
Movies
ഏഴാമത് മലയാള പുരസ്കാരങ്ങള്‍ പ്രഖാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി ഉര്‍വ്വശി
ഏഴാമത് മലയാള പുരസ്കാരങ്ങള്‍ പ്രഖാപിച്ചു; മികച്ച നടൻ മമ്മൂട്ടി, നടി ഉര്‍വ്വശി
Published on

ഏഴാമത് മലയാള പുരസ്കാരങ്ങള്‍ പ്രഖാപിച്ചു. മികച്ച നടൻ മമ്മൂട്ടിയായപ്പോൾ നടി ഉര്‍വ്വശിയെയും തിരഞ്ഞെടുത്തു. സൗദ ഷെരീഫ്, സന്തോഷ് മണ്ടൂര്‍ എന്നിവരുടെ ‘പനി’യാണ് മികച്ച ചിത്രം. റോഷാക്ക് എന്ന ചിത്രത്തിന് നിസാം ബഷീറിനെ മികച്ച സംവിധായകനായി തിരഞ്ഞെടുത്തു.
ജോണി ആന്റണിയെ മികച്ച സഹനടനായി (അനുരാഗം) തിരഞ്ഞെടുത്തു. പൂര്‍ണിമ ഇന്ദ്രജിത്ത് (തുറമുഖം), ബിന്ദു പണിക്കര്‍ (റോഷാക്ക്) എന്നിവരാണ് മികച്ച സഹനടിമാര്‍. സ്റ്റഫി സേവ്യറാണ് മികച്ച ചലച്ചിത്ര സംവിധായിക (മധുര മനോഹര മോഹം), വേണു കുന്നപ്പിള്ളിയാണ് മികച്ച ചലച്ചിത്ര നിര്‍മ്മാതാവ് (2018, മാളികപ്പുറം).
ശ്രീകാന്ത് മുരളി (പത്മിനി ), അമല്‍രാജ് (ക്രിസ്റ്റഫര്‍ ), ബിനോജ് വില്ല്യ (പെന്‍ഡുലം ), പാര്‍വ്വതി ആര് കൃഷ്ണ (കഠിന കഠോരമീ അണ്ഡകടാഹം)കെ. ജി. ഷൈജു (കായ്പോള ), ദേവന് ജയകുമാര്‍ (വാലാട്ടി) എന്നിവര്‍ക്ക് പ്രത്യേക പുരസ്കാരങ്ങള്‍ നല്‍കും.
മധു (ചലച്ചിത്രരംഗം), പി.വത്സല (സാഹിത്യരംഗം, സി. രാധാകൃഷ്ണന് (സാഹിത്യരംഗം), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി വ്യവസായ (സാമൂഹിക രംഗം), ചിറ്റൂര്‍ ഗോപി (മലയാള ചലച്ചിത്ര ഗാനരംഗം) എന്നിവരെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം
നല്കി ആദരിക്കും.
മറ്റ് പുരസ്കാരങ്ങള്‍
ഐഷ സുല്‍ത്താന നവാഗത സംവിധായിക (ഫ്ലഷ് ), പ്രണവ് പ്രശാന്ത് പുതുമുഖ നടന് (ഫ്ലഷ് ), മീനാക്ഷി ദിനേഷ് പുതുമുഖ നടി (18 പ്ലസ് ),ബിബിന്‍ ജോയി& ഷിഹാ ബിബിന്‍ ദമ്പതി സംവിധായകര്‍ (മറിയം), ബേബി ദേവനന്ദ ബാലനടി (മാളികപ്പുറം ), മാസ്റ്റര്‍ പ്രണവ് ബിനു ബാലനടന് (2018).
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ എസ്കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പട്ട വിവാദങ്ങളാണ് സോഷ്യൽ...
മലയാളികൾക്കേറൈ പ്രിയപ്പെട്ട താരമാണ് ഉണ്ണിമുകുന്ദൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടി ചിത്രം ബോംബൈ മാർച്ച് 12ലൂടെ മോളിവുഡിലെത്തിയ താരം തുടർന്നും നിരവധി...
അല്ലു അർജുൻ നായകനായെത്തി വളരെ വലിയ ഹിറ്റായി മാറിയ ചിത്രമാണ് പുഷ്പ. ചിത്രത്തിൽ ഏറെ ശ്രദ്ധ നേടിയതായിരുന്നു നടി സാമന്തയുടെ ഐറ്റം...
ഒരു തികഞ്ഞ പൊലീസ് കഥയുടെ ചലച്ചിതാവിഷ്ക്കാരണമായ പോലീസ് ഡേ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ ചിത്രം ജൂൺ ആറിന്...
ഉണ്ണി മുകുന്ദന്റേതായി പുറത്തെത്തി റെക്കോർഡ് കളക്ഷൻ നേടിയ ചിത്രമായിരുന്നു മാർക്കോ. ഉണ്ണി മുകുന്ദന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രവും...