നിങ്ങള്‍ എന്നെ എങ്ങനെ കാണുന്നോ അതുപോലെ അവനെയും കാണണമെന്ന് മമ്മൂക്ക പലരോടും പറഞ്ഞിട്ടുണ്ട് ; ടോണി പറയുന്നു
ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനാണ് ടോണി .
അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും അഭിനയം പഠിച്ച് കരിയര്‍ തുടങ്ങിയതാണ് ടോണി. സിനിമയിലും സീരിയലുകളിലുമൊക്കെയായി സജീവമാണ് അദ്ദേഹം. മമ്മൂട്ടി തുടക്കം മുതലേ തന്നെ നല്ല സപ്പോര്‍ട്ടായിരുന്നുവെന്ന് ടോണി പറയുന്നു. ദ ക്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ടോണി വിശേഷങ്ങള്‍ പങ്കുവെച്ചത്.
അച്ഛനൊപ്പം മമ്മൂട്ടി പ്രാക്ടീസ് ചെയ്തിരുന്നു. അദ്ദേഹം സിനിമയില്‍ തിളങ്ങിവരുന്ന സമയമായിരുന്നു അത്. മമ്മൂട്ടിയിലൂടെയാണ് അന്നത്തെ സംവിധായകരെയെല്ലാം പരിചയപ്പെട്ടത്. പത്തിരുപത് സിനിമകളില്‍ മമ്മൂക്കയ്‌ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.
നിങ്ങള്‍ എന്നെ എങ്ങനെ കാണുന്നോ അതുപോലെ ആ ടോണിയേയും കാണണമെന്ന് മമ്മൂക്ക പലരോടും പറഞ്ഞിട്ടുണ്ട്. അതേക്കുറിച്ച് പലരും എന്നോട് തന്നെ പറഞ്ഞിട്ടുണ്ട്്. മമ്മൂട്ടി ഭയങ്കരമായി നിങ്ങളെ റെക്കമെന്‍ഡ് ചെയ്യുന്നുണ്ടെന്നായിരുന്നു പറഞ്ഞത്. 22 ദിവസം കൊണ്ടാണ് കെ മധു ഇരുപതാം നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന് എല്ലാം പക്കാ ചാര്‍ട്ടിംഗാണ്. ഇന്ന് നാല് സീന്‍ എടുക്കുകയാണെങ്കില്‍ നാല് സീന്‍ തന്നെ എടുത്തിരിക്കും.
അത്രയും നേരം ഷൂട്ട് ചെയ്യാനുള്ള അനുമതി മാത്രമേ കിട്ടിയിരുന്നുള്ളൂ. അംബിക അന്ന് സൂപ്പര്‍ നായികയായിരുന്നു. പുതുമുഖമെന്ന നിലയില്‍ എന്നോട് നല്ല സ്‌നേഹത്തിലാണ് ഇടപെട്ടിരുന്നത്. മന്ത്രിയായിട്ട് തന്നെ ഇരിക്കുക എന്നായിരുന്നു എന്നോട് പറഞ്ഞത്.
അന്ന് പരിമിതമായ സൗകര്യങ്ങളേയുണ്ടായിരുന്നുള്ളൂ. എല്ലാവരും കസേരയിട്ട് ഒന്നിച്ച് ഇരിക്കും. ഇന്നത്തെ പോലെ കാരവാന്‍ സംസ്‌കാരമൊന്നും അന്നില്ലായിരുന്നു. ദ പ്രീസ്റ്റില്‍ അഭിനയിച്ചിരുന്ന സമ.ത്ത് കാരവാന്‍ ഉണ്ടായിട്ടും ഞങ്ങളൊക്കെ പുറത്ത് ഇരിക്കുകയായിരുന്നു.
മമ്മൂക്ക ഒഴികെ എല്ലാവരും അവിടെയുണ്ടായിരുന്നു. മണിരത്‌നം ചെയ്ത മലയാള സിനിമ ഉണരൂ ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. അദ്ദേഹം ആള്‍ ഭയങ്കര സിംപിളാണ്. അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം കിട്ടിയത് വലിയ കാര്യമാണെന്നുമായിരുന്നു ടോണി പറഞ്ഞത്.