Connect with us

റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്. റൈഡർമാർ ക്ഷമിക്കണം; ട്രിപ്പ് മോഡില്‍ മഞ്ജു വാര്യര്‍

Social Media

റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്. റൈഡർമാർ ക്ഷമിക്കണം; ട്രിപ്പ് മോഡില്‍ മഞ്ജു വാര്യര്‍

റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്. റൈഡർമാർ ക്ഷമിക്കണം; ട്രിപ്പ് മോഡില്‍ മഞ്ജു വാര്യര്‍

മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജു വാര്യർ. 1998 ൽ വിവാഹിതയായതോടെയാണ് നടി സിനിമാ രംഗത്ത് നിന്നും മാറുന്നത്. നീണ്ട ഇടവേള അവസാനിപ്പിച്ച് നടി തിരിച്ചെത്തിയപ്പോൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഭർത്താവ് ദിലീപുമായി വേർപിരിഞ്ഞ മഞ്ജു എല്ലാം നഷ്ടപ്പെട്ടിടത്ത് നിന്നും പുതിയ ജീവിതം തുടങ്ങി. രണ്ടാം വരവിൽ അടിമുടി മാറ്റങ്ങളോടെയാണ് മഞ്ജുവിനെ പ്രേക്ഷകർ കണ്ടത്.

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ മഞ്ജു പങ്കുവെച്ച ഫോട്ടോ ശ്രദ്ധ നേടിയിരുന്നു. ബൈക്ക് യാത്രയ്ക്കിടെയുള്ള ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ബ്ലാക്ക് ജാക്കറ്റും അണിഞ്ഞ് കാട്ടിലൂടെയാണ് ബിഎംഡബ്ല്യൂ ബൈക്കിൽ മഞ്ജുവിന്റെ സോളോ ട്രിപ്പ്. ‘നിങ്ങൾ ഇത് നേടിയിരിക്കുന്നു പെൺകുട്ടി’ എന്ന തലക്കെട്ടോടെയാണ് മഞ്ജു ചിത്രങ്ങൾ പങ്കുവെച്ചത്. റൈഡിംഗ് കോസ്റ്റിയൂമിലാണ് മഞ്ജു വാര്യർ എങ്കിലും തനിക്ക് റൈഡിംഗ് ബൂട്ട് ലഭിച്ചില്ലെന്നും താരം പറയുന്നു. ‘റൈഡിംഗ് ബൂട്ടുകളുടെ അഭാവമുണ്ട്. റൈഡർമാർ ക്ഷമിക്കണം’ എന്നാണ് മഞ്ജു കുറിച്ചത്.

നടൻ അജിത് കുമാറിനെ ടാഗ് ചെയ്താണ് മഞ്ജു വാര്യർ ചിത്രം പോസ്റ്റ് ചെയ്തത്. അജിത്തിനൊപ്പം ലഡാക്കിലേക്ക് ബൈക്ക് റൈഡ് പോയതിന് ശേഷമാണ് തനിക്കും ബൈക്ക് ഓടിക്കണമെന്ന ആഗ്രഹമുണ്ടായതെന്ന് പലപ്പോഴായി മഞ്ജു വാര്യർ പറഞ്ഞിട്ടുണ്ട്. അതിന് ശേഷമാണ് മഞ്ജു ടൂവീലർ ലൈസൻസ് എടുത്തത്. ഇതിന് പിന്നാലെ ബിഎംഡബ്ല്യൂആർ 1259 ജിഎസ് ബൈക്കും വാങ്ങിയിരുന്നു. നടൻ സൗബിനൊപ്പം നടത്തിയ ബൈക്ക് റൈഡിന്റെ ചിത്രങ്ങളും മഞ്ജു പങ്കുവെച്ചിരുന്നു.

നിരവധി പേർ ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തി. മഞ്ജു ജീവിതം ആഘോഷിക്കുകയാണെന്ന് പലരും കമന്റ് ചെയ്തു. മഞ്ജുവിന്റെ പോസ്റ്റിനെക്കുറിച്ച് നടി നവ്യ നായർ പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു

. സമ്മതിച്ചു ചേച്ചി, ഇതൊക്കെ കാണുമ്പോഴാണ് എന്നെയെടുത്ത് കിണറ്റിൽ ഇടയാൻ തോന്നുന്നതെന്ന് നവ്യ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. മഞ്ജുവിനെ പോലെ കരിയറിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നവ്യ നായരും. മഞ്ജു വാര്യർക്ക് രണ്ടാം വരവിൽ ലഭിച്ച സ്വീകാര്യതയാണ് തിരിച്ചു വരവിന് ധൈര്യം തന്നതെന്ന് നവ്യ നേരത്തെ പറഞ്ഞിട്ടുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

More in Social Media

Trending

Recent

To Top