
Social Media
നഗ്നത പ്രദർശിപ്പിച്ചു കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി; വീണ്ടും അഭയ ഹിരണ്മയി
നഗ്നത പ്രദർശിപ്പിച്ചു കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി; വീണ്ടും അഭയ ഹിരണ്മയി

സമൂഹമാധ്യമത്തിൽ തനിക്കെതിരെ വന്ന മോശം കമന്റിനോടു കഴിഞ്ഞ ദിവസമായിരുന്നു അഭയ ഹിരണ്മയി ശ്കതമായ രീതിയിൽ പ്രതികരിച്ചത്. കമന്റ് രേഖപ്പെടുത്തിയ ആളുടെ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ട് ഉൾപ്പെടെ പങ്കുവച്ചാണ് ഗായികയുടെ പ്രതികരണം.
ഇതിന് തൊട്ട് പിന്നാലെ ഇപ്പോഴിതാ വസ്ത്രം ചൂണ്ടി വിമർശിച്ചയാൾക്ക് ഗ്ലാമർ ഫോട്ടോ ഷൂട്ടിലൂടെ മറുപടി നൽകിയിരിക്കുകയാണ് അഭയ. വെളുത്ത നിറത്തിലുള്ള മോഡേണ്‍ മിനി ഗൗണ്‍ ധരിച്ചുള്ള ചിത്രങ്ങളാണ് ഗായിക പങ്കുവച്ചിരിക്കുന്നത്.
‘നഗ്നത പ്രദർശിപ്പിച്ചു കാശുണ്ടാക്കാൻ ശ്രമിക്കുന്നതിനിടെ പാന്റ്സ് ഇടാൻ മറന്നു പോയ യുവതി. അത് വഴി കേരളത്തിന്റെ സംസ്കാരത്തെയും കുട്ടികളെയും വഴിതെറ്റിക്കാൻ ഉദ്ദേശിക്കുന്ന അഹങ്കാരി! അടുത്ത ഷോയ്ക്ക് ബിക്കീനി ഇടാൻ ഉദ്ദേശിക്കുന്നുണ്ട് അത്രേ! മ്ലേച്ഛം’, എന്നാണ് അഭയ ചിത്രങ്ങൾക്കൊപ്പം കുറിച്ചത്.
‘സ്ത്രീകള്‍ക്ക് പണം സമ്പാദിക്കാന്‍ എളുപ്പമാര്‍ഗ്ഗം നഗ്നതാ പ്രദര്‍ശനം തന്നെയാണ്. ഒരു ആവറേജ് പാട്ടുകാരിയായ ഇവര്‍ക്ക് പിടിച്ചു നില്ക്കാന് ഇതൊക്കെ തന്നെ ശരണം. കുട്ടികളെ വഴിപിഴപ്പിക്കാന്‍ ഓരോരോ…’ എന്നായിരുന്നു കമന്റ്.
കമന്റിന് അഭയ നൽകിയ മറുപടി ഇങ്ങനെ
‘സ്ത്രീകൾക്ക് വഴി പിഴക്കാനുള്ള മാർഗം പറഞ്ഞു തന്ന എന്റെ ഈ പൊന്നിക്ക എന്നെ ഫോളോ ചെയ്യുന്നുമുണ്ട്. എന്റേ പാട്ടും ഡ്രെസ്സും തമ്മിലുള്ള ബന്ധത്തെ ആഴത്തിൽ അപഗ്രഥിച്ചു വിഷകലനം ചെയ്യുകയും ഇനിയും എത്ര സ്ത്രീ പ്രൊഫൈലുകൾ അപഗ്രഥനം നടത്തി വിമര്ശിക്കാനുള്ളതാണ്. കേരളത്തിന്റെയും ഇവിടുള്ള കുട്ടികളുടെയയും മുഴുവൻ സാംസ്കാരിക ഉന്നമനം അദ്ദേഹത്തിൽ ഭദ്രം ആണ് എന്നുള്ളതാണ് എന്റെ ഒരു ആശ്വാസം. പ്രതികരിക്കില്ല എന്ന് വിചാരിക്കുന്നുണ്ടെങ്കിൽ അതു തീർത്തും ഒരു വിചാരം മാത്രമാണ്. ശക്തമായി പ്രതികരിക്കും’, അഭയ കുറിച്ചു.
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...
സ്റ്റാർ മാജിക്കിലൂടെയും കോമഡി സ്റ്റാർസിലൂടെയുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമായിരുന്നു കൊല്ലം സുധി. വളരെ അപ്രതീക്ഷിതമായിട്ടായിരുന്നു സുധിയുടെ മരണം. അദ്ദേഹത്തന്റെ മരണ...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...
സോഷ്യൽ മീഡിയ സെലിബ്രറ്റിയും ഇൻസ്റ്റാഗ്രാം ഇൻഫ്ളുവൻസറുമായ മിഷ അഗർവാൾ ജീവനൊടുക്കിയെന്ന് വാർത്ത മിഷയുടെ ഫോളോഴ്സ് ഏറെ ഞെട്ടലോടെയാണ് കേട്ടത്. എന്നാൽ ഇപ്പേഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതനായ കൊല്ലം സുധിയുടെ മരണ ശേഷമാണ് ഭാര്യ രേണു സുധി സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്. റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ...