Connect with us

ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ച് ജയസൂര്യ; അത് പൊളിച്ചു, ചേട്ടൻ എന്ത്‌ ഭാവിച്ചാ… കമന്റ് ബോക്സ് നിറയുന്നു

Social Media

മലയാളികളുടെ ഇഷ്ട നായകനാണ് ജയസൂര്യ. സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ. ജയസൂര്യ ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്.

കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളാണ് ജയസൂര്യ അധികവും ഷെയർ ചെയ്യാറുള്ളത്. ഇപ്പോഴിതാ അതിൽ നിന്നെല്ലാം വ്യത്യസ്ഥമായി ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ജയസൂര്യ പങ്കുവച്ചത്.

സ്റ്റൈലിഷ് ലുക്കിലാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. പുതിയ ചിത്രത്തിനായുള്ള തയാറെടുപ്പിലാണോ താരം എന്ന ചർച്ചയിലാണ് ആരാധകർ. താൻ ചെയ്യുന്ന കഥാപാത്രങ്ങൾക്കു വേണ്ടി ശാരീരികമായും മാറ്റങ്ങൾ വരുത്തുന്ന നടന്മാരിലൊരാളാണ് ജയസൂര്യ. വളരെ സെലക്റ്റീവമായി മാത്രമാണ് ഇപ്പോൾ ജയസൂര്യ സിനിമകൾ ചെയ്യുന്നതും.

എന്തോ വരാൻ പോകുന്നു എന്നെന്റെ മനസ്സ്‌ പറയുന്നു ,എന്നാലും നമ്മടെ എവർഗ്രീൻ സ്റ്റാർസ് ഓരോ കൊല്ലം കഴിയുമ്പോ ചെറുപ്പവും കൂടി വരുവാണോ…, അത് പൊളിച്ചു, ചേട്ടൻ എന്ത്‌ ഭാവിച്ചാ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്.

നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച ജയസൂര്യ ഒരു ദേശീയ പുരസ്‌കാരവും, മൂന്നു സംസ്ഥാന പുരസ്‌കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. ഗോഡ്ഫി ബാബുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ‘എന്താടാ സജി’ ആണ് ജയസൂര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

More in Social Media

Trending

Recent

To Top