
News
പാകിസ്താന് സന്ദര്‍ശനത്തിനിടെ മോഹന്‍ജോ ദാരോയിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു; രാജമൗലി
പാകിസ്താന് സന്ദര്‍ശനത്തിനിടെ മോഹന്‍ജോ ദാരോയിലേയ്ക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടു; രാജമൗലി

ഓസ്കര് പുരസ്കാരത്തിന്റെ പ്രശസ്തിയില്‍ നില്‍ക്കുകയാണ് സംവിധായകന് എസ്. എസ്. രാജമൗലി. അദ്ദേഹത്തിന്റെ പുതിയ ചിത്രം ഏതായിരിക്കുമെന്നുള്ള ചര്‍ച്ചയും ടോളിവുഡില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ പാകിസ്താന് സന്ദര്‍ശനത്തിനിടെ മോഹന്‍ജോ ദാരോ സന്ദര്‍ശിക്കുന്നതിന് അനുമതി ലഭിക്കാതിരുന്നതിനെക്കുറിച്ചുള്ള ഓര്മ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.
വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ ഒരു ട്വീറ്റിന് മറുപടി പറയവേയാണ് രാജമൗലി തന്റെ പാകിസ്താന് യാത്രയേക്കുറിച്ച് പറഞ്ഞത്. ഹാരപ്പ, മോഹന്‍ജോ ദാരോ, ലോത്തല്‍ മുതലായ സംസ്കാരങ്ങളേക്കുറിച്ചുള്ള ചില ചിത്രങ്ങള്‍ രാജമൗലിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ആനന്ദ് മഹീന്ദ്ര ചെയ്തത്. ഈ കാലഘട്ടം പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്തുകൂടേ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
ബാഹുബലിക്കും മുമ്പേ താന്‍ ചെയ്ത മഗധീര എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചുണ്ടായ ഒരു സംഭവമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിന് മറുപടിയായി രാജമൗലി ഓര്‍മിച്ചുപറഞ്ഞത്. ‘ധോലാവിര എന്ന സ്ഥലത്ത് മഗധീര ചിത്രീകരിക്കുമ്പോള്‍ പുരാതനമായ ഒരു വൃക്ഷം കണ്ടു. ഏതാണ്ട് ഫോസില്‍രൂപത്തിലേക്ക് മാറിയ ഒന്ന്.
ആ വൃക്ഷം ആഖ്യാനം ചെയ്യുന്ന വിധത്തില്‍ സിന്ധുനദീതട സംസ്കാരത്തിന്റെ ഉയര്‍ച്ചയും പതനവും പറയുന്ന ഒരു ചിത്രത്തേക്കുറിച്ച് ആലോചിച്ചിരുന്നു’, എന്നും രാജമൗലി പറഞ്ഞു. ‘ഈ സംഭവത്തിന് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്താനില്‍ പോയപ്പോള്‍ മോഹന്‍ജോ ദാരോയിലേക്ക് പോകാന്‍ ശ്രമിച്ചിരുന്നു. പക്ഷേ അനുമതി നിഷേധിക്കപ്പെടുകയായിരുന്നു’, രാജമൗലി കൂട്ടിച്ചേര്‍ത്തു.
2009ലാണ് രാജമൗലി സംവിധാനം ചെയ്ത മഗധീര പുറത്തിറങ്ങിയത്. പുനര്ജന്മം പ്രമേയമായെത്തിയ ചിത്രത്തില്‍ രാംചരണ്‍ തേജ, കാജല്‍ അഗര്‍വാള്‍, ദേവ് ഗില്‍, ശ്രീഹരി എന്നിവരായിരുന്നു മുഖ്യവേഷങ്ങളില്‍. ചിരഞ്ജീവി അതിഥി താരമായും എത്തിയിരുന്നു. എം.എം. കീരവാണി ഒരുക്കിയ ഗാനങ്ങള്‍ കേരളത്തിലടക്കം സൂപ്പര്‍ഹിറ്റായിരുന്നു.
കുലദള്ളി കീല്യാവുഡോ എന്ന ചിത്രത്തിൽ നിന്ന് സോനു നിഗത്തിന്റെ ഗാനം നീക്കി അണിയറ പ്രവർത്തകർ. സോനു നിഗം മികച്ച ഗായകനെന്നതിൽ തർക്കമില്ല....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
റിഷഭ് ഷെട്ടി എന്ന കന്നഡ നടനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ ചിത്രമാണ് ‘കാന്താര’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ഇപ്പോഴിതാ കാന്താര...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജയ് ബാബു. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് അദ്ദേഹം പറഞ്ഞ...