Connect with us

ഇത്രയും ശത്രുക്കള്‍ സിനമയിലുണ്ടെന്ന് തിരിച്ചറിഞ്ഞതു അപ്പോഴാണ്, സങ്കടം സഹിക്കാനായില്ല; തുറന്ന് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

Movies

ഇത്രയും ശത്രുക്കള്‍ സിനമയിലുണ്ടെന്ന് തിരിച്ചറിഞ്ഞതു അപ്പോഴാണ്, സങ്കടം സഹിക്കാനായില്ല; തുറന്ന് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

ഇത്രയും ശത്രുക്കള്‍ സിനമയിലുണ്ടെന്ന് തിരിച്ചറിഞ്ഞതു അപ്പോഴാണ്, സങ്കടം സഹിക്കാനായില്ല; തുറന്ന് പറഞ്ഞ് ജൂഡ് ആന്റണി ജോസഫ്

റിലീസ് ചെയ്തതു മുതൽ മികച്ച റിപ്പോർട്ടുകളാണ് 2018നെക്കുറിച്ച് പുറത്തുവരുന്നത്. ഏറെ നാളുകൾക്ക് ശേഷം തിയറ്ററുകളെ ഹൗസ് ഫുള്ളാക്കി മുന്നേറുകയാണ് ചിത്രം.. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്‌സ് ഓഫീസില്‍ സമാനതകളില്ലാത്ത വിജയമാണ് നേടിയത്. ഇപ്പോഴും നിറഞ്ഞ സദസിന് മുന്നില്‍ പ്രദര്‍ശനം തുടരുകയാണ് 2018.

അതേസമയം വിജയത്തോടൊപ്പം വിവാദങ്ങളും 2018 നെ തേടിയെത്തി. ചിത്രത്തിന്റെ രാഷ്ട്രീയത്തിനെതിരേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണ വേളയിലെ പ്രതിസന്ധികളെക്കുറിച്ച് മനസ് തുറക്കുകയാണ് സംവിധായകന്‍ ജൂഡ് ആന്റണി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജൂഡ് മനസ് തുറന്നത്.

പലരും നടക്കില്ലെന്ന് പറഞ്ഞ സിനിമയാണ് 2018 എന്നാണ് ജൂഡ് പറയുന്നത്. ഈ ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫിനോട് പലരും പറഞ്ഞിരുന്നുവെന്നും ജൂഡ് വെളിപ്പെടുത്തുന്നു. ചിത്രത്തിന്റെ പ്രഖ്യാപനത്തിന് പിന്നാലെ തന്നെ പ്രതിസന്ധികള്‍ നേരിട്ടു. ഒരു ദിവസം താന്‍ വിഷമം സഹിക്കാനാകാതെ പൊട്ടിക്കരഞ്ഞു എന്നും ജൂഡ് തുറന്ന് പറയുന്നു.

സിനിമ അനൗണ്‍സ് ചെയ്ത് കഴിഞ്ഞതും പ്രശ്‌നങ്ങള്‍ തുടങ്ങി. ഈ സിനിമ നടക്കില്ല എന്ന് പലരും പ്രചരിപ്പിച്ചു തുടങ്ങി. ഒപ്പം നിന്ന പലരും ഇടയ്ക്ക് വച്ച് ഇറങ്ങിപ്പോയെന്നാണ് ജൂഡ് പറയുന്നത്. ഒരു ദിവസം നിര്‍മ്മാതാവ് ബാദുഷ, ആന്റോയെ കാണുന്ന പത്തു പേരില്‍ എട്ടും പറയുന്നത് സിനിമയില്‍ നിന്നും പിന്മാറണമെന്നാണ്. എന്നിട്ടും ആന്റോ നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ആ സ്‌നേഹം മറക്കരുത് എന്ന് പറഞ്ഞുവെന്ന് ജൂഡ് ഓര്‍ക്കുന്നു.


തകര്‍ന്നു പോയ ദിവസമായിരുന്നു അതെന്നാണ് ജൂഡ് പറയുന്നത്. ഇത്രയും ശത്രുക്കള്‍ സിനമയിലുണ്ടെന്ന് തിരിച്ചറിഞ്ഞതു അപ്പോഴാണ്. സങ്കടം സഹിക്കാനായില്ല. സഹതിരക്കഥാകൃത്ത് അഖിലിനോട് അതു പറഞ്ഞതും താന്‍ കരഞ്ഞു പോയി എന്ന് ജൂഡ് തുറന്ന് പറയുന്നു. എന്നാല്‍ വീണു പോകാന്‍ ജൂഡ് കൂട്ടാക്കിയില്ല. പോരാടാന്‍ തന്നെ തീരുമാനിച്ചു. ഇങ്ങനെ ഇരുന്നിട്ടു കാര്യമില്ല എന്ന് തോന്നി. അതോടെ ജൂഡ് കണ്ണീരു തുടച്ച് അഖിലിനോട് പറഞ്ഞു, എല്ലാത്തിനേയും കാണിച്ചു കൊടുക്കാടാ നമുക്ക്. സിനിമ ഇറങ്ങിക്കഴിഞ്ഞ് ഇതിനെതിരെ പറഞ്ഞവര്‍ നാണംകെട്ട് ഒരു മൂലയ്ക്കിരിക്കണം. ആ വാശിയാണ് മുന്നോട്ട് നയിച്ചത് എന്നാണ് ജൂഡ് പറയുന്നത്.

തീയേറ്ററില്‍ വന്‍ വിജയം ആയപ്പോഴും കടുത്ത വിമര്‍ശനങ്ങളും 2018 നേരിട്ടു. ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം കുറഞ്ഞു പോയെന്ന വിമര്‍ശനമാണ് സിനിമ നേരിട്ടത്. 2018 ലെ പ്രളയത്തില്‍ നിന്നും കരകയറാന്‍ കേരളത്തെ മുന്നില്‍ നിന്ന് നയിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. എന്നാല്‍ ചിത്രത്തിലെ മുഖ്യമന്ത്രിയുടെ കഥാപാത്രം ദുര്‍ബലനാണ് എന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതേക്കുറിച്ചും അഭിമുഖത്തില്‍ ജൂഡ് സംസാരിക്കുന്നുണ്ട്.

ഞാന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതാണ് എന്നാണ് ജൂഡ് അതേക്കുറിച്ച് പറയുന്നത്. പ്രതികരിക്കാന്‍ ഇറങ്ങിയ പലരും സിനിമ കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമുള്ളതായി ജൂഡ് പറയുന്നു. സിനിമയിലെ മുഖ്യമന്ത്രിയുടെ കഥാപാത്രം കേരളം ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യം പറയുന്ന ആത്മാര്‍ത്ഥതയോടെ കാര്യങ്ങള്‍ ചെയ്യുന്ന ആളാണ്. അത് കാണാതെ നെഗറ്റീവ് ഭാഗം പറഞ്ഞ ആള്‍ക്കാരാണു വിവാദങ്ങള്‍ക്ക് പിന്നില്‍ എന്നും ജൂഡ് . അതേസമയം മുഖ്യമന്ത്രി ഈ സിനിമ കണ്ടാല്‍ അദ്ദേഹത്തിന് അഭിമാനം തോന്നും എന്നാണ് ജൂഡിന്റെ വാദം.

സിനിമയുടെ പേരിലുള്ള രാഷ്ട്രീയ വിവാദം മൂലം തുടക്കത്തില്‍ സിനിമയെ പിന്തുണച്ച പലരും പിന്നീട് അപ്രതക്ഷ്യരായെന്നും ജൂഡ്. ചിത്രത്തെ രാഷ്ട്രീയമായി കാണേണ്ട ആവശ്യം ഇല്ല എന്നാണ് ജൂഡിന്റെ നിലപാട്. എല്ലാവരും ഒന്നാണെന്നാണ് 2018 പറയുന്നത്. ഒന്നിച്ചു നിന്ന കാലത്തിന്റെ കഥയാണിത്. അല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും ഉയര്‍ത്തിക്കാണിക്കാനോ താഴ്ത്തിക്കെട്ടാനോ ശ്രമിച്ചില്ലെന്നും ജൂഡ് വ്യക്തമാക്കി.

Continue Reading
You may also like...

More in Movies

Trending

Recent

To Top