Connect with us

കുട്ടി ഒറ്റയടിയ്ക്ക് മിണ്ടാതായി, മകളെ അനങ്ങാന്‍ പോലും വിടാത്ത ഐശ്വര്യ റായ്…

Bollywood

കുട്ടി ഒറ്റയടിയ്ക്ക് മിണ്ടാതായി, മകളെ അനങ്ങാന്‍ പോലും വിടാത്ത ഐശ്വര്യ റായ്…

കുട്ടി ഒറ്റയടിയ്ക്ക് മിണ്ടാതായി, മകളെ അനങ്ങാന്‍ പോലും വിടാത്ത ഐശ്വര്യ റായ്…

ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയാണ് ഐശ്വര്യ റായ്. ഓണ്‍ സ്‌ക്രീനില്‍ എന്നെന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന പ്രകടനങ്ങള്‍ തന്ന ഐശ്വര്യ റായ്, ഓഫ് സ്‌ക്രീനിലും തന്റെ ഉറച്ച വ്യക്തിത്വത്തിലൂടെ നിരവധി പേര്‍ക്ക് പ്രചോദനമായി മാറി.എന്നാല്‍ ഐശ്വര്യ നിരന്തരം വിമര്‍ശിക്കപ്പെടുന്ന ഒരു കാര്യമുണ്ട്. മകള്‍ ആരാധ്യ ബച്ചനോടുള്ള ഐശ്വര്യയുടെ സമീപനമാണ് അത്.

ഐശ്വര്യയ്‌ക്കൊപ്പം കാന്‍ വേദി മുതല്‍ ഫാഷന്‍ ഷോകളില്‍ വരെ ആരാധ്യ എത്താറുണ്ട്. മകളെ സ്‌കൂളില്‍ കൊണ്ടു വിടുകയും കൂട്ടി കൊണ്ട് വരികയുമൊക്കെ ചെയ്യുന്ന ഐശ്വര്യയുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ നിരന്തരം വൈറലായി മാറാറുണ്ട്. എന്നാല്‍ ഐശ്വര്യയുടെ സ്‌നേഹം നിയന്ത്രണമായി മാറാറുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.എപ്പോഴും ആരാധ്യയുടെ കൈ പിടിച്ച് നടത്തുന്നതും തന്റെ അരികില്‍ തന്നെ നിര്‍ത്തുന്നതുമൊക്കെയാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങള്‍ക്ക് കാരണം. ഐശ്വര്യ മകളെ അനാവശ്യമായി നിയന്ത്രിക്കുന്നതായാണ് അവര്‍ വിമര്‍ശിക്കുന്നത്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങളോടും ഐശ്വര്യ പ്രതികരിക്കുകയോ അവയെ പരിഗണിക്കുകയോ ചെയ്യുന്നില്ല.

തന്റെ മകളോടുള്ള സ്‌നേഹവും കരുതലുമൊന്നും ആരേയും ബോധിപ്പിക്കേണ്ടതില്ല എന്നതാണ് ഐശ്വര്യയുടെ നിലപാട്.ഇതിനിടെ ഇപ്പോഴിതാ ഐശ്വര്യയുടേയും ആരാധ്യയുടേയും ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ആരാധ്യയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുമുള്ളതാണ് വീഡിയോ. വീഡിയോയില്‍ ഐശ്വര്യ ആരാധ്യയെ തന്നോട് ചേര്‍ത്തുപിടിച്ചിരിക്കുകയാണ്. തൊട്ടടുത്തായി അഭിഷേക് ബച്ചനേയും കുറച്ചകലെയായി ജയ ബച്ചനേയും കാണാം. കേക്ക് മുറിക്കുന്നതിന് മുന്നോടിയായുള്ള കൗണ്ട് ഡൗണ്‍ തുടങ്ങുമ്പോള്‍ ആവേശത്തോടെ ആരാധ്യയും കൂടെക്കൂടുകയാണ്.എന്നാല്‍ ഉടനെ തന്നെ ഐശ്വര്യ ആരാധ്യയുടെ ചെവിയില്‍ എന്തോ പറയുന്നു. ഇതോടെ ആരാധ്യ കൗണ്ട്ഡൗണ്‍ അവസാനിപ്പിക്കുകയും അമ്മയോട് ചേര്‍ന്നു നില്‍ക്കുന്നതുമാണ് കാണുന്നത്. ഇതാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ വിഷയമാക്കുന്നത്. ഐശ്വര്യയുടെ പാരന്റിംഗിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.’ഐശ്വര്യ എന്തോ പറഞ്ഞതും ആരാധ്യ മിണ്ടാതായി, എനിക്ക് ഐശ്വര്യയെ മനസിലാകുന്നേയില്ല, ഐശ്വര്യ തന്റെ മകളുടെ വികാരങ്ങളേയും പ്രവര്‍ത്തികളേയും നിയന്ത്രിക്കുകയാണ്, ഇത് ടോക്‌സിക് പാരന്റിംഗ് ആണ്, ഇത്ര ചെറുപ്പത്തില്‍ തന്നെ കുട്ടികളെ നിയന്ത്രിക്കുകയും മറ്റും ചെയ്യുന്നത് ശരിയല്ല, കുട്ടിയല്ലേ അവളെ അവളുടെ ഇഷ്ടത്തിന് വിടണം,

ഐശ്വര്യയുടെ സ്‌നേഹവും ഉദ്ദേശവും സത്യസന്ധമായിരിക്കും പക്ഷെ ഈ രീതി വിപരീത ഫലമേ ഉണ്ടാക്കൂ” എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ പങ്കുവെക്കുന്ന കമന്റുകള്‍.മകളാണ് തനിക്ക് ഇപ്പോള്‍ ഏറ്റവും പ്രധാനപ്പെട്ടത് എന്നാണ് ഐശ്വര്യ പറയാറുള്ളത്. അതിനാലാണ് തുടരെ തുടരെ സിനിമകള്‍ ചെയ്യാതിരിക്കുന്നതും. അതേസമയം ഈയ്യടുത്താണ് ഐശ്വര്യ ബിഗ് സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയത്. പൊന്നിയിന്‍ സെല്‍വന്‍ പരമ്പരയിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ഇതിലൂടെ തമിഴിലേക്കും വര്‍ഷങ്ങള്‍ക്ക് ശേഷം ഐശ്വര്യ തിരികെ വന്നു. ചിത്രത്തില്‍ ഇരട്ടവേഷത്തിലെത്തിയ ഐശ്വര്യയുടെ പ്രകടനവും കയ്യടി നേടിയിരുന്നു. 2018 ല്‍ പുറത്തിറങ്ങിയ ഫന്നേ ഖാന്‍ ആണ് ഐശ്വര്യയുടെ ഒടുവില്‍ പുറത്തിറങ്ങിയ ഹിന്ദി സിനിമ.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top