
News
മാനനഷ്ടക്കേസ്; തെലുങ്ക് താരദമ്പതികൾക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ
മാനനഷ്ടക്കേസ്; തെലുങ്ക് താരദമ്പതികൾക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ
Published on

മാനനഷ്ടക്കേസില്‍ തെലുങ്ക് താരദമ്പതികളായ രാജശേഖര്‍, ജീവിത എന്നിവര്‍ക്ക് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ. നിര്‍മ്മാതാവ് അല്ലു അരവിന്ദ് നല്കിയ കേസിലാണ് രാജശേഖറിനും ജീവിതയ്ക്കും ഒരു വര്‍ഷത്തെ ജയില്‍ വാസവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചത്. അല്ലു അരവിന്ദും ചിരഞ്ജീവിയും ബ്ലാക്ക് മാര്‍ക്കറ്റില്‍ രക്ത വില്‍പ്പന ചെയ്തെന്ന ആരോപണമാണ് രാജശേഖറും ജീവിതയും ഉന്നയിച്ചത്.
ചിരഞ്ജിവി രക്ത ബാങ്കിന്റെ നടത്തിപ്പില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് 2011ല്‍ ആയിരുന്നു അല്ലു അരവിന്ദ് കേസ് നല്‍കിയത്. പന്ത്രണ്ട് വര്‍ഷത്തെ നിയമ പോരാട്ടതിനൊടുവിലാണ് നാമ്പള്ളി കോടതി ചൊവ്വാഴ്ച്ച വിധി പുറപ്പെടുവിച്ചത്.
എന്നാല്‍ ദമ്പതികള്‍ക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് മേല്‍ കോടതിയെ സമീപിക്കാവുന്നതാണ്. ചിരഞ്ജീവിയും രാജശേഖറും തമ്മിലുള്ള വഴക്ക് വര്ങ്ങള്ക്കു മുമ്പ് ആരംഭിച്ചതാണ്.‘പുതുമൈ പെണ്ണ്’, ‘ശ്രുതിലയലു’, ‘അങ്കുശം’, ‘അണ്ണ’, ‘ഓങ്കാരം’, ‘ശിവയ്യ’ എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട താരമാണ് രേജശേഖര്‍. 2022ല്‍ പുറത്തിറങ്ങിയ ‘ശേഖറി’ലാണ് രാജശേഖര്‍ അവസാനമായി അഭിനയിച്ചത്. ‘ഉറവയ് കാത കിളി’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജീവിത നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. 78-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലും ആലിയ അരങ്ങേറ്റം കുറിച്ചിരുന്നു. കാൻ റെഡ് കാർപറ്റിലെ...
ഇന്നസൻ്റ് … മലയാളിയുടെ മനസ്സിൽ നിഷ്ക്കളങ്കമായ ചിരിയും ചിന്തയും നൽകി അവരുടെ മനസ്സിൽ ഇടം പിടിച്ച ഒരു നടനാണ് ഇന്നസൻ്റ്. ഒരു...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനാണ് മണിയൻപിള്ള രാജു. നടനായും നിർമാതാവായുമെല്ലാം മലയാള സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയിട്ടുണ്ട് അദ്ദേഹം. വളരെ ചെറിയ...