
News
യൂട്യൂബറുടെ പരാതിയില്‍ ബാലയുടെ മൊഴിയെടുത്തു.. പരിശോധനയില്‍ തോക്ക് കണ്ടെത്തിയില്ലെന്ന് പൊലീസ്
യൂട്യൂബറുടെ പരാതിയില്‍ ബാലയുടെ മൊഴിയെടുത്തു.. പരിശോധനയില്‍ തോക്ക് കണ്ടെത്തിയില്ലെന്ന് പൊലീസ്
Published on

യൂട്യൂബര്‍ ചെകുത്താന്റെ പരാതിയില്‍ പൊലീസ് നടന് ബാലയുടെ മൊഴിയെടുത്തു. തൃക്കാക്കര പൊലീസ് നടന്റെ വീട്ടിലെത്തിയാണ് മൊഴി എടുത്തത്. പരിശോധനയില്‍ തോക്ക് കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി.
ബാലയെ വിമർശിച്ച് അജു അലക്സ് സ്വന്തം യൂട്യൂബ് ചാനലിൽ വിഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണം ഫ്ലാറ്റിലെത്തി വസ്ത്രങ്ങൾ വാരിവലിച്ചിട്ടെന്നും വിഡിയോ തയാറാക്കാൻ വച്ചിരുന്ന ബാക്ഡ്രോപ് കീറിയ ശേഷം വിഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കിൽ ബാക്കി അപ്പോഴറിയാം എന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
സിനിമാ മേഖലയിലെ ചില പ്രമുഖതാരങ്ങളെ ആക്ഷേപിച്ചതിനു സന്തോഷ് വർക്കിയെക്കൊണ്ട് മാപ്പ് പറയിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസം ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. മാപ്പു പറയിക്കാൻ ബാല കോടതിയാണോ എന്നു ചോദിച്ച് അജുഅലക്സും വിഡിയോ പുറത്തിറക്കി. ഇതാണ് പ്രശ്നമായതെന്ന് അജു പറഞ്ഞു.
എന്നാൽ അജുവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും തോക്കുമായി പോയെന്നു പറയുന്നത് ശരിയല്ലെന്നും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ബാല വ്യക്തമാക്കിയിരുന്നു. അജു അലക്സ് വിഡിയോകളിൽ ഉപയോഗിക്കുന്ന മോശം ഭാഷയ്ക്കെതിരെയാണു താൻ പ്രതികരിച്ചതെന്നും പറഞ്ഞു.
പഹൽഗാം ഭീ കരാക്രമണ പശ്ചാത്തലത്തിൽ പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...
മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞ് സോഷ്യൽ മീഡിയയിൽ അറാണ്ണട്ടൻ എന്ന പേരിൽ ശ്രദ്ധ നേടിയ സന്തോഷ് വർക്കി അറസ്റ്റിൽ....