കലാരംഗത്ത് സജീവമായി നിൽക്കുന്ന സമയത്താണ് അപ്രതീക്ഷിത പ്രതിസന്ധികളും വിവാദങ്ങളും നടി ശാലു മേനോന്റെ ജീവിതത്തിൽ സംഭവിക്കുന്നത്.. ഇന്ന് അതിനെയെല്ലാം മറികടന്ന് വീണ്ടും കലയുടെ ലോകത്ത് സജീവമായിരിക്കുകയാണ് ശാലു മേനോൻ. പഴയതുപോലെ അഭിനയത്തിലും നൃത്തത്തിലുമെല്ലാം സജീവമാണ് താരം. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് നടി. അതിനിടെ താൻ കടന്നുവന്ന പ്രതിസന്ധി നിറഞ്ഞ സമയത്തെ കുറിച്ച് മനസുതുറന്നിരിക്കുകയാണ് ശാലു മേനോൻ. ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു തന്റേതെന്നാണ് ശാലു പറയുന്നത്. അച്ഛന്റെ മരണം മുതലുള്ള കാര്യങ്ങൾ പങ്കുവച്ചു കൊണ്ടാണ് ശാലു സംസാരിച്ചത്. 1997 തന്റെ ജീവിതത്തിലെ ഏറ്റവും മോശം വര്‍ഷമാണെന്നും അച്ഛനുള്‍പ്പെടെ ഏറ്റവും പ്രിയപ്പെട്ട മൂന്നു മനുഷ്യരെ നഷ്ടപ്പെട്ടത് ആ വര്‍ഷമാണെന്നും ശാലു പറഞ്ഞു.
‘ആദ്യത്തെ മരണം അപ്പൂപ്പന്റേതായിരുന്നു. മൂന്നുമാസം കഴിഞ്ഞപ്പോള്‍ അച്ഛനും പോയി. അച്ഛനുമായായിരുന്നു ഏറ്റവുമടുപ്പം. വിദേശത്തായിരുന്നു അച്ഛന് ജോലി. അവിടെനിന്നു മടങ്ങിവന്നശേഷമായിരുന്നു മരണം. ചെറിയൊരു പനി വന്നു. അത് ന്യുമോണിയയായി. ഒട്ടും പ്രതീക്ഷിക്കാത്ത മരണം. പിന്നെ രണ്ടുമാസം കഴിഞ്ഞപ്പോള്‍ അച്ഛന്റെ അമ്മ. അതും പെട്ടെന്നുള്ള മരണം. അന്നു ഞാന്‍ ഒമ്പതാം ക്ലാസിലാണ്. ആ മൂന്നു മരണങ്ങള് മുതലിങ്ങോട്ട് ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചയാളാണ് ഞാന്‍. ദുരന്തങ്ങള്‍ നിറഞ്ഞ ജീവിതമായിരുന്നു എന്നുതന്നെ പറയാം’, ശാലു പറയുന്നു. തുടർന്ന് തനിക്കെതിരെ വന്ന കേസിനെ കുറിച്ചും ജയിൽവാസത്തെക്കുറിച്ചും ശാലു സംസാരിച്ചു. പ്രതീക്ഷിക്കാത്ത പലകാര്യങ്ങളും ജീവിതത്തില്‍ സംഭവിച്ചു. സത്യാവസ്ഥ എന്താണെന്ന് ചോദിച്ചു മനസ്സിലാക്കിയിരുന്നെങ്കില്‍ ഈ തെറ്റിദ്ധാരണകള്‍ ഒഴിവാക്കാമായിരുന്നു. സത്യം മനസ്സിലാക്കാതെ ആണിനെയായാലും പെണ്ണിനെയായാലും ആക്ഷേപിക്കരുതെന്നാണ് തന്റെ അനുഭവത്തിൽ നിന്ന് പറയാനുള്ളത്. തെറ്റു ചെയ്തിട്ടുണ്ടോ, ഇല്ലേ എന്നൊന്നും മനസ്സിലാക്കാതെ പലരും തന്നെ ഇതിലേക്ക് വലിച്ചിഴച്ചു.
തുടക്കത്തില്‍ വിഷമം തോന്നിയെങ്കിലും പിന്നെ ഒന്നും കാര്യമായി ബാധിച്ചില്ലെന്നതാണ് സത്യം. അടുപ്പമുള്ളവര്‍ പലരും ഞാന്‍ ആത്മഹത്യ ചെയ്തുകളയുമോ എന്നുപോലും ഭയപ്പെട്ടിരുന്നു. എനിക്കത് താങ്ങാനാകുമോ എന്നായിരുന്നു അവരുടെ പേടി. രണ്ടു ദിവസം ഞാനൊന്നു പതറി. എന്തായാലും ദൈവത്തിന്റെ ഇടപെടല്‍ കൊണ്ടാകാം എനിക്ക് നല്ല ധൈര്യം തോന്നി, ശാലു മേനോൻ പറഞ്ഞു. ആരെയും കണ്ണടച്ചു വിശ്വസിക്കുന്ന ആളായിരുന്നു. അതൊക്കെയാണ് ദോഷംചെയ്തത്. ആ സ്വഭാവം മാറ്റിയെടുത്തു. ജീവിതത്തിന് പക്വത വന്നു. ഇപ്പോള്‍ താൻ ബോൾഡാണെന്നും. ആ മോശം ദിവസങ്ങളൊക്കെ മറന്നു കഴിഞ്ഞെന്നും ശാലു വ്യക്തമാക്കി. വ്യക്തി എന്നനിലയില്‍ സ്വയം പുതുക്കിപ്പണിയാന്‍ ജയിലിലെ ദിവസങ്ങള്‍ പാകപ്പെടുത്തി. അന്നേവരെ സിനിമയില്‍ മാത്രമേ ജയില്‍ കണ്ടിട്ടുള്ളൂ. നാല്പത്തൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാന്‍ പറ്റി.
അവിടെനിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരൊറ്റ ലക്ഷ്യമേ മനസ്സിലുണ്ടായിരുന്നുള്ളൂ. അതൊരു വാശികൂടിയായിരുന്നു. എല്ലാം തിരിച്ചുപിടിക്കണമെന്ന വാശി. തൊട്ടടുത്തദിവസംതന്നെ നൃത്തത്തിലേക്ക് മടങ്ങി. ക്ലാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളില്‍ സജീവമായി. ഒരിടത്തുനിന്നും മോശം കമന്റോ കുറ്റപ്പെടുത്തലോ എനിക്ക് കേള്‍ക്കേണ്ടി വന്നില്ല. മിനിസ്ക്രീന്‍ പ്രേക്ഷകരും എന്നെ സ്വീകരിച്ചു. ഞാന്‍ തെറ്റു ചെയ്തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം എന്നായിരുന്നു മനസ്സിലെന്നും ശാലു പറയുന്നു. തളര്‍ന്നുപോകേണ്ട സാഹചര്യത്തില്‍ എന്നെ താങ്ങി നിര്‍ത്തിയത് അമ്മയും അമ്മൂമ്മയുമാണെന്നും താരം പറഞ്ഞു. അമ്മയെപ്പോലെ ധൈര്യമുള്ള ഒരാള്‍ കൂടെയില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ വീണുപോയേനേ. താൻ കണ്ടതിൽ വെച്ച് ഏറ്റവും ധീരയായ സ്ത്രീ അമ്മയാണ്. പലകാര്യങ്ങളും അമ്മയില്‍നിന്ന് പഠിക്കാനുണ്ടെന്നും ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തുക ശാലു മേനോൻ പറഞ്ഞു.
ശിവനെയും, പാപിയേയും ചേര്‍ത്തുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് നടന് ഹരീഷ് പേരടി. മറ്റു മതങ്ങളില്‍ നിന്ന് ഉദാഹരണങ്ങള്‍ തിരഞ്ഞെടുക്കാന്‍...