ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലും സന്തോഷവും സ്നേഹവും നിറയ്ക്കുന്നത് നീയാണ്, മനസ്സ് സന്തോഷിപ്പിക്കുന്ന, ഒരു പുഞ്ചിരി കൊണ്ട് എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വരുന്നതും നീയാണ് ; പേളിയ്ക്ക് പിറന്നാൾ ആശംസകളുമായി ശ്രീനിഷ്

മലയാളത്തിന്റെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് പേളി മാണിയും ശ്രീനിഷും സൗഹൃദത്തിലാകുന്നത്. പീന്നീട് ആ ബന്ധം വിവാഹത്തില്‍ എത്തുകയുമായിരുന്നു. സോഷ്യൽ മീഡിയയിൽ ഇരുവരും പങ്കിടുന്ന വിശേഷങ്ങൾ വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറ്.
പേളിയുടെ പിറന്നാൾ ദിവസമായ ഇന്ന് ശ്രീനിഷ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പും വീഡിയോയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.“എന്റെ പ്രിയപ്പെട്ട ഭാര്യയ്ക്ക്, ജീവിതത്തിലെ എല്ലാ നിമിഷങ്ങളിലേക്കും സന്തോഷവും സ്നേഹവും നിറയ്ക്കുന്നത് നീയാണ്. മനസ്സ് സന്തോഷിപ്പിക്കുന്ന, ഒരു പുഞ്ചിരി കൊണ്ട് എന്റെ ജീവിതത്തിലേക്ക് വെളിച്ചം കൊണ്ടു വരുന്ന സ്ത്രിയ്ക്ക് പിറന്നാൾ ആശംസകൾ.
സാഹസികതയും പൊട്ടിച്ചിരികളും സ്നേഹവും നിറഞ്ഞ മറ്റൊരു വർഷം. നീ എന്റെ കൂടെയുള്ളതിൽ ഞാനെന്നും കടപ്പെട്ടവനായിരിക്കും പിറന്നാൾ ആശംസകൾ പൊണ്ടാട്ടീ,” ശ്രീനിഷ് കുറിച്ചു. പേളിയ്ക്കൊപ്പമുള്ള രസകരമായ മുഹൂർത്തങ്ങൾ ചേർത്തൊരുക്കിയ ഒരു വീഡിയോയും ശ്രീനിഷ് പങ്കുവച്ചിട്ടുണ്ട്.
അനവധി ആരാധകർ വീഡിയോയ്ക്ക് താഴെ ആശംസകൾ അറിയിച്ചു. ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാവുകയും ചെയ്ത താരങ്ങളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. 2019 മേയ് അഞ്ചിനായിരുന്നു ഇരുവരുടെയും വിവാഹം. മാർച്ച് 20നായിരുന്നു മകൾ നിലയുടെ ജനനം.
ഏറ്റവും വലിയ ചലിച്ചിത്രോത്സവമായ IEFFK (ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പെരിമെന്റൽ ഫിലിം ഫെസ്റ്റിവൽ ഓഫ് കേരള) ഏഴാമത് എഡിഷൻ മെയ് 9 മുതൽ...
ഓർത്തുവയ്ക്കാൻ ഒരു പിടി മനോഹരമായ ഗാനങ്ങൾ മലയാളികൾക്കു സമ്മാനിച്ച പ്രശസ്ത സംഗീതസംവിധായകൻ അലക്സ് പോൾ സംവിധായകനാകുന്നു. എവേക് (Awake) എന്ന ചിത്രമാണ്...
മൂവായിരത്തോളം കുട്ടികൾ പഠിക്കുന്ന ഒരു കാംബസിൻ്റെ പശ്ചാത്തലത്തിലൂടെ പൂർണ്ണമായും ഫാൻ്റെസി ഹ്യൂമറിൽ അവതരിപ്പിക്കുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...
മലയാളികൾക്കേറെ പ്രിയങ്കരനായ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പണി. ബോക്സ് ഓഫീസിൽ വലിയ വിജയം കാഴ്ച വെച്ച ചിത്രത്തിന്റെ...
മോഹൻലാലിന്റേതായി 2007ൽ പുറത്തെത്തി സൂപ്പർഹിറ്റായി മാറിയ ഛോട്ടാ മുംബൈ വീണ്ടും തിയേറ്ററുകളിലേയ്ക്ക്. 4കെ ദൃശ്യമികവോടെയാണ് ചിത്രം തിയേറ്ററിലെത്തുന്നത്. റിലീസ് ചെയ്ത് 18...