
Actress
‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇടവേള എടുക്കുന്നു’, ഉടനെ തിരിച്ചുവരുമെന്ന് നസ്രിയ നസീം
‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇടവേള എടുക്കുന്നു’, ഉടനെ തിരിച്ചുവരുമെന്ന് നസ്രിയ നസീം

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത നടിയാണ് നസ്രിയ നസീം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. എന്നാല്‍ ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഇടവേള എടുക്കുന്നതായി അറിയിച്ചിരിക്കുകയാണ് നടി.
ഇസ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലാണ് താന്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ബ്രേക്ക് എടുക്കുന്നതായി നസ്രിയ കുറിച്ചത്. ‘എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നും ഇടവേള എടുക്കുകയാണ്. ഇതാണ് അതിനുള്ള സമയം. നിങ്ങളുടെ സ്നേഹവും സന്ദേശങ്ങളുമെല്ലാം മിസ് ചെയ്യും. ഉടനെ തിരിച്ചുവരും..പ്രോമിസ്’ എന്നായിരുന്നു നസ്രിയയുടെ വാക്കുകള്‍.
സിനിമകളില്‍ നിന്ന് ബ്രേക്ക് എടുക്കാറുണ്ടെങ്കിലും ഇന്‍സ്റ്റഗ്രാമില്‍ സജീവമായിരുന്നു നസ്രിയ. കുടുംബവും സുഹൃത്തുക്കളുമൊത്തുള്ള ചിത്രങ്ങളും വിശേഷങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. 2006ല്‍ ‘പളുങ്ക്’ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് താരം സിനിമാമേഖലയിലേക്ക് കടന്നുവന്നത്. പിന്നീട് ‘ഒരുനാള്‍ കനവ്’ എന്ന തമിഴ് ചിത്രത്തിലും 2010ല്‍ ‘പ്രമാണി’, ‘ഒരുനാള്‍ വരും’ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചു..
2013ലാണ് ‘നേരം’ എന്ന സിനിമയിലൂടെ നായികയായി അരങ്ങേറിയത്. പിന്നീട് രാജാറാണി, സലാലാ മൊബൈല്‍സ്, സംസാരം ആരോഗ്യത്തിന് ഹാനികരം, ഓം ശാന്തി ഓശാന , ബാംഗ്ലൂര്‍ ഡെയ്സ്, തിരുമണം നിക്കാഹ് തുടങ്ങിയ ചിത്രങ്ങളിലും നസ്രിയ നായികയായി. 2014ല്‍ ഓം ശാന്തി ഓശാന എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്ക്കാരം ലഭിച്ചു. 2014ലായിരുന്നു ചലച്ചിത്രതാരം ഫഹദ് ഫാസിലുമായി നസ്രിയയുടെ വിവാഹം.
മിനിസ്ക്രീനിലൂടെയും ബിഗ്സ്ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ൽ ‘ചുവന്ന വിത്തുകൾ’...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് രശ്മിക മന്ദാന. സോഷ്യൽ മീഡിയയിൽ രശ്മികയുടെ വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. നടിയുടെ കരിയറിൽ തന്നെ...