Connect with us

നായികയ്ക്കും നായകനും തുല്യ വേദനം എന്നത് മണ്ടത്തരം, ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ കഴിയില്ലെങ്കില്‍ മറ്റുള്ളവരെ വച്ച് സിനിമയെടുത്തോളൂ; ഷീല

Malayalam

നായികയ്ക്കും നായകനും തുല്യ വേദനം എന്നത് മണ്ടത്തരം, ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ കഴിയില്ലെങ്കില്‍ മറ്റുള്ളവരെ വച്ച് സിനിമയെടുത്തോളൂ; ഷീല

നായികയ്ക്കും നായകനും തുല്യ വേദനം എന്നത് മണ്ടത്തരം, ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ കഴിയില്ലെങ്കില്‍ മറ്റുള്ളവരെ വച്ച് സിനിമയെടുത്തോളൂ; ഷീല

മലയാള സിനിമയിലെ പ്രതിഫലവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ പ്രതികരണവുമായി നടി ഷീല. നായികയ്ക്കും നായകനും തുല്യ വേദനം എന്നത് മണ്ടത്തരമാണെന്നും ആര്‍ക്കാണ് അധികം ഡിമാന്‍ഡ് ഉള്ളത് അവര്‍ക്കാണ് പ്രതിഫലം കൂടുതല്‍ ലഭിക്കുക എന്നും ഷീല പറഞ്ഞു. നടനോ നടിയോ പ്രതിഫലം കുറയ്‌ക്കേണ്ടതില്ലെന്നും നടി വ്യക്തമാക്കി.

‘നായികയ്ക്കും നായകനും തുല്യ വേദനം എന്ന് പറയുന്നത് എന്തൊരു മണ്ടത്തരമാണ്. ഒരിക്കലും അങ്ങനെ പറയാനാകില്ല. കാരണം ഡിമാര്‍ഡ് ആണ്. ആര്‍ക്കാണ് അധികം ഡിമാന്‍ഡ് ഉള്ളത് അവര്‍ക്കാണ് പ്രതിഫലം കൂടുതല്‍ കൊടുക്കുന്നത്. ഒരു നടി സൂപ്പര്‍ സ്റ്റാര്‍ ആണ്. എങ്കില്‍ അവര്‍ക്ക് കൂടുതലായി പ്രതിഫലം കൊടുക്കും. സാധാരണ ഒരു അഭിനേതാവാണെങ്കില്‍ അതില്‍ നിന്നും തുക കുറയും.

എല്ലാവരും പറയുന്നു അഭിനേതാക്കള്‍ എല്ലാം പ്രതിഫലം കുറച്ച് സിനിമകളില്‍ അഭിനയിക്കണം എന്ന്. നിങ്ങള്‍ക്ക് ആവശ്യമുള്ളത് കൊണ്ടല്ലേ അവരെ പോയി വിളിക്കുന്നത്. വേറെ ആരെയെങ്കിലും വിളിച്ചൂടെ. തിയേറ്ററില്‍ ആളുകള്‍ വരുമെന്നത് കൊണ്ടല്ലേ അവരെ പോയി വിളിക്കുന്നത്. ഈ പറയുന്നതിലൊന്നും ഒരു കാര്യവുമില്ല.

നടനോ നടിയോ പ്രതിഫലം കുറയ്‌ക്കേണ്ടതില്ല. ചാന്‍സ് താ എന്ന് പറഞ്ഞ് നമ്മള്‍ അങ്ങോട്ട് പോകുന്നില്ലേ. ചോദിക്കുന്ന പ്രതിഫലം നല്‍കാന്‍ കഴിയില്ലെങ്കില്‍ മറ്റുള്ളവരെ വച്ച് സിനിമയെടുത്തോളൂ’, എന്നാണ് ഷീല പറഞ്ഞത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആിരുന്നു നടിയുടെ പ്രതികരണം.

അതേസമയം, അഭിനേതാക്കളുടെ കോസ്റ്റ് വല്ലാണ്ട് കൂടി പോകുകയാണ് എന്നാണ് ജി സുരേഷ് കുമാര്‍ പറഞ്ഞത്. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന നിലയിലാണ് അവര്‍ ചോദിക്കുന്ന പ്രതിഫലം. അതൊന്നും കൊടുക്കാന്‍ പറ്റുന്ന രീതിയില്‍ അല്ല മലയാള സിനിമ ഉള്ളത്. അങ്ങനെ ഉള്ളവരെ ഒഴിവാക്കി കൊണ്ടുള്ള സിനിമകളാകും ഇനി വരാന്‍ പോകുന്നത്.

വലിയ തുകകള്‍ ചോദിക്കുന്നവരെ ഒഴിവാക്കുന്ന നടപടി നാളയോ മറ്റന്നാളോ ഉണ്ടാകും. ഇതെല്ലാവര്‍ക്കും മുന്നറിയിപ്പാണ്. ചോദിക്കുന്നത് ന്യായമായി ചോദിക്കാം. അന്യായമായി ചോദിക്കരുത്. വല്ലാത്തൊരു പോക്കാണത്. തിയറ്ററില്‍ കളക്ഷനില്ല. ആളില്ല. 15 ആള്‍ക്കാര്‍ ഉണ്ടെങ്കിലേ ഷോ തുടങ്ങുള്ളൂ. അത്രയും പേര്‍ക്ക് വേണ്ടി തിയറ്ററുകാര്‍ കാത്തിരിക്കുക ആണ്. പല സ്ഥലത്തും ഷോ നടക്കുന്നില്ല.

നിര്‍മാതാക്കള്‍ മാത്രമല്ല, എല്ലാവരും ഇക്കാര്യം മനസിലാക്കണം. പ്രൊഡ്യൂസര്‍ മരം കുലുക്കിയല്ല പണം കൊണ്ടുവരുന്നത്. നോട്ടടിച്ചല്ല കൊണ്ട് വരുന്നത്. അതെല്ലാവരും മനസിലാക്കണം. ആരെ വച്ചായാലും സിനിമ ചെയ്യാം. സിനിമയ്ക്ക് കണ്ടന്റാണ് പ്രധാനം. കണ്ടന്റ് നല്ലതാണെങ്കില്‍ സിനിമ ഓടും. അത് ഹിറ്റാകും. ആളുകള്‍ കാണും അഭിനന്ദിക്കും. ഇവിടെയിനി വലിയ രീതിയില്‍ കാശ് വാങ്ങിക്കുന്നവര്‍ വീട്ടില്‍ ഇരിക്കുന്ന രീതിയിലേക്കാകും പോകുന്നത്. ഇതൊരു മുന്നറിയിപ്പ് കൂടിയാണ്.

Continue Reading
You may also like...

More in Malayalam

Trending