Connect with us

ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചതാണ് ഞാന്‍; പ്രണയ കഥ പറഞ്ഞ് ബാലചന്ദ്രമേനോന്‍

Movies

ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചതാണ് ഞാന്‍; പ്രണയ കഥ പറഞ്ഞ് ബാലചന്ദ്രമേനോന്‍

ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചതാണ് ഞാന്‍; പ്രണയ കഥ പറഞ്ഞ് ബാലചന്ദ്രമേനോന്‍

ലോകസിനിമാരംഗത്ത് ഏറ്റവും കൂടുതൽ ചിത്രങ്ങളിൽ അഭിനയത്തോടൊപ്പം കഥ, തിരക്കഥ, സംഭാഷണം സംവിധാനം എന്നിവ നിർവഹിച്ചവ്യക്തി എന്ന ഖ്യാതി ഇനി മലയാളിയായ ബാലചന്ദ്രമേനോനു സ്വന്തം.ഇപ്പോഴിതാ. ജീവിതത്തിലെ ഒരേയൊരു പ്രണയത്തെക്കുറിച്ച് പുതിയ വീഡിയോയിലൂടെ ബാലചന്ദ്രമേനോന്‍ പറയുന്നു .

എന്റെ ജീവിതത്തില്‍ എങ്ങനെയാണ് പ്രണയം ഉണ്ടായതെന്നാണ് ഞാന്‍ പറയുന്നത്. ലവ് സ്റ്റോറി പറയുകയാണെന്ന് പറഞ്ഞപ്പോള്‍ എങ്ങനെയായിരിക്കും പറയുന്നതെന്ന് ഭാര്യയ്ക്ക് ആശങ്കയുണ്ടായിരുന്നു. പ്രണയഗാനങ്ങളും സിനിമകളുമൊക്കെ കുറേ കണ്ട് മനസില്‍ പതിഞ്ഞിട്ടുള്ളതാണ്. റിയല്‍ ലവ് എന്താണെന്ന് ആര്‍ക്കും ഡിഫൈന്‍ ചെയ്യാന്‍ പറ്റുന്നതല്ലല്ലോ. ദിവ്യമായ ഒരു വികാരമാണ് പ്രണയം എന്നെനിക്ക് അറിയാം. ഒരു പ്രേമം സഫലമാവാത്തതിന്റെ പേരില്‍ ജീവനൊടുക്കുന്നുണ്ടെങ്കില്‍ അതെത്ര ദിവ്യമായ വികാരമാണ് എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.

ലവ് ഈസ് ബ്ലൈന്‍ഡ് എന്ന് പറയാറില്ലേ. ഒരാള്‍ മറ്റൊരാളെ ഇഷ്ടപ്പെടുന്നതിന് കാരണങ്ങളൊന്നുമില്ല. പ്രണയത്തിനങ്ങനെ ലോജിക് ഇല്ല. പ്രണയത്തെക്കുറിച്ച് സംസാരിക്കാനായി ആലോചിച്ചപ്പോഴേ ഇത്രയും കാര്യങ്ങള്‍ മനസിലേക്ക് വന്നിരുന്നു.

കല്യാണം കഴിക്കുന്നില്ലെന്ന് തീരുമാനിച്ച് നടന്ന ആളാണ് ഞാന്‍. കല്യാണം കഴിച്ചാല്‍ കുട്ടിയുണ്ടാവും. അവരുടെ കാര്യങ്ങളൊക്കെ നോക്കണം, നമുക്ക് ഇതിനൊന്നും സമയമില്ലെന്ന നിലപാടിലായിരുന്നു ഞാന്‍. സ്വസ്ഥമായുള്ള ജീവിതത്തിന് വിവാഹം തടസമാണെന്നായിരുന്നു അന്നത്തെ ധാരണ. ഒരിക്കലും പ്രതീക്ഷിക്കാത്തൊരു സമയത്താണ് എന്റെ ജീവിതത്തിലൊരു പ്രണയം സംഭവിച്ചതും അത് വിവാഹത്തിലേക്ക് എത്തിയതും. ഒരു സുപ്രഭാതത്തില്‍ കണ്ട പെണ്‍കുട്ടിയുടെ പിന്നാലെ പോയി, അവളെ ഓടിച്ചിട്ട് കല്യാണം കഴിച്ചതാണ് ഞാന്‍ എന്നുമായിരുന്നു ബാലചന്ദ്രമേനോന്‍ പറഞ്ഞത്.

More in Movies

Trending

Recent

To Top