നടി സുമലതയുടെ മകന് വിവാഹിതനായി; നവദമ്പതികളെ ആശിര്‍വദിക്കാൻ ഓടിയെത്തി രജനികാന്ത്

ഒരുകാലത്ത് മലയാള സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായികയായി തിളങ്ങിയ നടിയാണ് സുമലത. നായിക സങ്കൽപ്പങ്ങളെ മുഴുവനായും മാറ്റി മറിച്ചായിരുന്നു സുമലതയുടെ മലയാളത്തിലേക്കുള്ള കടന്നുവരവ്. അന്യഭാഷക്കാരിയാണെങ്കിലും ഒരു മലയാളിയായിട്ട് തന്നെയായിരുന്നു പ്രേക്ഷകർ ഇവരെ കണക്കാക്കിയത്. ഇപ്പോഴിതാ പുതിയ സന്തോഷ വാർത്തയാണ് താരത്തിന്റെ കുടുംബത്തിൽ സംഭവിച്ചിരിക്കുന്നുന്നത് .
നടി സുമലതയുടേയും പരേതനായ നടനും രാഷ്ട്രീയ നേതാവുമായ അമ്പരീഷിന്റേയും മകന് അഭിഷേക് വിവാഹിതനായി. നടനായ അഭിഷേകിന്റെ വധു മോഡലും ഫാഷന്‍ ഡിസൈനറുമായ അവിവ ബിഡപയാണ്.
അമ്പരീഷിന്റെ അടുത്ത സുഹൃത്തായ തമിഴ് സൂപ്പര്‍ താരം രജനികാന്ത് വിവാഹത്തിനെത്തിയിരുന്നു. പത്നി ലതയോടൊപ്പമായിരുന്നു രജനികാന്ത് എത്തിയത്. രജനികാന്ത് നവദമ്പതികളെ ആശിര്‍വദിക്കുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.സൂപ്പര്‍ താരം യഷ്, മോഹന്‍ ബാബു, മുന്‍ ക്രിക്കറ്റ് താരം അനില്‍ കുംബ്ലെ, സുഹാസിനി മണിരത്നം തുടങ്ങിയ പ്രമുഖരും വിവാഹത്തിനെത്തി.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...