
News
സ്റ്റേജ് ഷോയ്ക്കിടെ ഭോജ്പുരി ഗായികക്ക് വെടിയേറ്റു; സംഭവിച്ചത് ഇങ്ങനെ
സ്റ്റേജ് ഷോയ്ക്കിടെ ഭോജ്പുരി ഗായികക്ക് വെടിയേറ്റു; സംഭവിച്ചത് ഇങ്ങനെ

സ്റ്റേജ് ഷോയ്ക്കിടെ ഗായികക്ക് വെടിയേറ്റു. ബീഹാറിലെ സരണ്‍ ജില്ലയിലെ സെന്‍ദുര്‍വ ഗ്രാമത്തില്‍ നടന്ന പരിപാടിക്കിടെയായിരുന്നു ഗായിക നിഷ ഉപാധ്യായക്ക് വെടിയേറ്റത്.
ഇടത് തുടയില്‍ വെടിയേറ്റ നിഷ ഉപാധ്യായയെ പട്നയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗായികയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പരിപാടിക്കിടെ ചിലര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
ഇതിനിടെയായിരുന്നു നിഷയുടെ കാലില്‍ വെടിയേറ്റത്. വെടിവെച്ച ആളുകള്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഷോയില്‍ നിന്നുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.
സംഭവത്തില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും സോഷ്യല്‍ മീഡിയയില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും ജന്ത ബസാര്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ നസറുദ്ദീന്‍ ഖാന് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കി.
ബിഹാറിലെ അറിയപ്പെടുന്ന ഗായികയാണ് നിഷ. സരണ്‍ ജില്ലയിലെ ഗാര്‍ഖ ഗൗഹര്‍ ബസന്ത് സ്വദേശിനിയാണ്.
തൊട്ടതെല്ലാം പൊന്നാക്കി, നടനായും സംവിധായകനായുമെല്ലാം തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. ഇന്ന് മലയാള സിനിമയിലെ മിന്നും താരമാണ് ബേസിൽ ജോസഫ്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...