എഡിറ്റിംഗ് കാണണം എന്ന് പറയുന്നത് പോയിട്ട്, ക്യാമറയിൽ കൂടി പോലും നോക്കാൻ സമ്മതിക്കില്ലായിരുന്നു പണ്ട്… എത്ര സൂപ്പർ താരമായാലും ; കമൽ
Published on

ലയാള സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മ സംബന്ധിച്ച വിവാദങ്ങളും ചർച്ചകളും കൊഴുക്കുകയാണ് . ഇക്കാരണം ചൂണ്ടിക്കാട്ടി ഷെയ്ൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ മലയാള സിനിമ സംഘടനകൾ വിലക്കിയതിന് പിന്നാലെയാണ് ചർച്ചകൾ ഉടലെടുത്തത് . പ്രതിഫലം കൂട്ടി ചോദിക്കൽ, സെറ്റിലെ മോശം പെരുമാറ്റം, ഷൂട്ടിംഗ് മുടങ്ങൽ എന്നിവയൊക്കെയാണ് ഇവർക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ. സിനിമയുടെ എഡിറ്റിങ്ങിൽ അടക്കം ഇടപെടുന്നു എന്ന വിമർശനങ്ങളും ഉണ്ട്.
അതേസമയം, ഇത് ഈ രണ്ടു താരങ്ങൾക്കെതിരെ മാത്രമല്ല, മറ്റു പല താരങ്ങൾക്ക് എതിരെയും പരാതികൾ ഉണ്ടെന്ന് പല നിർമ്മാതാക്കളും ഇതിനകം വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അതിനിടെ ഈ വിഷയങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ കമൽ. എഡിറ്റിങ് കാണുന്നത് പോയിട്ട് ക്യാമറയിൽ കൂടി പോലും താരങ്ങളെ ഫ്രെയിം കാണിക്കാത്ത ഒരു കാലമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. എംജിആറുമായി ബന്ധപ്പെട്ട അത്തരത്തിലൊരു സംഭവത്തെ കുറിച്ചും മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ കമൽ പറയുന്നുണ്ട്.
‘എഡിറ്റിംഗ് കാണണം എന്ന് പറയുന്നത് പോയിട്ട്, ക്യാമറയിൽ കൂടി പോലും നോക്കാൻ സമ്മതിക്കില്ലായിരുന്നു പണ്ട്. എത്ര സൂപ്പർ താരമായാലും ക്യാമറയുടെ വ്യൂ ഫൈൻഡറിൽ കൂടി നോക്കാൻ പോലും ക്യാമറാമാന്മാർ സമ്മതിക്കില്ലായിരുന്നു. പലർക്കും അറിയാത്ത ഒരു ഉദാഹരണം ഞാൻ പറയാം. എം എസ് മണി എന്നൊരു എഡിറ്റർ ഉണ്ടായിരുന്നു പണ്ട്. വലിയ എഡിറ്റർ ആയിരുന്നു. തെന്നിന്ത്യയിലെ ഒട്ടു മിക്ക ഭാഷകളിലും വർക്ക് ചെയ്തിട്ടുണ്ട്. ഞാൻ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്തിട്ടുണ്ട്,’
‘സേതുമാധവൻ സാറിന്റെ എഡിറ്റർ ആയിരുന്നു. എം എസ് മണിയെ കുറിച്ച് ഒരുപാട് കഥകളുണ്ട്. അദ്ദേഹം എംജിആറിന്റെ ഒരുപാട് സിനിമകൾ എഡിറ്റ് ചെയ്തിട്ടുണ്ട്. അന്ന് എഡിറ്റിങ് മൂവിയോള എന്നൊരു മെഷീനിന്റെ അകത്താണ്. ഡയറക്ടറും എഡിറ്ററും ഇരുന്നാണ് എഡിറ്റ് ചെയ്യുക. എംജിആറിന്റെ പടത്തിൽ ആണെങ്കിൽ ഫൈറ്റും കാര്യങ്ങളൊക്കെ എഡിറ്റ് ചെയ്യുമ്പോൾ എംജിആർ അവിടെ വന്നിരിക്കും,’
‘അതാണ് ശീലം. ആരും ഒന്നും പറയാറില്ല. അങ്ങനെ എം എസ് മണി ആദ്യമായി എഡിറ്റ് ചെയ്യുന്ന എംജിആർ പടത്തിന്റെ എഡിറ്റിനിടയ്ക്ക് എംജിആർ കയറി വന്നു. ഡയറക്ടർ ഉണ്ടായിരുന്നില്ല. എംജിആർ തുടങ്ങിക്കോളാൻ പറഞ്ഞു. അപ്പോൾ എം എസ് മണി പറ്റില്ലെന്ന് പറഞ്ഞു. ഡയറക്ടർ വന്നിട്ടേ ചെയ്യാൻ പറ്റുകയുള്ളു എന്ന് പറഞ്ഞു. എഡിറ്റ് ചെയ്തിട്ട് നിങ്ങളെ വേണമെങ്കിൽ ഞാൻ കാണിക്കാം. എഡിറ്റ് ചെയ്യുന്ന സമയത്ത് ഇവിടെ ഇരിക്കേണ്ടതില്ല എന്ന് പറഞ്ഞു,’
‘എംജിആറിനോടാണ് അത് പറയുന്നത് എന്ന് ആലോചിക്കണം. തമിഴ് സിനിമയിലെ അക്കാലത്തെ ഏറ്റവും വലിയ താരമാണ്. അദ്ദേഹം ഒന്നും പറയാതെ എണീറ്റു പോയി. എംജിആറിന് ഭയങ്കര ഇൻസൽട്ട് ആയി അത്. എല്ലാവരും കരുതിയത് അന്ന് എം എസ് മണിയുടെ പണി തെറിച്ചു എന്നാണ്,’
‘സംവിധായകൻ വന്ന് എം എസ് മണിയോട് എന്താണ് ഇത് എന്നൊക്കെ ചോദിച്ചു. പുള്ളി കുഴപ്പമില്ല ഞാൻ നിർത്തണമെങ്കിൽ നിർത്താമെന്ന് പറഞ്ഞ് എല്ലാം മൂടി വെച്ച് അദ്ദേഹം വീട്ടിലേക്ക് പോയി. പിറ്റേ ദിവസം എംജിആറിന്റെ മാനേജർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് വന്നു. കുറെ സ്വീറ്റ്സ് ഒക്കെ ആയിട്ടാണ് വന്നത്,’
എന്നോട് ഇതുവരെ ആരും പറയാത്ത ഒരു കാര്യമാണ് നിങ്ങൾ പറഞ്ഞത്. ആ തൊഴിലിന്റെ മാന്യതയെ കുറിച്ച് ഞാൻ ആ സമയം ഓർത്തില്ല. നിങ്ങളുടെ തൊഴിലിന്റെ മാന്യത. അതിൽ ഇടപെടേണ്ട ആവശ്യം എനിക്കില്ല. ഞാൻ ക്ഷമ പറയുന്നു’ എന്ന എംജിആറിന്റെ വാക്കുകളുമായാണ് മാനേജർ എത്തിയത്,’
‘ഇങ്ങനെ ഒരു കാലമുണ്ടായിരുന്നു. എഡിറ്റ് കാണണമെന്ന് പറഞ്ഞു വരുന്നത് നടന്മാരുടെ അവകാശമേ അല്ല. ആ ഒരു രീതി വരുന്നത് ഈ സ്പോട്ട് എഡിറ്റിംഗ് വന്ന ശേഷമാണ്. അതൊരു ശീലമായി മാറി. അതിൽ ഇനി ബഹളമുണ്ടാക്കിയിട്ട് കാര്യമില്ല,’ കമൽ പറഞ്ഞു.
അവരെ അങ്ങനെ ആക്കിയെടുത്തതാണ്. രണ്ടു പേരുടെയും ഭാഗത്ത് അതിന്റെ കുറ്റമുണ്ട്. മോണിറ്റർ പോലും വെച്ചിരിക്കുന്നത് സംവിധായകർക്ക് വേണ്ടിയാണ്. അതിന് മുന്നിലെ പോലും ഇപ്പോൾ വന്നിരിക്കുന്നത് നടന്മാരാണ് എന്നും കമൽ കൂട്ടിച്ചേർത്തു.
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം, ജാനകി V/S സ്റ്റേറ്റ് ഓഫ് കേരള കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിവാദത്തിൽപ്പെട്ടിരിക്കുകയാണ്. ഇപ്പേഴിതാ സെൻസർ...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രമായ ‘ജെഎസ്കെ: ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയുടെ പേരുമാറ്റുന്നതുമായി ബന്ധപ്പെട്ട്...
സുരേഷ് ഗോപി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ജെഎസ്കെ’. ചിത്രത്തിന്റെ പ്രദർശനാനുമതിയുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് ‘ജെഎസ്കെ- ജാനകി/സ്റ്റേറ്റ് ഓഫ് കേരള’. പ്രവീൺ നാരായണൻ ആണ് ചിത്രത്തിന്റെ സംവിധാനം. സിനിമയിലെ കഥാപാത്രമായ ‘ജാനകി’...
ഓപ്പൺ ആർട്ട് ക്രിയേഷൻസിൻ്റെ ബാനറിൽ ഏ.ആർ.ബിനുൻരാജ് സംവിധാനം ചെയ്യുന്ന ഒരു വടക്കൻ തേരോട്ടം എന്ന ചിത്രത്തിലെ ഇടനെഞ്ചില മോഹം എന്നു തുടങ്ങുന്ന...