, ഞാന്‍ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരും തുടര്‍ച്ചയായിട്ട് എന്നെ ഇങ്ങിനെ ഫോളോ ചെയ്യുമായിരുന്നു ;സൈക്കോ എന്‍കൗണ്ടറിനെപ്പറ്റി ഗായത്രി
Published on

തൃശൂർ സ്ലാങ്ങിൽ സംസാരിച്ച് മലയാളികളുടെ മനസ്സിൽ കയറിക്കൂടിയ അഭിനയത്രിയാണ് നടി ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്റെ ജമ്ന പ്യാരി എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഗായത്രി സുരേഷ് പിന്നീട് നിരവധി സിനിമകളിൽ നായികയായി തിളങ്ങിയിട്ടുണ്ട്.
. മിസ് കേരള മത്സാര്‍ത്ഥിയായ ഗായത്രി തൃശ്ശൂര്‍ സ്വദേശിയാണ്. തൃശ്ശൂര്‍ സ്ലാംഗിലുള്ള ഗായത്രിയുടെ സംസാരവും മലയാളത്തം തുളുമ്പുന്ന മുഖവുമൊക്കെ മലയാളികളുടെ മനസില്‍ ഇടം നേടുകയായിരുന്നു.
ഗായത്രിയുടെ അഭിമുഖങ്ങള്‍ക്കും ഒരുപാട് ആരാധകരുണ്ട്. തന്റെ മനസിലുള്ളത് മറയില്ലാതെ പറയുന്ന ഗായത്രി പലപ്പോഴും അതിനാല്‍ വെട്ടിലാവുകയും ചെയ്തിട്ടുണ്ട്. ട്രോളന്മാരുടെ സ്ഥിരം ഇരയാണ് ഗായ്ത്രി. എങ്കിലും തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഗായ്ത്രി മാറ്റാറില്ല. 2014 ലാണ് ഗായ്ത്രി മിസ് കേരള മത്സരത്തില്‍ പങ്കെടുക്കുന്നത്. തൊട്ടടുത്ത വര്‍ഷം ജംനപ്യാരി എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി അരങ്ങേറുകയും ചെയ്തു.
മനസിലുള്ളത് മറയില്ലാതെ സംസാരിക്കുന്നതാണ് ഗായത്രിയുടെ ശീലം. ഇതിന്റെ പേരില്‍ പലപ്പോഴും താരം വെട്ടിലായിട്ടുണ്ട്. പ്രണവ് മോഹന്‍ലാലിനെ കല്യാണം കഴിക്കണം എന്ന് പറഞ്ഞത് മുതല്‍ ട്രോളുകള്‍ നിരോധിക്കണം എന്ന് പറഞ്ഞതൊക്കെ ഗായത്രിയെ വെട്ടിലാക്കിയിട്ടുണ്ട്. എങ്കിലും തനിക്കെതിരെ വരുന്ന വിവാദങ്ങളൊന്നും ഗായത്രിയെ ബാധിക്കാറില്ല. വിവാദങ്ങളെ പുഞ്ചിരിയോടെയാണ് ഗായ്ത്രി നേരിടാറുള്ളത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ ഗായത്രി നടത്തിയ തുറന്ന് പറച്ചില് വാര്‍ത്തകളില്‍ ഇടം നേടുകയാണ്. തനിക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു സൈക്കോ എന്‍കൗണ്ടര്‍ ഉണ്ടായതിനെക്കുറിച്ചാണ് ഗായ്ത്രി മനസ് തുറന്നത്. താരത്തിന്റെ വാക്കുഖല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. അഭിമുഖത്തിനിടെ’റിയല്‍ ലൈഫില്‍ വല്ല സൈക്കോ എന്‍കൗണ്ടര്‍ ഉണ്ടായിട്ടുണ്ടോ?’ എന്ന അവതാരകന്റെ ചോദ്യത്തിന് താരം മറുപടി നല്‍കുകയായിരുന്നു. ഈ വീഡിയോയാണ് ചര്‍ച്ചയാകുന്നത്.
ആ ചോദ്യത്തിന് ഗായത്രി നല്കിയ മറുപടി ഉണ്ട് എന്നായിരുന്നു. പിന്നാലെയാണ് ഗായത്രി കഥയിലേക്ക ്കടന്നത്. ഞങ്ങള്‍ തമ്മില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിരുന്നതാണ് ബാങ്കില്‍ വച്ചിട്ട്. ഞാന്‍ അയാളോട് ഭയങ്കര ഫ്രീ ആയി സംസാരിക്കുമായിരുന്നു. ഞാന്‍ എല്ലാരോടും ഫ്രീ ആയി സംസാരിക്കുമായിരുന്നു. പക്ഷെ ഇത് അയാള്‍ തെറ്റിദ്ധരിച്ചിട്ട് അപ്പൊ തൊട്ട് അയാള്‍ക്ക് തുടങ്ങിയതാണിതെന്നാണ് ഗായ്ത്രി പറയുന്നത്.
എത്രയൊക്കെ പറഞ്ഞിട്ടും അയാള്‍ക്ക് ഒന്നും മനസിലാവുന്നില്ല. എന്റെ ഫ്ലാറ്റിന്റെ അവിടെ വന്നു നില്ക്കുക, ഫ്ലാറ്റില്‍ വന്നു ബെല്‍ അടിക്കുക,ഫ്ലാറ്റിന്റെ താഴെ നില്ക്കുക, ഞാന്‍ പോകുന്ന സ്ഥലത്ത് ഒക്കെ എന്റെ പിന്നാലെ വരിക,ഞാന്‍ അമ്പലത്തില്‍ പോയാല്‍ അവിടേക്ക് വരിക ഇതൊക്കെ ആയിരുന്നു പരിപാടിയെന്നാണ് ഗായത്രി തുറന്ന് പറയുന്നത്. തന്നെ തുടര്‍ച്ചയായിട്ട് എന്നെ ഇങ്ങിനെ ഫോളോ ചെയ്യുമായിരുന്നുവെന്നും താരം പറയുന്നത്. തനിക്ക് ഇത് പിന്നീട് ഭയങ്കര ഭയപ്പെടുത്തുന്ന ഒന്നായി തുടങ്ങി. അയാള്‍ എന്തായിരിക്കും ചെയ്യുന്നത് എന്ന് പറയാന്‍ പറ്റില്ല എന്നാണ് ഗായത്രി ആശങ്കപ്പെടുന്നത്.
അത്തരം എന്തൊക്കെ വാര്‍ത്തകളാണ് കേള്‍ക്കുന്നത്. അതുകൊണ്ട് തന്നെ പേടിയാകാന്‍ തുടങ്ങിയെന്നും ഗായ്ത്രി പറയുന്നതു. അതിനാല്‍ ഞാന്‍ അയാളെ എല്ലാത്തില്‍ നിന്നും ബ്ലോക്ക് ചെയ്തത് വഴുതി വഴുതി പോയിക്കൊണ്ടിരുന്നുവെന്നും ഗായ്ത്രി പറയുന്നു. എന്നാല്‍ അപ്പോഴും അയാള്‍ ഒഴിഞ്ഞു പോകാന്‍ തയ്യാറായിരുന്നില്ല. അയാള്‍ വേറെ വേറെ നമ്പറുകളില്‍ നിന്നും മെസേജ് അയക്കാന്‍ ഒക്കെ തുടങ്ങിയെന്നാണ് ഗായ്തരി പറയുന്നത്.
ഒടുവില്‍ ഒരു രക്ഷയുമില്ല എന്ന് തോന്നിയപ്പോള്‍ താന്‍ തന്നെ സംസാരിച്ചു തീര്‍ക്കാം എന്ന് തീരുമാനിച്ചുവെന്നാണ് ഗായത്രി പറയുന്നത്. തുടര്‍ന്ന്, ഒന്ന് സംസാരിച്ചു ഡീല്‍ ചെയ്തു വിട്ടിട്ടുണ്ട്. എന്താവും എന്നൊന്നും അറിയില്ല എന്നും ഗായത്രി പറയുന്നുണ്ട്. താരം മുമ്പ് നല്‍കിയൊരു അഭിമുഖത്തിന്റെ ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
അതേസമയം, മലയാളത്തിന് പുറമെ തെലുങ്കിലും സജീവമായി മാറുകയാണ് ഗായത്രി സുരേഷ്. എസ്കേപ്പ് ആണ് ഗായ്ത്രി ഒടുവിലിറങ്ങിയ മലയാള സിനിമ. ഗന്ധര്‍വ്വയാണ് അവസാനത്തെ തെലുങ്ക് ചിത്രം.
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
കാക്കി വേഷം ധരിച്ച് ധ്യാൻ ശ്രീനിവാസനും കാക്കി വേഷധാരികളായ ഏതാനും പേരും ഒരു ഓട്ടോറിക്ഷയോടു ചേർന്നു നിന്ന്, ധ്യാനിൻ്റെ കൈയ്യിലെ മൊബൈൽ...
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...