അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിങ്ങർ സീസൺ 9 ഉടൻ വരുന്നു
Published on

മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ, സ്റ്റാർ സിങ്ങർ ഒൻപതാം സീസൺ ഏഷ്യാനെറ്റിൽ ഉടൻ ആരംഭിക്കുന്നു. ഇതിനായുള്ള ഒഡിഷനുകൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയിരുന്നു .അത്ഭുതപ്പെടുത്തുന്ന ആലാപനമികവുമായി ” സ്റ്റാർ സിങ്ങർ സീസൺ 9 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കെടുത്ത ഓഡിഷനുകളിൽ നിന്നും തെരഞ്ഞെടുത്ത 16 പേരാണ് സ്റ്റാർ സിങ്ങർ സീസൺ 9 യുടെ വേദിയിൽ എത്തുന്നത്.
ആലാപനമികവ് വിലയിരുത്താനെത്തുന്നത് പ്രശസ്ത ഗായകരായ കെ എസ് ചിത്ര , സിതാര , വിധു പ്രതാപ് എന്നിവരാണ്. ഈ ഷോയുടെ അവതാരകയായി എത്തുന്നത് ആർ ജെ വർഷയാണ്.
സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ ഔദ്യോഗിക ഉദ്ഘാടനം പ്രശസ്ത സംഗീതസംവിധായകനും ഓസ്കാർ അവാർഡ് ജേതാവുമായ കീരവാണിയും , മമ്ത മോഹൻദാസ് , വിധികർത്താക്കളായ കെ എസ് ചിത്ര , സിതാര , വിധു പ്രതാപ് ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാർ തുടങ്ങിയവർ ചേർന്ന് ഭദ്രദീപം കൊളുത്തി നിർവഹിച്ചു .
സ്റ്റാർ സിങ്ങർ സീസൺ 9 ന്റെ ലോഞ്ച് ഇവന്റിൽ അവസാനഘട്ടഓഡിഷനിൽ വന്ന 32 മത്സരാര്ഥികളിൽ നിന്നും 16 പേരെ തിരഞ്ഞെടുക്കുകയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്തു.
സ്റ്റാർ സിങ്ങർ സീസൺ 9 ലോഞ്ച് ഇവന്റ് ജൂലൈ 15,16 തീയതികളിൽ ( ശനി , ഞായർ ) വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു .
” സ്റ്റാർ സിങ്ങർ സീസൺ 9 ” ജൂലൈ 22 മുതൽ ശനി , ഞായർ ദിവസങ്ങളിൽ രാത്രി 7 .30 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു .
മലയാളത്തിലെ എക്കാലത്തേയും ജനപ്രീയ പരിപാടികളില്‍ ഒന്നാണ് സ്റ്റാര്‍ മാജിക്. ടെലിവിഷന്‍ താരങ്ങളും മിമിക്രി താരങ്ങളും ഒരുമിക്കുന്ന വേദിയാണ് സ്റ്റാര്‍ മാജിക് പരിപാടി....
ബിഗ് ബോസ് മലയാളം സീസൺ 6 അവസാനിച്ചെങ്കിലും താരങ്ങളുടെ വിശേഷങ്ങൾ അറിയാൻ ആരാധകർ കാത്തിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും വിമർശനം കേൾക്കേണ്ടി...
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...
മലയാളികൾക്ക് പ്രിയങ്കരനാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ റോബിൻ ശ്രദ്ധേയനായത്. ബിഗ് ബോസിലൂടെ റോബിൻ നേടിയെടുത്ത...
ബിഗ് ബോസ് മലയാളം സീസൺ 6 ലൂടെ പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ വ്യക്തിയായിരുന്നു അർജുൻ ശ്യാംഗോപൻ. അവസാന നിമിഷം വരെ...