Connect with us

അച്ഛന്റെയും അമ്മയുടേയും കൈപിടിച്ച് മഹാലക്ഷ്മി! ഫോട്ടോ പകർത്താൻ എത്തിയവർക്ക് ഒപ്പം ചിരിച്ച് പോസ് ചെയ്തു; മാമാട്ടിക്കുട്ടി ഇത്രയും വലുതായോയെന്ന് ആരാധകർ

Malayalam

ദിലീപിന്റെയും കാവ്യയുടേയും മകൾ മഹാലക്ഷ്മിയുടേയും ഒരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ദിലീപിനും കാവ്യയ്ക്കുമൊപ്പം കൈയ്യിൽ തൂങ്ങി നടന്ന് വരുന്ന മഹാലക്ഷ്മിയാണ് വീഡിയോയുടെ പ്രധാന ആകർഷണം.

താരങ്ങളെക്കണ്ട് ഓടി അടുത്തേയ്ക്കുവരുന്ന ആരാധകരെ കണ്ട് വളരെ നാണത്തോടെയാണ് മഹാലക്ഷ്മി അച്ഛനും അമ്മയ്ക്കും ഒപ്പം നില്‍ക്കുന്നത്. എന്ത് പെട്ടെന്നാണ് കുഞ്ഞ് വളര്‍ന്നത് എന്ന് അതിശയിക്കുകയാണ് ആരാധകര്‍. താര കുടുംബത്തെ കണ്ട് ഒപ്പം നിന്ന് ഫോട്ടോ പകർത്താൻ എത്തിയവർക്ക് ഒപ്പം മഹാലക്ഷ്മിയും ചിരിച്ച് പോസ് ചെയ്യുന്നത് വീഡിയോയിൽ കാണാം. മഹാലക്ഷ്മി പുതിയ വീഡിയോയിൽ മുതിർന്ന കുട്ടികളെപോലെ ബാ​ഗ് ധരിച്ച് നടന്ന് വരുന്നതാണ് കാണാൻ സാധിക്കുന്നത്.

എപ്പോഴും ആരെങ്കിലും കൈയ്യില്‍ എടുത്ത് മാത്രമാണ് മഹാലക്ഷ്മിയെ കാണാറുള്ളത്. ഇപ്പോള്‍ ആദ്യമായാണ് അച്ഛനും അമ്മയ്ക്കും ഒപ്പം കുട്ടിത്താരം നടന്നുവരുന്നത് ആരാധകര്‍ കാണുന്നത്.

വളരെ വിരളമായി മാത്രമാണ് കാവ്യ മകളെ ഒപ്പം കൂട്ടി ക്യാമറയ്ക്ക് മുമ്പിൽ‌ പ്രത്യക്ഷപ്പെടാറുള്ളത്. 2018ലാണ് കാവ്യയ്ക്കും ദിലീപിനും മകൾ പിറന്നത്. 2016ലായിരുന്നു ഇരുവരുടേയും വിവാ​ഹം. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ഏറ്റവും കൂടുതൽ പങ്കുവെക്കാറുള്ളത് ചേച്ചി മീനാക്ഷിയാണ്. മീനാക്ഷിയുടെ സോഷ്യൽമീ‍ഡിയ പേജ് നിറയെ മഹാലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളാണ്. ചേച്ചിയും അനിയത്തിയും തമ്മിലുള്ള സ്നേഹം എത്രത്തോളമാണെന്ന് ആ ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്. ദിലീപും ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top