ചോദ്യം സന്തോഷമാണ് ഉണ്ടാക്കിയത്; കളിയാക്കിയവര്‍ക്ക് ആര്‍ക്കും ഈ ജന്മത്തില് വിചാരിച്ചാല്‍ എന്നെ പോലെ ആവാന്‍ പറ്റില്ല;പ്രിൻസ്

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ചാനല്‍ സീ കേരളം മറ്റൊരു പുതുപുത്തന്‍ സീരിയലുമായി പ്രേക്ഷകരിലേക്ക്. മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ കവിത നായര്‍ക്കൊപ്പം നവാഗതനായ പ്രിന്‍സ് മുഖ്യവേഷത്തില്‍ എത്തുന്ന ‘അനുരാഗ ഗാനം പോലെ’ ഏപ്രില്‍ 17നു രാത്രി 9 മുതല്‍ നിങ്ങളുടെ സ്വീകരണമുറിയിലേക്ക് എത്തുകയാണ്. 45 വയസുള്ള അമിതവണ്ണക്കാരന്‍ ഗിരിയായി പ്രിന്‍സ് എത്തുമ്പോള്‍ 35കാരിയായ സുമി എന്ന കഥാപാത്രത്തെയാണ് കവിത അവതരിപ്പിക്കുന്നത്.
കവിത നായരും പ്രിന്‍സും ആണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. കഥാപാത്രങ്ങളുടെ തടി ഒരു ഹൈ ലൈറ്റ് ആണ്. ഈ തടി കാരണം ഇപ്പോള്‍ ഒരു ഉപകാരം ഉണ്ടായി എന്നാണ് പ്രിന്‍സ് പറയുന്നത്.
സീരിയല്‍ കുടുംബ പ്രേക്ഷകര്‍ എല്ലാം സ്വീകരിച്ചതില്‍ വലിയ സന്തോഷം ഉണ്ട്. നല്ല പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിയ്ക്കുന്നത്. അതിന്റെ സന്തോഷം ഉണ്ട്. സോഷ്യല്‍ മീഡിയയില്‍ അധികം ആക്ടീവ് ആയിട്ടുള്ള ആളല്ല ഞാന്‍. എന്നിരുന്നാലും പറ്റുന്ന അത്ര എല്ലാവരോടും പ്രതികരിക്കാറുണ്ട്. അനുരാഗ ഗാനത്തിന് ശേഷം ഇപ്പോള്‍ ഫോളോവേഴ്സ് ഒക്കെ കൂടി. ഷൂട്ടിങ് തിരക്കുകള്‍ ഉള്ളത് കാരണം എന്റെ സുഹൃത്താണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഹാന്റില്‍ ചെയ്യുന്നത്.
കവിത നായര്‍ക്കൊപ്പമുള്ള അഭിനയം നല്ല ഒരു എകസ്പീരിയന്‍സ് ആണ്. വളരെ അധികം സപ്പോര്‍ട്ട് ആണ് അവരുടെ ഭാഗത്ത് നിന്ന് കിട്ടുന്നത്. വളരെ ഫ്രീയായി അഭിനയിക്കുന്ന നല്ല ഒരു ആര്‍ട്ടിസ്റ്റാണ് കവിത നായര്‍. അവരുടെ അഭിനയം കണ്ട് നില്ക്കാന് വേണ്ടി എനിക്ക് ഷൂട്ട് ഇല്ലാത്ത ദിവസവും ഞാന്‍ സെറ്റില്‍ പോകാറുണ്ട്. ഞാന്‍ സത്യത്തില്‍ അവരുടെ വലിയ ആരാധകനാണ്. നാച്വറര്‍ ആക്ടറാണ്.
ഈ തടി ഈ സീരിയലിന് വേണ്ടി ഉണ്ടാക്കിയതല്ല. സത്യത്തില്‍ എനിക്ക് ഇതിലും അധികം തടി ഉണ്ടായിരുന്നു. തടി കാരണം ആണ് ഈ സീരിയലില്‍ അവസരം ലഭിച്ചത്. നാദിര്‍ഷിക്കയാണ് ആ അവസരം ഉണ്ടാക്കി തന്നത്. അത് എന്റെ ഭാഗ്യമായി കരുതുന്നു. തടി കാരണം ഞാന്‍ ഒരിക്കലും ബുദ്ധിമുട്ടിയിട്ടില്ല. ഈ തടിയില്‍ ഞാന്‍ ഹാപ്പിയാണ്. എന്റെ അമ്മയ്ക്കും ഞാന്‍ തടിച്ചിരിയ്ക്കുന്നതാണ് ഇഷ്ടം.തീര്‍ച്ചയായും തടി കാരണം നെഗറ്റീവ് കമന്റുകള്‍ ഉണ്ടാവും. കളിയാക്കിയവര്‍ക്ക് ആര്‍ക്കും ഈ ജന്മത്തില് വിചാരിച്ചാല്‍ എന്നെ പോലെ ആവാന്‍ പറ്റില്ലല്ലോ. അനുരാഗ ഗാനത്തിലേക്ക് വന്നതിന് ശേഷം തടിയുടെ പേരില്‍ ആരും എന്നെ കളിയാക്കിയിട്ടില്ല. തടിച്ചവര്‍ക്കും നായകനാകാന്‍ പറ്റുമോ എന്ന ചോദ്യം സന്തോഷമാണ് ഉണ്ടാക്കിയത്. ഈ ഒരു സീരിയലിന് വേണ്ടായാവും ഒരു പക്ഷെ ഞാന്‍ ഇങ്ങനെ ആയത്, എന്റെ ജന്മം അതിനായിരിയ്ക്കും എന്നാണ് ഇപ്പോള്‍ വിശ്വസിക്കുന്നത്. ഞാന്‍ വളരെ ഹാപ്പിയാണ്- പ്രിന്‍സ് പറഞ്ഞു
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...