ലഹരിയ്ക്ക് അടിമയായ ആ നടന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി, ഇനി എല്ല് പൊടിയും; മകന് സിനിമയില്‍ അഭിനയിക്കാന്‍ അവരം വന്നിട്ടും ലഹരി ഉപയോഗത്തിന്റെ പേടി കാരണം വിട്ടില്ലെന്ന് ടിനി ടോം

മലയാള സിനിമയിലെ ലഹരി ഉപയോഗം ചര്‍ച്ചയാകുന്നതിനിടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി നടന് ടിനി ടോം. തന്റെ മകന് സിനിമയിലേക്ക് അവസരം ലഭിച്ചെങ്കിലും ലഹരിഉപയോഗത്തെക്കുറിച്ചുള്ള പേടി മൂലം വേണ്ടെന്നുവച്ചു എന്നാണ് ടിനി ടോം പറയുന്നത്. സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട് എന്നും താരം പറഞ്ഞു. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടനവേദിയിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.
സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാനാണ് എന്റെ മകന് അവസരം ലഭിച്ചത്. പക്ഷേ, സിനിമയില്‍ അഭിനയിക്കാന്‍ മകനെ വിടില്ലെന്ന് എന്റെ ഭാര്യ ഉറപ്പിച്ചു പറഞ്ഞു. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയായിരുന്നു അവള്‍ക്ക്.
സിനിമയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ട്. 16-18 വയസിലാണ് കുട്ടികള്‍ വഴിതെറ്റുന്നത്. എനിക്ക് ഒരു മകനേയുള്ളൂ എന്നും ടിനി ടോം പറഞ്ഞു. ലഹരിക്ക് അടിമയായ നടനെ അടുത്തിടെ കണ്ടതിനെക്കുറിച്ചും ടിനി ടോം പറഞ്ഞു.
അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങി. ലഹരി ഉപയോഗിക്കുന്നതുകൊണ്ട് അദ്ദേഹം നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറയുന്നു. ഇപ്പോള്‍ പല്ല്, അടുത്തത് എല്ല് പൊടിയും. അതുകൊണ്ട് കലയാകണം നമ്മുടെ ലഹരി എന്നും ടിനി ടോം പറഞ്ഞു. ലഹരിക്കെതിരായ പൊലീസിന്റെ യോദ്ധാവ് ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.
മോഹൻലാലിന്റേതായി പുറത്തെത്തി റെക്കോർഡുകൾ ഭേദിച്ച ചിത്രമായിരുന്നു തുടരും. ചിത്രത്തിലെ വില്ലനായി എത്തിയ പ്രകാശ് വർമയുടെ കഥാപാത്രത്തെ പ്രശംസിക്കാത്തവരായി ആരുമുണ്ടാകില്ല. ഇപ്പോഴിതാ തന്റെ...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരുകാലത്ത് മലയാളികളുടെ മനസിലിടം നേടിയ താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വർഷങ്ങൾക്ക് മുമ്പ് ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്ത ഏറെ ദുഃഖത്തോടെയാണ്...