Connect with us

ഉറങ്ങി കൊണ്ട് ‘കഠിനാധ്വാനം’ ചെയ്യുന്ന ജയം രവി; ചിത്രങ്ങളുമായി ശോഭിത

Social Media

ഉറങ്ങി കൊണ്ട് ‘കഠിനാധ്വാനം’ ചെയ്യുന്ന ജയം രവി; ചിത്രങ്ങളുമായി ശോഭിത

ഉറങ്ങി കൊണ്ട് ‘കഠിനാധ്വാനം’ ചെയ്യുന്ന ജയം രവി; ചിത്രങ്ങളുമായി ശോഭിത

കല്‍ക്കിയുടെ ചരിത്രനോവല്‍ ആധാരമാക്കി മണിരത്‌നം അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. ഇന്ത്യയില്‍നിന്ന് മാത്രം 32-35 കോടി വരുമാനം സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം തിയേറ്ററില്‍ മുന്നേറുമ്പോള്‍ രസകരമായ ഓര്‍മ്മകളാണ് താരങ്ങള്‍ പങ്കുവച്ചു കൊണ്ടിരിക്കുന്നത്. ശോഭിത ധൂലിപാല പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.

ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ജയം രവി മയങ്ങുന്നതിന്റെ രസകരമായ ചിത്രങ്ങളാണ് ശോഭിത പങ്കുവച്ചിരിക്കുന്നത്. ഉറങ്ങി കൊണ്ട് ‘കഠിനാധ്വാനം’ ചെയ്യുന്ന ജയം രവി എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ‘ഹഹഹഹഹ’ എന്ന കമന്റുമായി നടി തൃഷയും രംഗത്തെത്തിയിട്ടുണ്ട്.

പൊന്നിയിന്‍ സെല്‍വന്‍ എന്ന കഥാപാത്രത്തെയാണ് ജയം രവി ചിത്രത്തില്‍ അവതരിപ്പിച്ചത്. വാനതി എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ശോഭിത ധൂലിപാല വേഷമിട്ടത്. കഴിഞ്ഞ ദിവസം നടി ഐശ്വര്യ ലക്ഷ്മിക്കൊപ്പമുള്ള ചിത്രങ്ങളും ശോഭിത പങ്കുവച്ചിരുന്നു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.

അതേസമയം, 38 കോടി രൂപയാണ് റിലീസ് ദിവസം തന്നെ പൊന്നിയില്‍ സെല്‍വന്‍ തിയേറ്ററുകളില്‍ നിന്നും നേടിയത്. ഗംഭീര പ്രതികരണങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന ചിത്രം ആദ്യ ഭാഗത്തേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുമെന്നാണ് കരുതുന്നത്.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ഐശ്വര്യ റായ് അവതരിപ്പിച്ച നന്ദിനിയും വിക്രം അവതരിപ്പിച്ച ആദിത്യ കരികാലനും തമ്മിലുള്ള പോരാട്ടമാണ് പിഎസ് 2വിന്റെ ഹൈലൈറ്റ്.

More in Social Media

Trending