പച്ചപ്പും ഹരിതാഭയും നിറഞ്ഞ എന്റെ സ്വപ്നകൂട്; വീട് പരിചയപ്പെടുത്തി ടിനി ടോം

മിമിക്രി വേദികളില്‍ തുടങ്ങി സിനിമാ താരമായി മാറിയ ആളാണ് നടന് ടിനി ടോം. ആദ്യം സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധ നേടിയ ടിനി ടോം പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായി മാറുകയായിരുന്നു. അതിന് പിന്നാലെയാണ് സിനിമയിലെത്തിയത്. ചെറിയ കാലയളവില്‍ തന്നെ സ്വന്തമായി ആരാധകരെ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
കൊച്ചി ആലുവയിലാണ് ടിനി ടോമിന്റെ ഏദൻ എന്ന വീട് സ്ഥിതി ചെയ്യുന്നത്. മരങ്ങളാലും ചെടികളാലും ചുറ്റപ്പെട്ടു കിടക്കുകയാണ് ഈ വീട്. വീടും പരിസരവുമെല്ലാം അടങ്ങുന്ന ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുകയാണ് ടിനി ടോം ഇപ്പോൾ
മുൻപ്, നടിയും അവതാരകയുമായ സുബി സുരേഷും തന്റെ യൂട്യൂബ് ചാനലിലൂടെ ടിനി ടോമിന്റെ വീട് പരിചയപ്പെടുത്തിയിരുന്നു. സുബിയുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ടിനി. അസുഖവേളയിലും മരണസമയത്തുമൊക്കെ സുബിയ്ക്കും കുടുംബത്തിനും താങ്ങായി ടിനിയും ഉണ്ടായിരുന്നു.
“എന്റെ ഗുരുനാഥൻ ആണ് ടിനി ടോം. എന്നും ജീവിതത്തിൽ പിന്തുണ നൽകുന്ന വ്യക്തി,” എന്ന മുഖവുരയോടെയാണ് സുബി ടിനിയെ പരിചയപ്പെടുത്തിയത്. തന്റെ യൂട്യൂബ് ചാനലിന് ഒരു ലക്ഷം സബ്സ്ക്രൈമ്പേഴ്സ് ആയ സന്തോഷം പങ്കിടാൻ കേക്കുമായി ടിനിയുടെ വീട്ടിലെത്തിയതായിരുന്നു സുബി.
ആദ്യകാലത്ത് ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട ടിനി ടോമിന്റെ കരിയറിലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്. ഇന്ന് മലയാളസിനിമയിലെ സജീവതാരങ്ങളിൽ ഒരാളാണ് ടിനി.
മമ്മൂട്ടിക്കുവേണ്ടി ഏതാനും ചിത്രങ്ങളിൽ ബോഡി ഡ്യൂപ് ചെയ്തും ടിനി ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി ഇരട്ട വേഷത്തിലെത്തിയ അണ്ണൻ തമ്പി, ഈ പട്ടണത്തിൽ ഭൂതം, പാലേരിമാണിക്യം എന്നീ മൂന്ന് സിനിമകളിലും ടിനിയാണ് മമ്മൂട്ടിക്കു വേണ്ടി ഡ്യൂപ് ചെയ്തിട്ടുള്ളത്.
മലയാള മിനിസ്ക്രീന്‍ ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരായ താര ജോഡികളാണ് ഗോപിക അനിലും ഗോവിന്ദ് പത്മസൂര്യയും. ജനുവരി 28 നായിരുന്നു ഇരുവരും വിവാഹിതരായത്....
മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. സ്റ്റേജുകളിൽ മിമിക്രി താരമായി തന്റെ കരിയർ തുടങ്ങിയ ദിലീപ് ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട താരമായി നിർമ്മാതാവായി...
മലയാളികളുടെ ഇഷ്ട്ട താരം നവ്യ നായർ ഇപ്പോൾ സിനിമയിൽ സജീവമാകുകയാണ്. മാത്രമല്ല സമൂഹ മതങ്ങളിൽ സജീവമായ താരത്തിന് നിരവധി വിവാദങ്ങളിലും പെടേണ്ടതായി...
സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന് എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും...
തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലർന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും...