സൗബിൻ ഡബ്ബിങിന് വിളിച്ചിട്ട് ഫോൺ പോലും എടുത്തില്ല ; ഒമർ ലുലു

മലയാള സിനിമയില്‍ ചുരുക്കം സിനിമകളിലൂടെ തന്നെ ശ്രദ്ധ നേടിയ സംവിധായകനാണ് ഒമര്‍ ലുലു. പുതുമുഖ താരങ്ങളെ വെച്ച് പടം പിടിക്കുന്ന ഒമര്‍ ലുലു ഇപ്പോള്‍ ബോളിവുഡില്‍ കൂടി സിനിമ ചെയ്യാനൊരുങ്ങുകയാണ്. ബിഗ് ബോസ് മലയാളം സീസൺ ഫൈവിൽ നെഗറ്റീവ് ഇമേജോടെ വന്ന് നിരവധി ആരാധകരെ സമ്പാദിച്ച് പുറത്ത് പോയ മത്സരാർഥിയാണ് സംവിധായകൻ ഒമർ ലുലു. അദ്ദേഹത്തിന്റെ സോഷ്യൽമീഡിയയിലെ ഇടപെടലുകളും അദ്ദേഹം ചെയ്ത സിനിമകളും വെച്ച് ഹൗസിലേക്ക് കയറും മുമ്പ് ഒമർ ലുലുവിന് ഹേറ്റേഴ്സായിരുന്നു കൂടുതൽ. സോഷ്യൽമീഡിയയിലെ ഒമർ എല്ലാ വിഷയങ്ങൾക്കും പ്രതികരിക്കുകയും മറ്റും ചെയ്യുന്ന വ്യക്തിയാണ്.
എന്നാൽ ഹൗസിലെത്തിയപ്പോൾ ഒമർ യഥാർഥത്തിൽ അങ്ങനെ അല്ലെന്നും പച്ചയായ മനുഷ്യനാണെന്നും പ്രേക്ഷകർ മനസിലാക്കി. വളരെ ജെനുവിനായി സംസാരിക്കുന്ന മത്സരാർഥിയെന്നാണ് പ്രേക്ഷകർ ഒമറിനെ കുറിച്ച് പറയാറുള്ളത്. രണ്ട് ആഴ്ചയാണ് ബിഗ് ബോസ് ഹൗസിൽ ഒമർ ലുലു നിന്നത്. ഹൗസിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായിരുന്നു ഒമർ ലുലു. തനിക്ക് ഹൗസിലെത്തിയപ്പോൾ മുതൽ ഒരു സ്വാതന്ത്ര കുറവ് അനുഭവപ്പെട്ടുവെന്നും എങ്ങനെ എങ്കിലും പുറത്താകണമെന്ന ആഗ്രഹമായിരുന്നുവെന്നും ഒമർ ലുലു ഹൗസിൽ നിന്നും പുറത്ത് വന്ന ശേഷം പറഞ്ഞിരുന്നു.
അടുത്തിടെയായി മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നൊരു വിഷയമാണ് യുവതാരങ്ങളുടെ ലഹരി ഉപയോഗവും അത് മൂലം സിനിമാ ചിത്രീകരണത്തിൽ തടസം നേരിടുന്നതും. ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി തുടങ്ങിയ താരങ്ങളെ ഇത്തരം കാരണങ്ങളുടെ പേരിൽ സംഘടനകൾ വിലക്കിയിട്ടുണ്ട്. അതേസമയം ഈ വിഷയത്തിൽ തനിക്കുള്ള ചില അനുഭവങ്ങൾ ഫിൽമി ബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ഒമർ ലുലു. നടൻ സൗബിൻ ഷാഹിറിൽ നിന്നാണ് തനിക്ക് മോശം അനുഭവം ഉണ്ടായതെന്നാണ് ഒമർ ലുലു പറയുന്നത്. ഡബ്ബിങിന് വിളിച്ചിട്ട് ഫോൺ പോലും എടുത്തിരുന്നില്ലെന്നാണ് ഒമർ ലുലു പറഞ്ഞത്.’
ഒമർ ലുലുവിന്റെ ഏറ്റവും ഹിറ്റായ സിനിമകളിൽ ഒന്നായ ഹാപ്പി വെഡ്ഡിങിൽ സൗബിൻ ഷാഹിർ ഒരു പ്രധാനപ്പെട്ട വേഷം ചെയ്തിരുന്നു. അതിലെ സൗബിന്റെ കഥാപാത്രത്തിന് ഇന്നും ആരാധകരുണ്ട്.
അവനല്ല. ഇതിനൊക്കെകാരണം അവളാ….സുമതി. എന്നാ പിന്നെ ആദ്യംഅവളെക്കൊല്ലാം – സുമതിനെ… ചത്ത സുമതിയെ വിളിച്ചു വരുത്തി നമ്മളൊന്നൂടെ കൊല്ലും…. എടാ…എട… യക്ഷിടെ...
2024 ലെ മികച്ച സിനിമയ്ക്കുള്ള 48-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് പ്രഖ്യാപിച്ചു. കെ വി തമർ, സുധീഷ് സ്കറിയ, ഫാസിൽ...
തരുൺ മൂർത്തിയുടെ ‘തുടരും’, ഓരോ പ്രമോഷണൽ മെറ്റീരിയലുകൾ പുറത്തു വിടുമ്പോഴും പ്രേക്ഷകർക്കുള്ളിൽ പ്രതീക്ഷയേറിക്കൊണ്ടിരിക്കുകയാണ്. ട്രെയ്ലറും, പാട്ടുകളും വരുമ്പോഴൊക്കെയും സാധാരണക്കാരനായ മോഹൻലാൽ എന്നതിലാണ്...
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയെന്ന് വിശേഷിപ്പിക്കാവുന്ന ചിത്രമാണ് ബസൂക്ക. മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഡിനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം...
പരിശുദ്ധ റംസാൻ വ്രത ക്കാലത്ത് ദൈവം വിശ്വാസികൾക്കായി ദാനം ചെയ്ത ദിവസമാണ് ഇരുപത്തിയേഴാം രാവ്. എൺപതു വർഷത്തോളമുള്ള പ്രാർത്ഥനക്കു തുല്യമാണ് ഇരുപത്തിയേഴാം...