തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല… എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്, അവളുടെ അവസ്ഥയെ ആരെയും പഴിച്ചിട്ട് കാര്യമില്ല…. അത് ദൈവത്തിന്റെ തീരുമാനമാണ്; സിദ്ധിഖ് പറഞ്ഞത്
തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല… എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്, അവളുടെ അവസ്ഥയെ ആരെയും പഴിച്ചിട്ട് കാര്യമില്ല…. അത് ദൈവത്തിന്റെ തീരുമാനമാണ്; സിദ്ധിഖ് പറഞ്ഞത്
തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല… എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്, അവളുടെ അവസ്ഥയെ ആരെയും പഴിച്ചിട്ട് കാര്യമില്ല…. അത് ദൈവത്തിന്റെ തീരുമാനമാണ്; സിദ്ധിഖ് പറഞ്ഞത്
ഒരുപാട് ചിരിപ്പിക്കുന്ന സംവിധായകൻ സിദ്ധിഖിന്റെ ജീവിതത്തില്‍ വിടാതെ പിന്തുടരുന്ന ഒരു വേദനയുണ്ടായിരുന്നു. ഒരു ചാനൽ പരിപാടിയിൽ സംവിധായകന് ബി ഉണ്ണികൃഷ്ണന്റെ ചോദ്യത്തിന് പ്രതികരിക്കവെയാണ് ആ വേദനയെ കുറിച്ച് സിദ്ധിഖ് സംസാരിച്ചത്.
ആ വേദന എന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്. തുറന്നു പറയുന്നതുകൊണ്ട് പ്രയാസം ഒന്നുമില്ല എന്നു പറഞ്ഞുകൊണ്ടാണ് സിദ്ധിഖ് തുടങ്ങിയത്. എന്റെ ഇളയ മകളെ സംബന്ധിക്കുന്ന കാര്യമാണ്. അവള് ഒരു വികലാംഗയാണ്. അതെന്നും എന്റെ ഒരു ദുഃഖമാണ്. നമ്മള് തീരുമാനിക്കുന്ന കാര്യമൊന്നുമല്ല അത്, അത് ദൈവത്തിന്റെ കൈയ്യിലാണ്. അവളുടെ അവസ്ഥയെ ആരെയും പഴിച്ചിട്ട് കാര്യമില്ല. അത് ദൈവത്തിന്റെ തീരുമാനമാണ്. അവളെ സന്തോഷത്തോടെ കൊണ്ടു പോകാന്‍ മാത്രമേ ഞങ്ങള്‍ക്ക് പറ്റുകയുള്ളൂ. എന്റെ ഒരു വീക്നസ്സ് ആണ് കുടുംബം.
കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്. ഒരു സിനിമ കഴിഞ്ഞാല്‍ ഓടി വീട്ടിലേക്ക് വരുന്നതാണ് എന്റെ സന്തോഷം. വീട്ടില്‍ വന്നാല്‍ പിന്നെ വീട്ടിലുണ്ടാവും, വളരെ വിരളമായേ പുറത്തേക്കു പോകൂ. കൂടുതല്‍ പുറത്താണ് എന്റെ ജോലി, അതുകൊണ്ട് വീട്ടില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന ഒരവസരവും ഞാന്‍ പാഴാക്കാറില്ല. പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട്, ഞാന്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ വീട്ടിലേക്ക് വരുമ്പോള്‍, ഭാര്യയും മക്കളും പുറത്തു പോകാന്‍ എന്നെ കാത്തിരിക്കുകയായിരിക്കും. ഭാര്യയ്ക്ക് അത്ര താത്പര്യമില്ല, എന്നാലും മക്കള്‍ എന്റെ വരവിനായി കാത്തിരിക്കും. എനിക്കു വേണ്ടി ഭാര്യയും മക്കളും ഒരുപാട് സാക്രിഫൈസ് ചെയ്യുന്നുണ്ട്. അവരുടെ ആ സാക്രിഫൈസ് തന്നെയാണ് എന്റെ ശക്തി- സിദ്ധിഖ് പറഞ്ഞു
അതേസമയം സിദീഖിന്റെ വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന വേദന പങ്കുവെച്ച് മമ്മൂട്ടിയും മോഹൻ ലാലും എത്തിയിട്ടുണ്ട്. സിനിമയിലും ജീവിതത്തിലും അക്ഷരാർഥത്തിൽ തനിക്കൊരു ബിഗ്ബ്രദർ തന്നെയായിരുന്നു സിദ്ദീഖെന്ന് നടൻ മോഹൻലാൽ പറയുന്നത്. ഏറെ പ്രിയപ്പെട്ട സിദ്ദീഖിന്റെ വിയോഗം വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
സിദ്ദിഖിനൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിൽ അദ്ദേഹത്തേക്കുറിച്ച് കുറിച്ചത്. വളരെ പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേർപാടുകൾ… അതുണ്ടാക്കുന്ന നിസീമമായ വ്യഥ അനുഭവിച്ചുകൊണ്ട് തന്നെ…. സ്വന്തം സിദ്ദിക്കിന് ആദരാഞ്ജലി എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. അവതാരക, അഭിനേത്രി, റിയാലിറ്റി ഷോ വിധികര്‍ത്താവ്, എന്ന് തുടങ്ങി പല മേഖലകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്...