Connect with us

ആത്മഹത്യ വക്കിൽ നിന്ന കുടുംബം, സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി ! മിന്നൽ വേഗത്തിൽ സംഭവിച്ചത്

News

ആത്മഹത്യ വക്കിൽ നിന്ന കുടുംബം, സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി ! മിന്നൽ വേഗത്തിൽ സംഭവിച്ചത്

ആത്മഹത്യ വക്കിൽ നിന്ന കുടുംബം, സുരേഷ് ഗോപിയുടെ മാസ്സ് എൻട്രി ! മിന്നൽ വേഗത്തിൽ സംഭവിച്ചത്

അഭിനേതാവ് എന്നതിന് പുറമെ രാഷ്ട്രീയക്കാരനായും സാമൂഹികപ്രവർത്തകനായുമെല്ലാം ഇപ്പോഴും തിളങ്ങി നിൽക്കുകയാണ് നടൻ സുരേഷ് ഗോപി. . നടൻ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങളൊക്കെ ശ്രദ്ധനേടാറുണ്ട്. സിനിമയ്ക്കു അകത്തും പുറത്തുമുള്ള എല്ലാവരെയും കണ്ടറിഞ്ഞു സഹായിക്കുന്ന ഒരാളായിട്ടാണ് സുരേഷ് ഗോപിയെ സഹപ്രവർത്തകർ വിശേഷിപ്പിക്കാറുള്ളത്. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും സുരേഷ് ഗോപി ഒരു മനുഷ്യ സ്നേഹിയാണെന്നത് എല്ലാവരും സമ്മതിക്കാറുള്ള കാര്യമാണ്.

വീടും പറമ്പും ജപ്തി ഭീഷണിയിലായിരുന്ന സ്കൂൾ വിദ്യാർത്ഥി കണ്ണനും കുടുംബത്തിനും സുരേഷ് ഗോപി പണിത് നൽകുന്ന നന്മ വീടിന് സൗജന്യമായി തേപ്പ് നടത്തിയിരിക്കുകയാണ് തൊഴിലാളികൾ. ഇവർക്ക് എൻ.എസ്.എസ് വളന്റിയർമാർ ഭക്ഷണം നൽകി. ബാങ്ക് ജപ്തിയുടെ തീരാ ദുഃഖത്തിലും, ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിലും കഴിഞ്ഞിരുന്ന നാട്ടിക എ.കെ.ജി കോളനിയിലെ കണ്ണനും കുടുംബത്തിനുമായി നാട്ടിക എസ്.എൻ ട്രസ്റ്റ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളോടൊപ്പം നടൻ സുരേഷ് ഗോപിയും ഒത്തുചേർന്നപ്പോൾ ജപ്തി ഒഴിവാകുകയായിരുന്നു.

സ്കൂളിന്റെ മാതൃകാപ്രവർത്തനത്തിലൂടെ ആധാരം തിരിച്ചെടുത്തെങ്കിലും, ഇവർ താമസിക്കുന്ന വീടിനു കെട്ടുറപ്പില്ല എന്നറിഞ്ഞതും വീടുവെക്കാൻ സുരേഷ് ഗോപി നാല് ലക്ഷം രൂപയുടെ സഹായം പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനം കേട്ടതും കുട്ടിയുടെ മാതാവ് വേദിയിൽ പൊട്ടിക്കരയുകയായിരുന്നു. ജപ്തി ഭീഷണിയെ തുടർന്ന് വീടും പറമ്പും നഷ്‌ടപ്പെടുമെന്ന് കരുതിയ നാട്ടിക എസ് എൻ ട്രസ്റ്റ് സ്കൂളിലെ വിദ്യാർത്ഥിയുടെ പറമ്പിന്റെ ആധാരം ബാങ്കിൽ നിന്നും മാതൃകപരമായ പ്രവർത്തനത്തിലൂടെ ജപ്തി ഒഴിവാക്കി നൽകിയ വിദ്യാർത്ഥികളുടെ സന്തോഷത്തിൽ പങ്കുചേരാൻ എത്തിയതായിരുന്നു സുരേഷ് ഗോപി. ലക്ഷ്മി സുരേഷ് ഗോപി എംപി ഇനിഷിയേറ്റീവ് ട്രസ്റ്റിന്റെ പേരിലായിരുന്നു സഹായം പ്രഖ്യാപിച്ചത്. കരഘോഷത്തോടെയാണ് കണ്ടുനിന്നവര്‍ ഈ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. സഹപാഠിക്ക് ഒരു വിഷമം വന്നപ്പോള്‍ കൂടെ നിന്ന വിദ്യാര്‍ത്ഥികളെയും, സ്‌കൂളിനെയും, എന്‍എസ്എസിനെയും അഭിനന്ദിച്ചശേഷം, ആ വീടിന്റെ ഇപ്പോളത്തെ അവസ്ഥയ്ക്ക് മാറ്റം കൊണ്ടുവരുന്നതിനുള്ള ഭാരം നിങ്ങളുടെ കൈകളിലേക്ക് നല്‍കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന് നാല് ലക്ഷം രൂപ സഹായമായി താരം പ്രഖ്യാപിച്ചത്.

ചടങ്ങില്‍ സ്‌കൂള്‍ അധികൃതരോ, സുരേഷ്‌ഗോപിയോ കുട്ടിയുടെ പേരോ ഐഡന്റിറ്റിയോ വെളിപ്പെടുത്താതിരുന്നതും ശ്രദ്ധേയമായി. സ്‌കൂളിന്റെ ഈ തീരുമാനത്തേയും സുരേഷ്‌ഗോപി അഭിനന്ദിച്ചു. ഭാര്യ രാധികയ്ക്കൊപ്പമായിരുന്നു സുരേഷ് ഗോപി ചടങ്ങിന് എത്തിയിരുന്നത്.

സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ഡിസംബറിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് വരുന്നത്. ചാവക്കാട് പ്രാഥമിക ഗ്രാമവികസന ബാങ്ക് തൃപ്രയാര്‍ ബ്രാഞ്ചില്‍ നിന്നും എടുത്ത വായ്പയാണ് തിരിച്ചടയ്ക്കാന്‍ കഴിയാതെ ജപ്തിയായത്, 2,20,000 രൂപയായിരുന്നു ബാധ്യത. സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട കുടുംബം ജപ്തി നോട്ടീസ് ലഭിച്ചതോടെ വിഷമത്തിലായി. ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്ത് ശോചനീയാവസ്ഥയിലുള്ള വീടാണ് ഇവരുടേത്. വിദ്യാര്‍ഥിയുടെ വിഷമതകള്‍ മനസിലാക്കിയതോടെ സ്‌കൂളിലെ എന്‍എസ്എസ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ശലഭ ശങ്കറും, നൂറോളം എന്‍എസ്എസ്‌വോളണ്ടിയര്‍മാരും ജപ്തി ഒഴിവാക്കാനുള്ള തുക കണ്ടെത്താനായി രംഗത്തിറങ്ങുകയായിരുന്നു. ലോട്ടറി വിറ്റും ബിരിയാണി ചലഞ്ച് നടത്തിയും സോപ്പുകള്‍ വിറ്റും മൂന്ന് മാസം കൊണ്ട് രണ്ടു ലക്ഷത്തിലധികം രൂപ സ്വരൂപിച്ച് നാട്ടിക എസ്എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒരുകൂട്ടം എന്‍എസ്എസ് വളണ്ടിയര്‍മാര്‍ സഹപാഠിയുടെ കടബാധ്യത വീടിനെ ജപ്തിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. തുടർന്ന് പുതിയ വീടിനുള്ള പണിയും തുടങ്ങി. വീടിന്റെ വാർപ്പ് കഴിഞ്ഞുവെന്നറിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാർ വീടിന്റെ തേപ്പ് സൗജന്യമായി ചെയ്തു നൽകാമെന്നേറ്റു. അതിനായി എം സാൻഡ് ഋഷി എന്ന മെഡിക്കൽ റെപ്പും, സിമന്റ് വേളയിൽ ട്രെഡേഴ്‌സും സ്‌പോൺസർ ചെയ്തു. തളിക്കുളം സ്വദേശികളായ ശരവണൻ, ഷിജു, രാഗേഷ് എന്നിവർ തേപ്പ് ആരംഭിച്ചപ്പോൾ ചേട്ടന്മാർക്കുള്ള ഭക്ഷണപ്പൊതികളുമായി നാട്ടിക എസ്.എൻ ട്രസ്റ്റിലെ എൻ.എസ്.എസ് വളന്റിയർമാരായ അനന്ത കൃഷ്ണനും ദേവദത്തനും അക്ഷിതും ശ്രീജിലും അനാമികയും അരുണിമയുയൊക്കെയെത്തി. പ്രോഗ്രാം ഓഫീസർ ശലഭ ജ്യോതിഷ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇ.പി ഹരീഷ് മാസ്റ്റർ, ജയൻബോസ് എന്നിവർ സംബന്ധിച്ചു.

Continue Reading
You may also like...

More in News

Trending

Recent

To Top