ബേബി ഒടിടിയിലേക്ക്! റിലീസ് തിയ്യതി പ്രഖ്യാപിച്ചു
Published on

വിജയ് ദേവരകൊണ്ടയുടെ സഹോദരന് ആനന്ദ് ദേവരകൊണ്ട നായകനായ ബേബി ഒടിടിയിലേക്ക്. റിലീസിന്റെ ആദ്യ ദിനങ്ങളില്‍ തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയ ചിത്രം നിര്‍മ്മാതാക്കള്‍ക്ക് വലിയ ലാഭമാണ് നേടിക്കൊടുത്തത്. ചെറിയ ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട ചിത്രം ഒരു മാസം കൊണ്ട് നേടിയത് 91 കോടി രൂപയാണെന്ന് നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ചിരുന്നു. റിലീസിന്റെ ഒരു മാസത്തിനിപ്പുറമാണ് ചിത്രം ഒടിടി റിലീസിന് ഒരുങ്ങുന്നത്.
അഹ വീഡിയോ എന്ന പ്ലാറ്റ്ഫോമിലൂടെ ഓഗസ്റ്റ് 25 നാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക. കേരളത്തില്‍ തിയറ്റര്‍ റിലീസ് ഇല്ലാതിരുന്ന ചിത്രമാണിത്. തെലുങ്കില്‍ വന്‍ വിജയം നേടിയ ഒരു ചിത്രത്തിന് കേരളത്തില്‍ റിലീസ് ഇല്ലാതിരുന്നതിലെ നിരാശ ഇവിടുത്തം പല സിനിമാപ്രേമികളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ഒടിടി റിലീസിലൂടെ അവര്‍ക്കും സിനിമ കാണാം.
വൈഷ്ണവി ചൈതന്യ നായികയായ ചിത്രം ജൂലൈ 14 നാണ് തിയറ്ററുകളില്‍ എത്തിയത്.
കമിംഗ് ഓഫ് ഏജ് റൊമാന്റിക് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ദൊരസാനി എന്ന ചിത്രത്തിലൂടെ 2019 ല്‍ ആയിരുന്നു ആനന്ദ് ദേവരകൊണ്ടയുടെ സിനിമാ അരങ്ങേറ്റം. മിഡില്‍ ക്ലാസ് മെലഡീസ്, പുഷ്പക വിമാനം, ഹൈവേ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. കരിയറിലെ അഞ്ചാമത്തെ ചിത്രമാണ് ബേബി. വൈഷ്ണവി ചൈതന്യയാണ് ചിത്രത്തിലെ നായിക. വിരാജ് അശ്വിന്, നാഗേന്ദ്ര ബാബു, ലിറിഷ കുനപ്പറെഡ്ഡി, ഹര്‍ഷ ചെമുഡു, സാത്വിക് ആനന്ദ്, സായ് പ്രസാദ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...
ഉലകനായകൻ കമൽ ഹാസന്റെ തഗ്ഗ് ലൈഫ് എന്ന ചിത്രം സുപ്രീം കോടതി ഉത്തരവ്. നടൻ നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ചിത്രത്തിന്റെ...