അന്ന് ഞാൻ പൊട്ടിക്കരഞ്ഞ് പിന്നെ ബോൾഡായി ; ദൈവ വിശ്വാസിയായത് കൊണ്ടാകാം ആരോടും കോപമില്ലാത്തത്.; ശാലു മേനോൻ

കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശാലു മേനോൻ. ഇടക്കാലത്ത് വിവാദങ്ങളില്‍ നടിയുടെ പേര് നിറഞ്ഞു നിന്നത് കരിയറിനെയും ജീവിതത്തെയും ബാധിച്ചു. നടനായ സജി നായരെയാണ് ശാലു വിവാഹം ചെയ്തത്. എന്നാല്‍ അധികം വൈകാതെ ഇവര്‍ പിരിയാൻ തീരുമാനിച്ചു. ഇപ്പോഴിതാ, വിവാഹമോചനം ആവശ്യപ്പെട്ടത് താനാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ശാലു മേനോൻ.
മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശാലു മേനോന്.
തന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളും പ്രതിസന്ധികളുമെല്ലാം അതിജീവിച്ച് ഇന്ന് ശക്തമായി തന്നെ തിരികെ വന്നിരിക്കുകയാണ് ശാലു. കേസിലും വിവാദങ്ങളിലും പെട്ടതോടെ എല്ലായിടത്തെന്നും മാറി നിന്ന ശാലു ഇപ്പോൾ പഴയതുപോലെ അഭിനയത്തിലും നൃത്തത്തിലുമെല്ലാം സജീവമാണ്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമായി മാറിയിരിക്കുകയാണ് ശാലു. ഫോട്ടോഷൂട്ടുകളും റീൽസ് വീഡിയോകളുമായി നിറഞ്ഞു നില്‍ക്കുകയാണ് ശാലു മേനോന്.
അടുത്തിടെ വിവാഹമോചനം അടക്കം പല പ്രതിസന്ധികളിലൂടെയും കടന്നുപോയെങ്കിലും താൻ ജീവിതത്തിൽ പൊട്ടിക്കരഞ്ഞത് രണ്ടേ രണ്ടു പ്രാവശ്യം മാത്രമാണെന്ന് പറയുകയാണ് ശാലു ഇപ്പോൾ. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. അച്ഛൻ മരിച്ച സമയത്തും കേസിൽ പെട്ട് ജയിലിലേക്ക് പോയ ആദ്യ ദിവസവും മാത്രമാണ് താൻ പൊട്ടിക്കരഞ്ഞതെന്ന് ശാലു പറയുന്നു.
‘അച്ഛൻ മരിച്ചത് ഭയങ്കര വേദനയായിരുന്നു. ഭയങ്കര അറ്റാച്ച്മെന്റ് ആയിരുന്നു ഞാനും അച്ഛനും തമ്മിൽ. അമ്മയോട് ആ സമയത്ത് അങ്ങനെയില്ല. 98ൽ ആണ് അച്ഛൻ മരിക്കുന്നത്. ഞാൻ സ്കൂളിൽ പഠിക്കുന്ന സമയമാണ്. ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണമായിരുന്നു അത്. ന്യുമോണിയ വന്നതാണ്. അതിന് പിന്നാലെ അറ്റാക്കും വന്നു, അങ്ങനെയാണ് മരിക്കുന്നത്. അന്ന് ഞാൻ പൊട്ടിക്കരഞ്ഞു പോയി’,
‘പിന്നീട് കേസിന്റെ സമയത്താണ് അങ്ങനെ കരയുന്നത്. പ്രതീക്ഷിക്കാത്ത സംഭവമായിരുന്നില്ലേ. ഞാൻ സിനിമയിൽ മാത്രമേ ഇങ്ങനെ കണ്ടിട്ടുള്ളു. ചോദ്യം ചെയ്ത് കഴിഞ്ഞ് ജയിലിലേക്ക് കൊണ്ടുപോകുന്നു എന്ന് പറഞ്ഞപ്പോൾ എന്റെ പിടിവിട്ടു പോയി. ആ ഒരു ദിവസം ഞാൻ കരഞ്ഞു. പിന്നെ പിന്നെയാണ് ഞാൻ ബോൾഡാകാൻ തുടങ്ങിയത്’, ശാലു പറയുന്നു.
കേസിനേയും വിവാദങ്ങളെയും കുറിച്ചൊന്നും താനിപ്പോൾ ഓർക്കാൻ ആഗ്രഹിക്കുന്നില്ലെന്നും തന്നെ അതിലേക്ക് വലിച്ചിഴച്ചതാണെന്നും ശാലു പറയുന്നുണ്ട്. അതിന്റെ പേരിൽ ആരെയും കുറ്റം പറയാനില്ല. ഗ്രഹപിഴയുടെ സമയത്ത് ഓരോന്ന് വരുന്നത് പോലെ വന്നു എന്നേ കരുതുന്നുള്ളു. ഇപ്പോൾ കേസുകളെല്ലാം കഴിഞ്ഞുവെന്നും താരം വ്യക്തമാക്കി.
വിവാദങ്ങളാണ് തന്നെ ശക്തയാക്കിയതെന്നാണ് ശാലു മേനോൻ പറയുന്നത്. അതിന് ശേഷം താൻ ബോൾഡായി. ആളുകളെ തിരിച്ചറിയാൻ കഴിഞ്ഞു. ഒരുപാട് പേർ തള്ളിപറയുകയും ഒഴിവാക്കുകയും ചെയ്തു. അവരെയൊക്കെ കാണുമ്പോൾ ഒരു ദേഷ്യവും കാണിക്കാറില്ല. അവരോടെല്ലാം അങ്ങോട്ട് പോയി സംസാരിക്കും. തനിക്ക് ദേഷ്യം വളരെ കുറവാണ്, ദൈവ വിശ്വാസിയായത് കൊണ്ടാകാം ആരോടും കോപമില്ലാത്തത്.
ചെയ്തതതിനൊന്നും ആരും ക്ഷമാപണം നടത്തിയിട്ടില്ല. എന്നാൽ അന്ന് തിരിഞ്ഞു നോക്കാതിരുന്ന പലരും താൻ തിരിച്ചുവന്ന ശേഷം സൗഹൃദം പുലർത്തുന്നുണ്ടെന്ന് ശാലു പറഞ്ഞു. സോഷ്യൽ മീഡിയയിൽ സജീവമായതിനെ കുറിച്ചും വസ്ത്രധാരണത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചുമൊക്കെ നടി അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്.
അപ്ഡേറ്റ് ആയി ഇരിക്കുക എന്നതിനെ ഭാഗമായാണ് റീൽസിലേക്ക് എത്തുന്നത്. തടി കുറഞ്ഞത് കൊണ്ട് നടൻ വേഷങ്ങളിൽ നിന്ന് മാറി, അല്ലാതെ മറ്റൊന്നുമില്ല. നൃത്തം ചെയ്യുന്നതുകൊണ്ട് വണ്ണം കുറയും എന്ന ധാരണ ചിലർക്കുണ്ട്. അത് ശരിയല്ല. വര്‍ക്ക്ഔട്ട് ചെയ്തും ഡയറ്റ് നോക്കിയുമാണ് ഒമ്പത് കിലോ കുറച്ചത്.
ഡ്രസിങ്ങിൽ മാറ്റം കൊണ്ടുവന്നത് അപ്പോൾ മുതലാണെന്നും നടി പറയുന്നു. അതേസമയം, സിനിമകളിൽ നിന്നൊക്കെ നല്ല അവസരങ്ങൾ ഇപ്പോൾ വരുന്നുണ്ടെന്നും ഉടൻ തന്നെ ഒരു മികച്ച തിരിച്ചുവരവിന് സാധ്യതയുണ്ടെന്നും ശാലു മേനോൻ പറഞ്ഞു.
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...
സ്റ്റാർ ഗേറ്റ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബാബു ജോൺ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന മിഡ് നൈറ്റ് ഇൻ മുള്ളൻകൊല്ലി എന്ന ചിത്രത്തിൻ്റെ...