തൻ്റെ പ്രിയതമയുടെ മുപ്പത്തിഞ്ചാം പിറന്നാളിൽ ആശംസകൾ നേർന്നുകൊണ്ട് വിരാട് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടുന്നു.
അനുഷ്കയുടെ മനോഹരമായ ഏഴോളം ചിത്രങ്ങളാണ് കോഹ്ലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സന്തോഷത്തിലും സങ്കടത്തിലും ഞാൻ നിൻ്റെ ഒപ്പമുണ്ട് . നീയാണ് എൻ്റെ എല്ലാമെല്ലാമെന്നും കോഹ്ലി പോസ്റ്റിൽ പറയുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട, എല്ലാമെല്ലാമായ പ്രണയിനിക്ക് ജൻമദിനാശംസകൾ എന്നാണ് കോഹ്ലി ചിത്രങ്ങൾക്ക് ക്യാപ്ക്ഷൻ നൽകിയിരിക്കുന്നത്. പോസ്റ്റിന് താഴെ ഹൃദയത്തിൻ്റെയും കുടുംബത്തിൻ്റെയും ഇമോജികളുമായി അനുഷ്കയും ചിത്രത്തോട് പ്രതികരിച്ചു.
2017 ലാണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും വിവാഹിതരായത്. 2021 ൽ ഇരുവർക്കും പെൺകുഞ്ഞ് പിറന്നു. ഇരുവരും സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെക്കാറുണ്ടെങ്കിലും മകൾ വാമികയുടെ ചിത്രം പോസ്റ്റ് ചെയ്തിരുന്നില്ല. കുട്ടിയുടെ സ്വകാര്യതയെ മാനിക്കണമന്നും മകളുടെ ചിത്രങ്ങൾ അതിനാൽ പുറത്ത് വിടാൻ താത്പര്യമില്ലെന്നുമാണ് ഇരുവരുടേയും നിലപാട്.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...