
Actress
ടീ ഷർട്ടും പാന്റുമണിഞ്ഞ് മഞ്ജു; കൂൾ ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ; എന്നും ഇതുപോലെ ചിരിച്ച മുഖമാണ് കാണേണ്ടതെന്ന് കമന്റുകൾ
ടീ ഷർട്ടും പാന്റുമണിഞ്ഞ് മഞ്ജു; കൂൾ ലുക്കിൽ ലേഡി സൂപ്പർ സ്റ്റാർ; എന്നും ഇതുപോലെ ചിരിച്ച മുഖമാണ് കാണേണ്ടതെന്ന് കമന്റുകൾ

മലയാളികളുടെ ഇഷ്ട താരമാണ് മഞ്ജു വാര്യര്‍. രണ്ടാം വരവില്‍ തികച്ചും വ്യത്യസ്തമായ സിനിമകളാണ് താരത്തെ തേടിയെത്തുന്നത്. അത് അങ്ങനെ സംഭവിക്കുന്നതാണ്, ഞാനായിട്ട് സെലക്റ്റ് ചെയ്യുന്നതല്ലെന്നായിരുന്നു താരം പറഞ്ഞത്.
സോഷ്യല്‍മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ പുത്തന്‍ചിത്രങ്ങള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കൂൾ ലുക്കിലുള്ള താരത്തിന്റെ ഫോട്ടോയാണ് ആരാധകരേറ്റെടുത്തത്. ടീ ഷർട്ടും പാന്റുമാണ് മഞ്ജു സ്റ്റൈൽ ചെയ്തത്. മഞ്ഞ ടീഷർട്ടിന് മാച്ചായി പച്ച നിറത്തിലുള്ള ഡിസൈനോടുകൂടിയ പാന്റാണ് പെയർ ചെയ്തത്. ഒരു സ്വറ്ററും സ്റ്റൈൽ ചെയ്തിട്ടുണ്ട്. ഷട്ടിൽ ബാറ്റും കോക്കും കയ്യില്‍ പിടിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചു.
കൂളിങ് ഗ്ലാസ് സ്റ്റൈൽ ചെയ്തു. ഫ്രീ ഹെയർ സ്റ്റൈലാണ് ഫോളോ ചെയ്തത്. ‘നിങ്ങൾ എവിടെയായിരുന്നാലും മുഴുവനായി അവിടെയാവുക’ എന്ന കുറിപ്പോടെ പങ്കുവച്ച ചിത്രത്തിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ലേഡി മമ്മൂട്ടിയാണെന്നും, സുന്ദരിയായിട്ടുണ്ടെന്നും നിരവധി പേരാണ് കമന്റ് ചെയ്യുന്നത്.
നിങ്ങളുടെ മുഖത്തെ ആ ചിരി മതി ഞങ്ങള്‍ക്ക് ആശ്വസമാണ്. എന്നും ഇതുപോലെ ചിരിച്ച മുഖമാണ് കാണേണ്ടത്. മഞ്ജു പ്രചോദനമാണെന്ന് പറയുന്നത് വെറുതെയല്ലെന്നുമായിരുന്നു ആരാധകര്‍ കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു ചിത്രങ്ങള്‍ തരംഗമായി മാറിയത്.
സൗന്ദര്യവും കഴിവും ഒരുപോലെ ഒത്തുചേര്‍ന്ന വനിത. നിങ്ങളോടുള്ള ഇഷ്ടം പറഞ്ഞറിയിക്കാനാവില്ല. വനിതകള്‍ക്ക് നിങ്ങള്‍ എന്നും മാതൃകയാണ്. കാണുന്നവര്‍ക്ക് കൂടി പോസിറ്റിവിറ്റി പകരുന്ന ചിത്രങ്ങള്‍, തുടങ്ങിയ കമന്റുകളും ചിത്രങ്ങളുടെ താഴെയുണ്ട്. ജീവിതത്തില്‍ എന്തെങ്കിലുമൊരു പ്രശ്നം വരുമ്പോള്‍ മലയാളികള്‍ ആദ്യം ഓര്‍ക്കുന്നത് മഞ്ജുവിനെയാണ്. ഫീനിക്സ് പക്ഷിയെപ്പോലെ ജീവിതം തിരിച്ചുപിടിച്ച മഞ്ജുവിനെക്കുറിച്ച് എത്ര പറഞ്ഞാലും തീരില്ലെന്നായിരുന്നു ഒരാള്‍ പറഞ്ഞത്.
പ്രതിസന്ധികള്‍ ഒന്നൊന്നായി നേരിടുമ്പോഴും മഞ്ജുവിന്റെ മുഖത്ത് പുഞ്ചിരിയായിരുന്നു. വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് പറഞ്ഞ് രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോഴും മഞ്ജു മൗനം പാലിക്കുകയായിരുന്നു. അത്തരം ചോദ്യങ്ങളെക്കുറിച്ചൊന്നും താരം പ്രതികരിക്കാറില്ല.
പഹൽഗാമിൽ പാക് തീ വ്രവീദികൾ നടത്തിയ ആ ക്രമണത്തിൽ പൊലിഞ്ഞ ജീവനുകൾക്ക് തിരിച്ചടി നൽകി ഇന്ത്യ. ഓപറേഷൻ സിന്ദൂറിലൂടെയാണ് പാകിസ്ഥാനിലെയും പാക്...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
ബാലതാരമായി എത്തി മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് അഞ്ജലി നായർ. മാനത്തെ വെള്ളിത്തേര്, ബന്ധനം തുടങ്ങി കുറച്ച് ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു....
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക്...