
Movies
മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍: “ഫൂട്ടേജ് ” ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു
മഞ്ജു വാര്യര്‍ പ്രധാന വേഷത്തില്‍: “ഫൂട്ടേജ് ” ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു

അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്‍റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “എന്ന ചിത്രത്തിന്‍റെ ചിത്രീകരണം തൃശ്ശൂർ ചിമ്മിനി ഡാം സമീപം ആരംഭിച്ചു.
മഞ്ജു വാര്യരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മഞ്ജു വാര്യർ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
മൂവി ബക്കറ്റ്, കാസ്റ്റ് ആന്‍ഡ് കോ, പെയില്‍ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കോ പ്രൊഡ്യൂസർ- രാഹുല്‍ രാജീവ്,സൂരജ് മേനോന്‍, ലൈൻ പ്രൊഡ്യൂസര്‍- അനീഷ് സി സലിം. ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ഛായാഗ്രഹണം-ഷിനോ സ്,എഡിറ്റര്‍-സൈജു ശ്രീധരന്‍,പ്രൊഡക്ഷൻ കണ്‍ട്രോളർ-കിഷോര്‍ പുറക്കാട്ടിരി, കലാസംവിധാനം-അപ്പുണ്ണി സാജന്‍, മേക്കപ്പ്-റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം-സമീറ സനീഷ്,സ്റ്റിൽസ്-രോഹിത് കൃഷ്ണൻ,സ്റ്റണ്ട്- ഇര്‍ഫാന്‍ അമീര്‍, വി എഫ് എക്‌സ്- മിൻഡ്സ്റ്റിൻ സ്റ്റുഡിയോസ്.
ഫിനാന്‍സ് കണ്‍ട്രോളര്‍- അഗ്‌നിവേശ്,സൗണ്ട് ഡിസൈന്‍-നിക്‌സണ്‍ ജോര്‍ജ്,സൗണ്ട് മിക്‌സ്- ഡാന്‍ ജോസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രിനിഷ് പ്രഭാകരന്‍, പ്രൊജക്ട് ഡിസൈന്‍- സന്ദീപ് നാരായണ്‍, ഗാനങ്ങള്‍- ആസ്വെകീപ്സെര്‍ച്ചിംഗ്,പശ്ചാത്തല സംഗീതം- സുഷിന്‍ ശ്യാം, പ്രൊഡക്ഷൻ മാനേജർ-രാഹുൽ രാജാജി,ജിതിൻ ജൂഡി, ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയാണ് ഈ സിനിമയിൽ ഉപയോഗിക്കുന്നത്. പി ആർ ഒ-എ.എസ് ദിനേശ്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
അങ്കിളേ….. നമ്മൾ ഏതു സിനിമയാണ് കാണാൻ പോകുന്നത് ? കുട്ടിയുടെ ആ ചോദ്യത്തിനു മുന്നിൽ മനസ്സിലാകുന്നത് നിഷ്ക്കളങ്കതയുടെ , ആത്മബന്ധത്തിൻ്റെ സ്വരമാണ്....
ഒരു മലയാള സിനിമയ്ക്കും സ്വപ്നം കാണാന്‍ പറ്റാത്ത അത്രയും ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എമ്പുരാന്. 2025ല്‍ ബോക്സ് ഓഫീസില്‍ ഏറ്റവും മികച്ച കളക്ഷനാണ്...
ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്. ക്യാംബസിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്....
നെപ്ട്യൂണിൽ മറവിലായി പാതാളം അതിരിടും.. യുവഗായകൻ ആർസി വ്യത്യസ്ഥമായ സ്വരമാധുര്യത്തിലൂടെ ആലപിച്ച ഈ ഗാനത്തിൻ്റെ കൗതുകകരമായ ദൃശ്യങ്ങളുമായി ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന...