls off marriage on wedding day
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...