നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവർ! എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുതെന്ന് സംയുക്ത വർമ്മ; യോഗാ ദിനത്തിൽ ആസനമുറകളുമായി നടി

വിവാഹത്തോടെ അഭിനയം നിർത്തിയ നടി സംയുക്ത വർമ്മ നിലവിൽ യോഗയുമായി ബന്ധപ്പെട്ട് മുന്നോട്ട് പോകുകയാണ് . പലപ്പോഴും സംയുക്ത പങ്കുവയ്ക്കുന്ന യോഗാസനങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ യോഗാദിനമായ ഇന്ന സംയുക്ത പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
“നമുക്ക് ശരീരഭാരം കൂട്ടാം, ശരീരഭാരം കുറയ്ക്കാം, ശരീരത്തിന്റെ തരം അറിഞ്ഞ്, കാലാവസ്ഥയ്ക്ക് അനുസരിച്ച് ശ്വാസോച്ഛ്വാസം മാറ്റാം. നമുക്ക് നമ്മുടെ ശരീരത്തെ മാറ്റാം, അതാണ് യോഗയുടെ പവർ. എന്നാൽ ശാരീരിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കരുത്, അതിനപ്പുറം നീങ്ങണമെങ്കിൽ… തുടരുക. പഠനം, പര്യവേക്ഷണം, പരീക്ഷണം”, യോഗ മുറയ്ക്കൊപ്പം സംയുക്ത കുറിച്ചത്.
കഴിഞ്ഞ ദിവസം യോഗ ചെയ്ത ശേഷം വിശ്രമിക്കുന്ന ചിത്രം താരം പങ്കുവെച്ചിരുന്നു ‘ എങ്ങനെ വിശ്രമിക്കാമെന്ന് പഠിക്കുന്നത് വലിയ ശക്തിയാകും, ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും എന്റെ യോഗാ മാറ്റിലേക്ക്’ എന്നാണ് താരം കുറിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കമന്റുമായെത്തിയത്. കൂടുതൽ ചെറുപ്പമായല്ലോ, സുന്ദരിയായല്ലോ എന്നതടക്കം കമന്റുകളാണ് പോസ്റ്റിൽ.
അഭിനയ ജീവിതത്തിൽ നിന്ന് വിട്ട് നിന്ന സമയത്താണ് സംയുക്ത വർമ്മ യോഗയിൽ ഉപരിപഠനം നടത്തിയത്. യോഗ ചെയ്ത് തുടങ്ങിയതിന് ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് താരം നേരത്തെ പറഞ്ഞിട്ടുണ്ട്.
2021ൽ സംയുക്ത വർമ്മ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് സർട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരുന്നു. രണ്ടു പതിറ്റാണ്ടയോളമായി സംയുക്ത യോഗ പരിശീലിക്കുന്നുണ്ട്. സംയുക്തയുടെ യോഗ ദിനചര്യ പുലർച്ചെ 5 മണിക്ക് ആരംഭിക്കും. പുലർച്ചെ യോഗ സെഷനും ധ്യാനവും പൂർത്തിയാക്കുന്നു. മൈസൂർ അഷ്ടാംഗ യോഗ ശാലയിൽ നിന്നാണ് സംയുക്ത യോഗയുടെ ആഴത്തില് പഠനം സ്വായത്തമാക്കിയത്.
മലയാള സിനിമയിൽ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് ശോഭന. അടുത്ത ചിത്രത്തിൽ മോഹൻലാൽ നായകനാകും. ഒട്ടേറെ വിജയചിത്രങ്ങളിലെ ജോഡികളായിരുന്നു മോഹൻലാലും ശോഭനയും. ഭാര്യാ...
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...