
Bollywood
ആരാധ്യ ഒരു വശത്തേക്ക് തള്ളപ്പെട്ടു… ആരാധകരോട് പിന്മാറാൻ ആവശ്യപ്പെട്ട് ഐശ്വര്യ! മകളുടെ സംരക്ഷകരായി മാറി
ആരാധ്യ ഒരു വശത്തേക്ക് തള്ളപ്പെട്ടു… ആരാധകരോട് പിന്മാറാൻ ആവശ്യപ്പെട്ട് ഐശ്വര്യ! മകളുടെ സംരക്ഷകരായി മാറി
Published on

എയർപോർട്ടിലെത്തിയ നടി ഐശ്വര്യ റായുടേയും മകളുടേയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ആൾക്കൂട്ടത്തിനിടയിലും മകളുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഐശ്വര്യയുടെ ഒരു വീഡിയോയാണിത്
മകൾ ആരാധ്യയ്ക്കൊപ്പം കാറിൽ നിന്ന് ഇറങ്ങിയ ഐശ്വര്യയ്ക്ക് ഒപ്പം സെൽഫിയെടുക്കാൻ ആരാധകർ തിക്കി തിരക്കി എത്തി. അതോടെ ആരാധ്യ ഒരു വശത്തേക്ക് തള്ളപ്പെട്ടു. എന്നാൽ പെട്ടെന്ന് തന്നെ ആരാധ്യയുടെ സംരക്ഷകരായി മാറിയ ഐശ്വര്യ ആരാധകരോട് പിന്മാറാനും മുന്നോട്ടു പോവാൻ വഴി നൽകാനും അഭ്യർത്ഥിച്ചു.
കറുത്ത ഓവർകോട്ട് ധരിച്ചാണ് ഐശ്വര്യ എയർപോർട്ടിലെത്തിയത്. ജീൻസിനും പിങ്ക് ടോപ്പിനുമൊപ്പം നീല ഡെനിം ജാക്കറ്റായിരുന്നു ആരാധ്യയുടെ വേഷം. വർഷങ്ങളായി കാൻ ഫിലിം ഫെസ്റ്റിവലിലെ പതിവു സാന്നിധ്യമാണ് ഐശ്വര്യ റായ്. ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ പങ്കെടുക്കാനായി മേയ് 16 ചൊവ്വാഴ്ചയാണ് ഐശ്വര്യ റായി മുംബൈയിൽ നിന്നും പുറപ്പെട്ടത്.
76-ാമത് കാൻ ഫെസ്റ്റിവലിന് ചൊവ്വാഴ്ചയാണ് തിരശ്ശീല ഉയർന്നത്. മെയ് 27 വരെയാണ് ചലച്ചിത്രമേള. ജോണി ഡെപ്പ് അഭിനയിച്ച ലൂയി പതിനാറാമൻ കാലഘട്ടത്തിലെ നാടകമായ ജീൻ ഡു ബാരിയുടെ പ്രീമിയർ പ്രദർശനത്തോടെയാണ് 76-ാമത് എഡിഷന്റെ ആരംഭം കുറിച്ചത്. ആദ്യ ദിവസം, ബോളിവുഡ് താരങ്ങളായ സാറാ അലി ഖാൻ, ഇഷ ഗുപ്ത, മാനുഷി ചില്ലർ, മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ എന്നിവർ കാനിലെ ചുവന്ന പരവതാനിയുടെ ശ്രദ്ധ കവർന്നു.
പഹൽഗാം ഭീ കരാക്രമണത്തിന് പിന്നാലെ പാക് നടൻ ഫവാദ് ഖാന്റേയും ഗായകൻ ആതിഫ് അസ്ലമിന്റേയും ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾക്ക് കൂടി ഇന്ത്യയിൽ വിലക്ക്....
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് അനു അഗർവാൾ. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് താരം. ഇപ്പോഴിതാ നടി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യൽ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...
നടിയും മോഡലുമായ നേഹമാലിക്കിന്റെ വീട്ടിൽ നിന്ന് 34.49 ലക്ഷം രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. പിന്നാലെ ഇവരുടെ വീട്ടു ജോലിക്കാരിക്കെതിരെ...