നിങ്ങൾക്ക് ഭിക്ഷ യാചിച്ചു പണം അയച്ചു തരാം, ഇനി ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുത്; അജയ് ദേവ്ഗണിനെതിരെ വ്യത്യസ്ത സമരം
Published on

അടുത്തകാലത്തായി ബോളിവുഡ് സെലിബ്രിറ്റികൾ അവര്‍ തിരഞ്ഞെടുക്കുന്ന പരസ്യങ്ങളുടെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങാറുണ്ട്. ഇത്തരത്തില്‍ പാന്‍മസാല പരസ്യത്തില്‍ അഭിനയിച്ചതിന് ഒരു സൂപ്പര്‍താരം മാപ്പ് പറഞ്ഞിരുന്നു. ചില താരങ്ങള്‍ ചില ഉത്പനങ്ങളുടെ പരസ്യം ചെയ്യില്ലെന്ന് പരസ്യമായി പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ബോളിവുഡ് താരം അജയ് ദേവ്ഗണിനെതിരെ ഒറ്റയാള്‍ പോരാട്ടം. ഓണ്‍ലൈന്‍ ഗെയിമിന്റെ പരസ്യത്തില്‍ അഭിനയിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ ഒരാള്‍ വ്യത്യസ്തമായ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധ സമരത്തിന്റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
തന്റെ സ്കൂട്ടറില്‍ മൈക്കും അജയ് ദേവ്ഗണിന് എതിരെയുള്ള മുദ്രാവാക്യങ്ങളും പ്രദര്‍ശിപ്പിച്ച് ഒരു മധ്യവയസ്കനാണ് സമരം നടത്തുന്നത്. അജയ് ദേവ്ഗണിന് വേണ്ടിയുള്ള യാചനാസമരം എന്നാണ് കയ്യിലുള്ള പ്ലക്കാര്‍ഡുകളില്‍ ഇയാള്‍ എഴുതിയിരിക്കുന്നത്.
അജയ് ദേവ്ഗണിനെ പോലെയുള്ള താരങ്ങള്‍ ഓണ്‍ലൈന്‍ ഗെയിമുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല എന്നാണ് ഇയാള്‍ പറയുന്നത്. ഇത്തരം ഗെയിമുകള്‍ യുവാക്കളെ തെറ്റായി സ്വാധീനിക്കും. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ നിലകൊള്ളാനുള്ള ധാര്‍മിക ഉത്തരവാദിത്തം നടനുണ്ട്.
ധാരാളം സമ്പത്തും പ്രശസ്തിയും ആസ്വദിക്കുന്ന അജയ്യെ പോലുള്ള പ്രമുഖര്‍ ജനങ്ങള്‍ക്കിടയില്‍ അവരുടെ മതിപ്പ് കളയുന്ന പ്രതികൂല പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. ഇത്തരം ഓണ്‍ലൈന്‍ ഗെയിമിംഗ് പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണം.യാചിച്ചു കിട്ടുന്ന പണം അജയ് ദേവ്ഗണിന് അയയ്ക്കാനാണ് ഇയാളുടെ തീരുമാനം. കൂടുതല്‍ പണം ആവശ്യമുണ്ടെങ്കില്‍, അത് നല്കാന് വീണ്ടും യാചിക്കും എന്നാണ് ഇയാള്‍ പറയുന്നത്. യാചനാസമരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മാസങ്ങളായി മഞ്ജുവിനെ കുറിച്ചുള്ള വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുകയാണ്. സംവിധായകൻ സനൽകുമാർ ശശിധരൻ താരത്തിനെതിരെ നിരവധി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മാത്രമല്ല നടി...
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര...
മലയാളികളുടെ പ്രിയപ്പെട്ട ഗായികമാരിലൊരാളാണ് ജ്യോത്സ്ന രാധാകൃഷ്ണൻ. 2002 ൽ പ്രണയമണിത്തൂവല്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോത്സ്ന മലയാള സിനിമയിലേക്ക് എത്തുന്നത്. എന്നാൽ നമ്മള്...