
general
ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുത് നടി ഗീത; ചിത്രങ്ങൾ
ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുത് നടി ഗീത; ചിത്രങ്ങൾ

ചിങ്ങമാസ പുലരിയിൽ ശബരിമലയിൽ എത്തി അയ്യപ്പനെ തൊഴുത് നടി ഗീത. ദർശനം നടത്തിയതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ് . ചിങ്ങമാസപ്പുലരിയിൽ നിർമാല്യം കണ്ടുതൊഴുതു. ഗണപതിഹോമവും നെയ്യഭിഷേകവും നടത്തിയാണു മടങ്ങിയത്.
തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ മുഖമാണ് നടി ഗീത. തമിഴ്, തെലുങ്ക്, മലയാളം ഭാഷകൾ കൂടാതെ ഹിന്ദിയിലും ഗീത അഭിനയിച്ചിട്ടുണ്ട്. പഞ്ചാഗ്നി, വാത്സല്യം, സുഖമോ ദേവി, ഒരു വടക്കൻ വീരഗാഥ, ആധാരം, ആവനാഴി, വൈശാലി, ലാൽ സലാം, അഭിമന്യു, അയ്യർ ദി ഗ്രേറ്റ് തുടങ്ങി എത്രയോ മലയാള ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ചിങ്ങമാസ പുലരിയിൽ അയ്യപ്പനെ തൊഴാനായി സന്നിധാനത്തിലെത്തിയത് ആയിരങ്ങളാണ്. പുലർച്ചെ 5 മണിക്കാണ് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു. തുടർന്ന് നിർമ്മാല്യവും പതിവ് അഭിഷേകവും നെയ്യഭിഷേകവും നടന്നു. ശേഷം മണ്ഡപത്തിൽ മഹാഗണപതി ഹോമം. ചിങ്ങപ്പുലരിയിൽ അയ്യപ്പസ്വാമിയെ ദർശിക്കുന്നതിനായി ശരണം വിളികളുമായി ആയിരക്കണക്കിന് അയ്യപ്പഭക്തരാണ് ശബരിമലയിൽ എത്തിയത്. ഉഷപൂജയ്ക്ക് ശേഷം ശബരിമല പുതിയ കീഴ്ശാന്തിയുടെ നറുക്കെടുപ്പും നടന്നു. നാരായണൻപോറ്റി എസ്സ്, വലിയ ഉദയാദിച്ചപുരം ദേവസ്വം തിരുവനന്തപുരം ഗ്രൂപ്പ് ആണ് പുതിയ ശബരിമല ഉൾക്കഴകം. ചിങ്ങം ഒന്നിന് ലക്ഷാർച്ചനയും കളഭാഭിഷേകവും ഉണ്ടായിരുന്നു.
മാസങ്ങൾ നീണ്ടു നിന്ന ആഘോഷങ്ങൾക്കൊടുവിൽ റിലയൻസ് ഇൻഡസ്ട്രീസ് മേധാവി മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹം...
മാസങ്ങൾ നീണ്ട ആ വിവാഹ ആഘോഷങ്ങളുടെ ഏറ്റവും സുപ്രധാനമായ ദിനം ഇന്നാണ്. എവിടെ നോക്കിയാലും അംബാനികുടുംബത്തിന്റെ പേര് മാത്രം. റിലയൻസ് ഇൻഡസ്ട്രീസ്...
സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായ താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്. കുടുംബ വിശേഷങ്ങളെല്ലാം അവര്‍ സോഷ്യല്‍മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. ദിയ കൃഷ്ണയുടെയും അശ്വിൻ ഗണേശിന്റെയും...
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും ചെയ്ത...