
Malayalam
33 എന്ന മാജിക് ആരംഭിക്കുന്നു; പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ജുവല്‍ മേരി
33 എന്ന മാജിക് ആരംഭിക്കുന്നു; പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് ജുവല്‍ മേരി

33ാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ച് നടിയും അവതാരകയുമായ ജുവല്‍ മേരി. തന്റെ പ്രിയപ്പെട്ട കൂട്ടുകാർക്കൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കോളജ് കാലഘട്ടം മുതൽ തനിക്കൊപ്പമുള്ള സുഹൃത്തുക്കളാണ് ഇവരെന്നും ആ സന്തോഷവും ചിരിയും ഇപ്പോഴും തുടരുന്നുവെന്നും പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് ജുവൽ കുറിച്ചു.
‘‘33 എന്ന മാജിക് ആരംഭിക്കുന്നു. എന്റെ പ്രിയപ്പെട്ടവരേ, 2008 മുതൽ നിങ്ങൾ എനിക്കും ക്രിസ്റ്റിൻ മേരി അലക്സിനും വേണ്ടി ഒരുക്കിയ അമൂല്യമായ ആഘോഷങ്ങൾക്കും പാർട്ടികൾക്കും നന്ദി. കോളജിലെ വാർഷികാഘോഷങ്ങൾക്കും കലാലയ അനുഭവങ്ങളിലേക്കും മടങ്ങിപ്പോയ പ്രതീതിയായിരുന്നു. നിങ്ങളിൽ എത്ര പേർക്ക് ഇതുപോലെ മഹത്തായ സൗഹൃദങ്ങൾ സ്വപ്നം കാണാൻ കഴിയും? സ്നേഹവും ചിരിയും വീണ്ടും തുടരുകയാണ്.’’ ജുവൽ മേരിയുടെ വാക്കുകൾ.
ടെലിവിഷൻ അവതാരകയായെത്തി പിന്നീട് സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ജുവൽ. 2015 -ൽ മമ്മൂട്ടിയുടെ നായികയായി ‘പത്തേമാരി’യിലൂടെ സിനിമയിലെത്തി. ഉട്ടോപ്യയിലെ രാജാവ്, ഞാൻ മേരിക്കുട്ടി എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിലഭിനയിച്ചു. നിരവധി ചാനലുകളിലും സ്റ്റേജ് ഷോകളിലും അവതാരകയായി മിനിസ്ക്രീനിൽ സജീവമാണ് താരം. ജോഷി സംവിധാനം ചെയ്ത് സുരേഷ് ഗോപി നായകനായെത്തിയ ‘പാപ്പനി’ലാണ് ജുവൽ മേരി അവസാനം അഭിനയിച്ചത്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...