
Malayalam
ഞാന്‍ നവ്യ നായര്‍ അല്ല, ധന്യ വീണ ആണ്; എനിക്ക് ജാതിവാല് ഇല്ല, പിന്നെ ഞാന്‍ എങ്ങനെ മുറിക്കും?; നവ്യ
ഞാന്‍ നവ്യ നായര്‍ അല്ല, ധന്യ വീണ ആണ്; എനിക്ക് ജാതിവാല് ഇല്ല, പിന്നെ ഞാന്‍ എങ്ങനെ മുറിക്കും?; നവ്യ

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് നവ്യ നായര്‍. സോഷ്യല്‍ മീഡിയയില്‍ നവ്യയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ചെറിയ ഇടവേളയ്ക്കു ശേഷം സിനിമയിലും ടെലിവിഷനിലും വീണ്ടും സജീവമായിരിക്കുകയാണ് നടി. അടുത്തിടെ താരം വിവാദത്തിലും പെട്ടിരുന്നു. പേരില്‍ ജാതി വാല് ചേര്‍ത്തതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം.
എന്നാല്‍ ഇപ്പോഴിതാ തന്റെ ഔദ്യോഗിക പേര് നവ്യ നായര്‍ എന്നല്ലെന്നും അതിനാല്‍ ജാതിവാല് മുറിക്കാനാവില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. നവ്യ നായര്‍ എന്നത് താന്‍ തെരഞ്ഞെടുത്ത പേരല്ല. സിബി അങ്കിളും മറ്റുള്ളവരും ഇട്ട പേരാണ്. പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് ഞാന്‍ സിനിമയിലെത്തുന്നത്.
അന്ന് സംവിധായകരും എഴുത്തുകാരും പ്രൊഡ്യൂസേഴ്സും എല്ലാം ഇട്ട പേരാണ് നവ്യ നായര്‍. എനിക്ക് അന്ന് അവിടെ വോയ്സ് ഇല്ല. താന്‍ ഇനി പേരുമാറ്റിയാലും എല്ലാവരുടെ ഉള്ളിലും നവ്യാ നായര്‍ തന്നെയായിരിക്കും. നവ്യ നായര്‍ എന്നു വിളിക്കുന്നത് തന്റെ ജാതി മനസ്സിലാക്കിയിട്ടല്ല. അത് എന്റെ പേര് ആയിപ്പോയി.
ഇനി ഇത് മുറിച്ചു മാറ്റാം എന്നു വച്ചാല്‍ തന്നെ എന്റെ ഒരു ഔദ്യോഗിക രേഖകളിലും ഞാന്‍ നവ്യ അല്ല, ധന്യ വീണ ആണ്. ഗസറ്റിലെ എന്റെ പേര് അതാണ്. കൂടാതെ എന്റെ ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്… ഇതിലൊക്കെ ഞാന്‍ ധന്യ വീണ തന്നെ ആണ്. അതിലൊന്നും ജാതിവാല് ഇല്ല, പിന്നെ ഞാന്‍ എങ്ങനെ മുറിക്കും? എന്നും നവ്യ നായര്‍ ചോദിച്ചു.
മോഹൻലാലിന്റെ ആറാട്ട് എന്ന ചിത്രത്തിന്റെ റിവ്യു പറഞ്ഞ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയ ആറാട്ടണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ...
ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിച്ച് നവാഗതനായ മനുസ്വരാജ് സംവിധാനം ചെയ്യുന്ന പടക്കളം എന്ന...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...