
News
സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു, ഭക്ഷ്യവിഷബാധയെന്ന് വീട്ടുകാർ
സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു, ഭക്ഷ്യവിഷബാധയെന്ന് വീട്ടുകാർ

ആദ്യ സിനിമ ‘സീക്രട്ട്’ റിലീസ് ചെയ്യുന്നതിനു മുൻപ് സംവിധായകൻ ബൈജു പറവൂർ അന്തരിച്ചു.
ഭക്ഷ്യവിഷബാധയേറ്റാണു മരണമെന്നു വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ടു കോഴിക്കോട് പോയ ബൈജുവിനു തിരിച്ചുവരുന്ന വഴി ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ചശേഷം അസ്വസ്ഥതകൾ അനുഭവപ്പെട്ടു. കുന്നംകുളത്തു ഭാര്യവീട്ടിൽ കയറി സമീപത്തെ ഡോക്ടറെ കണ്ടശേഷം പറവൂരിലെ വീട്ടിലെത്തി. ആരോഗ്യനില വഷളായതിനാൽ കുഴുപ്പിള്ളിയിലും തുടർന്നു കൊച്ചിയിലും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് എന്ന നിലയിൽ സിനിമയിലെത്തിയ ബൈജു 20 വർഷം സിനിമാരംഗത്തു സജീവമായിരുന്നു. നാൽപത്തിയഞ്ചോളം സിനിമകളുടെ ഭാഗമായി. ധന്യം, മൈഥിലി, കൈതോലച്ചാത്തൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രൊഡക്ഷൻ കൺട്രോളറായിരുന്നു.
നന്തികുളങ്ങര കൊയ്പ്പാമഠത്തിൽ ശശി – സുമതി ദമ്പതികളുടെ മകനാണ്. ഭാര്യ: ചിത്ര. മക്കൾ: ആരാധ്യ, ആരവ്. സംസ്കാരം നടത്തി.
പഹൽഗാമിൽ നടത്തിയ ഭീ കരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച്...
കഴിഞ്ഞ രണ്ടു ദിവസങ്ങൾക്കു മുമ്പാണ് ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പടക്കളം പ്രദർശനത്തിനെത്തിയത്. മികച്ച അഭിപ്രായം തേടി ചിത്രം വിജയത്തിലേക്ക് നീങ്ങുന്ന...
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം വലിയ വാർത്തായായിരുന്നത്. ഇപ്പോഴിതാ തന്റെ അറസ്റ്റ് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...