
Actor
അജിത്തിന്റെ ലോക പര്യടനത്തിന്റെ അടുത്ത ഘട്ടം 2023 നവംബറിൽ ആരംഭിക്കും
അജിത്തിന്റെ ലോക പര്യടനത്തിന്റെ അടുത്ത ഘട്ടം 2023 നവംബറിൽ ആരംഭിക്കും

ബൈക്ക് റേസിൽ താല്പര്യമുള്ള നടനാണ് അജിത്ത്. ഇപ്പോഴിതാ നടൻ മറ്റൊരു പര്യടനം കൂടി പൂര്‍ത്തിയാക്കിയതിന്റെയും പുതിയ യാത്രയുടെയും വിവരങ്ങള്‍ അജിത്തിന്റെ മാനേജര്‍ സുരേഷ് ചന്ദ്ര പുറത്തുവിട്ടിരിക്കുകയാണ്.
വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെ കഠിനമായ കാലാവസ്ഥയില്‍ അജിത്ത് ബൈക്ക് റൈഡിംഗ് നടത്തി. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെയും നേപ്പാളിലും ഭൂട്ടാനിലും സഞ്ചരിച്ച അജിത്തിന്റെ ലോക പര്യടനത്തിന്റെ അടുത്ത ഘട്ടം 2023 നവംബറിൽ ആരംഭിക്കുമെന്നാണ് സുരേഷ് ചന്ദ്ര അറിയിച്ചിരിക്കുന്നത്.
അജിത്ത് നായകനായി ‘തുനിവ്’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. പൊങ്കല്‍ റിലീസായി പ്രദര്‍ശനത്തിന് എത്തിയ ചിത്രം വൻ ഹിറ്റായി മാറിയിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഹിറ്റ്മേക്കര് അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനാകും എന്ന് റിപ്പോര്‍ട്ടുണ്ട്. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്.സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.
തെന്നിന്ത്യൻ പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ ചിത്രത്തിൽ ഫഹദ്...
രാജ്യം കണ്ട ഏറ്റവും വലിയ തീ വ്രവാദി ആ ക്രമണത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് രാജ്യം. പ്രിയപ്പെട്ടവരുടെ മുന്നിൽ വെച്ച് വെടിയേറ്റ് വീണവരും,...
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
മലയാളികളുടെ ജനപ്രിയ നടനാണ് ദിലീപ്. ജനപ്രിയൻ എന്ന ലേബലിൽ ദിലീപ് അറിയപ്പെടുമ്പോൾ അത് പ്രേക്ഷകരുടെ പിന്തുയും വളരെപ്രധാനമാണ്. ദിലീപ് ചിത്രങ്ങളിൽ ഒരു...