Connect with us

അന്ന് സ്റ്റേജിൽ ഒരു തെറ്റും പറ്റി, അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഷോക്ക് ആണ്; കെ എസ് ചിത്ര

Movies

അന്ന് സ്റ്റേജിൽ ഒരു തെറ്റും പറ്റി, അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഷോക്ക് ആണ്; കെ എസ് ചിത്ര

അന്ന് സ്റ്റേജിൽ ഒരു തെറ്റും പറ്റി, അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഷോക്ക് ആണ്; കെ എസ് ചിത്ര

മലയാളികളുടെ സ്വന്തം വാനമ്പാടിയാണ് കെ എസ് ചിത്ര വർഷം കൂടുന്തോറും പാട്ടിന് മാധുര്യം കൂടുന്നതല്ലാതെ മറ്റൊരു മാറ്റവും ആ ശബ്ദത്തിനും ചിത്രയെന്ന വ്യക്തിക്കും സംഭവിച്ചിട്ടില്ല. ചിത്രയുടെ അവാര്‍ഡുകളും അതിനര്‍ഹമായ ഗാനങ്ങളും നമുക്ക് പരിശോധിക്കാം..

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ , ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി ഇരുപത്തയ്യായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും ചിത്ര പാടിയിട്ടുണ്ട്. പത്മശ്രീയടക്കമുള്ള പുരസ്‌കാരങ്ങൾ തേടിയെത്തിയപ്പോഴും നിഷ്കളങ്കമായ ഒരു പുഞ്ചിരിയോടുകൂടി മാത്രമേ അവർ അതൊക്കെ ഏറ്റുവാങ്ങിയിട്ടുള്ളു
വേദിയാവട്ടെ, സ്റ്റുഡിയോ ആവട്ടെ, ഏറ്റവും പെർഫെക്റ്റ് ആയി പാടുന്ന ഗായിക എന്ന് പേരെടുത്ത ആളാണ് കെ എസ് ചിത്ര. അറുപതിന്റെ നിറവിലെത്തി നിൽക്കുന്ന ചിത്രയുടെ സംഗീതവും ജീവിതവും മലയാളിക്ക് ഏറെ പ്രിയപ്പെട്ടതാണ്. തെന്നിന്ത്യയുടെ വാനമ്പാടി എന്ന് പുകഴ് നേടി, ഇന്ത്യയിലെ തന്നെ മികച്ച ഗായികമാരിൽ മുൻപന്തിയിൽ തുടരുന്ന ചിത്രയ്ക്ക് ദേശീയ-അന്തർദ്ദേശീയ പുരസ്‌കാരങ്ങൾ അനേകം ലഭിച്ചിട്ടുണ്ട്.

ലൈവ് പരിപാടികളിൽ പ്രേക്ഷകർക്കിഷ്ടപ്പെട്ട പാട്ടുകൾ, അതെത്ര പ്രയാസമുള്ള പാട്ടാണെങ്കിലും അനായാസം പാടി നമ്മുടെ മനസ്സ് കവർന്ന ചിത്ര, ഒരിക്കൽ വേദിയിൽ വച്ച് നടന്നൊരു ഇൻസിഡന്റിനെ കുറിച്ച് സംസാരിക്കുകയാണ്. കർണാടക സംഗീതജ്ഞയായ സുധാ രാഘുനാഥൻ കോവിഡ് കാലത്ത് നടത്തിയ ഒരു ഓൺലൈൻ അഭിമുഖത്തിലാണ് ചിത്ര ഇത് പറഞ്ഞത്. മറ്റു ഗായികമാരുടെ പാട്ടുകൾ സ്റ്റേജിൽ പാടുമോ? എന്ന ചോദ്യത്തിന് ഉത്തരമായാണ് ചിത്ര ഈ സംഭവം വെളിപ്പെടുത്തിയത്.

‘ എ ആർ റഹ്മാൻ സാറിന്റെ ഷോയിൽ ചിന്മയി പാടിയ ‘സഹാന പൂക്കൾ പൂക്കുതോ’ എന്ന ഗാനം ഞാൻ പാടിയിട്ടുണ്ട്. അന്ന് സ്റ്റേജിൽ ഒരു തെറ്റും പറ്റി. അത് ഓർക്കുമ്പോൾ ഇപ്പോഴും ഒരു ഷോക്ക് ആണ്. ഞാനും വിജയ് യേശുദാസും ചേർന്ന് പാടുന്ന പാട്ടാണ്. അതിൽ ഒരു ചെറിയ ഒരു മിസ്റ്റേക്ക് നടന്നു,’ ചിത്ര ഓർത്തു.

ആ പാട്ടിൽ ഇടയ്ക്ക് സ്കെയിൽ മാറി വരും, ചരണത്തിൽ. (മെയിൽ സിങ്ങർ) പഞ്ചമത്തിൽ നിർത്തുമ്പോൾ വേറെ ഒരു സ്കേലിൽ ഫീമെയിൽ സിങ്ങർ പാടണം. വിജയ് യേശുദാസ് അത് മറ്റൊരു തരത്തിൽ പാടി നിർത്തി, അതിനെ തുടർന്ന് താൻ മറ്റൊരു സ്കെയിലിൽ പാടേണ്ടി വന്നു എന്ന് പാട്ടിലൂടെ തന്നെ വിശദീകരിച്ചു കൊണ്ട് ചിത്ര പറഞ്ഞു.

More in Movies

Trending

Recent

To Top