Connect with us

പ്രേക്ഷകരെ നിരാശരാക്കി ആ വാർത്ത പുറത്ത്!

News

പ്രേക്ഷകരെ നിരാശരാക്കി ആ വാർത്ത പുറത്ത്!

പ്രേക്ഷകരെ നിരാശരാക്കി ആ വാർത്ത പുറത്ത്!

ഒരിടവേളയ്ക്ക് ശേഷം ദിലീപ് സിനിമകളിൽ സജീവമാവുകയാണ്. ദിലീപിന്റേതയായി തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘വോയ്‌സ് ഓഫ് സത്യനാഥൻ. ‘സിനിമ ജൂലൈ 14 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചത്. ഇപ്പോഴിതാ ‘വോയ്‌സ് ഓഫ് സത്യനാഥൻ’ റിലീസ് ജൂലൈ 28ലേക്ക് മാറ്റുന്നതായി നിർമാതാക്കൾ അറിയിച്ചു. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് ഈ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരുന്ന സിനിമ വീണ്ടും നീട്ടിയത്. ചിത്രത്തിന്റെ ഗംഭീര പ്രമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. രണ്ടു മണിക്കൂറും പതിനേഴു മിനിറ്റും ഉള്ള വോയ്‌സ് ഓഫ് സത്യനാഥനു ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്.

ജോജു ജോർജ്, അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ അതിഥി താരമായി അനുശ്രീ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ദിലീപും ജോജുവും ഒന്നിച്ച് അഭിനയിക്കുന്ന ആദ്യത്തെ സിനിമയാണ് വോയ്‌സ് ഓഫ് സത്യനാഥന്‍. കരിയറിലും ജീവിതത്തിലും നേരിടേണ്ടി വന്ന തിരിച്ചടികളും വിവാദങ്ങളുമൊക്കെ മറികടക്കാനുള്ള ശ്രമത്തിലാണ് ദിലീപ്. മൂന്നു വർഷത്തിലേറെയുള്ള ഇടവേളയ്ക്കു ശേഷം മലയാളത്തിന്റെ ജനപ്രിയ നായകൻ ദിലീപിൻ്റെ സിനിമ തിയറ്ററിലേക്ക് എത്തുകയാണ് . കോമഡി ത്രില്ലർ ട്രാക്കിലൊരുക്കുന്ന സിനിമ കൂടിയാണ് വോയിസ് ഓഫ് സത്യനാഥൻ.

More in News

Trending