
Malayalam
ദിലീപിന് വേണ്ടി ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റി, ആ ചിത്രം എട്ടു നിലയില്‍ പൊട്ടി!; ശേഷം ദിലീപ് പറഞ്ഞത്
ദിലീപിന് വേണ്ടി ചിത്രത്തിന്റെ ക്ലൈമാക്സ് മാറ്റി, ആ ചിത്രം എട്ടു നിലയില്‍ പൊട്ടി!; ശേഷം ദിലീപ് പറഞ്ഞത്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും നിലനിര്‍ത്തി മുന്നേറുകയാണ് ഇരുവരും. ആദ്യ സിനിമയിലെ നായകന് വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതത്തിലേയും നായകനായി മാറുകയായിരുന്നു. വിവാഹിതരാകും മുന്നേ നിരന്തരം ഗോസിപ്പുകളില്‍ നിറഞ്ഞ താരങ്ങളാണ് ഇവര്‍. നടി മഞ്ജു വാര്യരെ ദിലീപ് വിവാഹം കഴിച്ച് മകള്‍ മീനാക്ഷി പിറന്നശേഷവും ദിലീപിനെയും കാവ്യയെയും ചേര്‍ത്തുള്ള ഗോസിപ്പുകള്‍ സജീവമായിരുന്നു.
ഇരുവരും നായിക-നായകന്മാരായി അഭിനയിച്ച് തകര്‍ത്ത നിരവധി ചിത്രങ്ങളാണ് പുറത്തെത്തിയത്. അതെല്ലാം തന്നെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവ കൂടിയാണ്. ഇവര്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് ഒരുമിച്ച് എത്തിയ സിനിമകളില്‍ ഒന്നായിരുന്നു സദാനന്ദന്റെ സമയം. എന്നാല്‍ വന്‍ പ്രതീക്ഷയോടെ എത്തിയ ഈ സിനിമയ്ക്ക് തിയേറ്ററുകളില്‍ കാല് ഇടറുകയായിരുന്നു.
അതേസമയം സദാനന്ദന്റെ സമയത്തില്‍ സംഭവിച്ചതിനെ പറ്റി മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ രമേഷ് പുതിയമഠം ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. ഫ്രെയിമിന് ഇപ്പുറം ജീവിതം എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം സദാനന്ദന്റെ സമയത്തെ കുറിച്ച് വാചാലനായത്. അദ്ദേഹത്തിന്റെ വാക്കുകള്‍ വീണ്ടും ഇപ്പോള്‍ വൈറലാകുകയാണ്.
നിങ്ങള്‍ക്ക് പറ്റിയ ഒരു സബ്ജക്റ്റ് എന്റെ കയ്യില്‍ ഉണ്ട്. പറയുന്നത് ദിലീപ് ആയതിനാല്‍ സത്യമായിരിക്കണം. കാരണം ദിലീപുമായുള്ള സൗഹൃദത്തിന് പഴക്കം ഏറെയുണ്ട്. കമല്‍ സാറിന്റെ കൂടെ ഞങ്ങള്‍ ഒരുമിച്ച് നാലുവര്‍ഷം അസിസ്റ്റന്റ് ഡയറക്ടര്‍മാരായി ജോലി ചെയ്തിട്ടുണ്ട്. മാത്രമല്ല എന്റെയും അക്ബര്‍ ജോസിന്റെയും ആദ്യ സിനിമയായ മഴത്തുള്ളികിലുക്കം എന്നത്തിലും നായകന് ദിലീപ് ആണ്.
മനുഷ്യ ദൈവങ്ങള്‍ അല്ല ദൈവങ്ങളാണ് യഥാര്‍ത്ഥ വിധി തീരുമാനിക്കുന്നത് എന്ന സന്ദേശം നല്കുന്ന സിനിമ കൂടിയായിരുന്നു സദാനന്ദന്റെ സമയംയ അതുകൊണ്ട് തന്നെ ഷൂട്ടിംഗ് തുടങ്ങിയത് മുതല്‍ അവസാനം വരെ ഞങ്ങള്‍ എല്ലാവരും ത്രില്ലിലായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്ക് എതിരായ ഒരു സിനിമ ആണല്ലോ ചെയ്യുന്നത് എന്ന വിശ്വാസത്തില്‍ സന്തോഷമായിരുന്നു മനസ്സില്‍.
ഷൂട്ടിംഗ് പെട്ടെന്ന് തന്നെ പൂര്‍ത്തിയായി എഡിറ്റിംഗ് റൂമില്‍ വെച്ച് ദിലീപുമൊത്ത് ഞങ്ങള്‍ സിനിമ കണ്ടു. പുറത്ത് ഇറങ്ങിയപ്പോള്‍ ദിലീപിന്റെ മുഖത്ത് ഒരു സന്തോഷവും ഇല്ല. സിനിമ നന്നായില്ലേ എന്ന് ചോദിച്ചപ്പോള്‍ ക്ലൈമാക്സ് ഇഷ്ടമായില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊരു നെഗറ്റീവ് റോള്‍ ആണ് അതു കൊണ്ടുതന്നെ ക്ലൈമാക്സ് ഈ രീതിയില്‍ ശരിയാവില്ല. നെഗറ്റീവ് എന്ന് പറയാന്‍ പറ്റില്ല ദിലീപ് എന്ന ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ചെടുത്തോളം ഏറ്റവും നല്ല ഒരു കഥാപാത്രമാണ്.
മാത്രമല്ല ദിലീപ് ഇഷ്ടപ്പെട്ടിട്ട് പറഞ്ഞ കഥയാണിത് ന്യായീകരിക്കാന്‍ ശ്രമിച്ചു. അതൊന്നും വില പോയില്ല തന്റെ കരിയറിനെ ഇതിലേ ക്ലൈമാക്സ് ദോഷം ചെയ്യുമെന്ന ഭയമായിരുന്നു ദിലീപിന്. ക്ലൈമാക്സില്‍ ചില മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചെങ്കിലും ഞങ്ങള്‍ അനുവദിച്ചില്ല. സിനിമ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി ഒന്നും ചെയ്യാനില്ല എന്ന വാദത്തില്‍ ഉറച്ചു നിന്നു. മാറ്റി ചിത്രീകരിക്കണം എന്ന് ദിലീപും ഈ യുദ്ധം ആഴ്ചകളോളം നീണ്ടു പോയി. ഇതിനിടയ്ക്ക് ദിലീപ് നിര്‍മ്മാതാക്കളെ കൊണ്ട് എന്നെ വിളിപ്പിച്ചു മാറ്റി ഷൂട്ട് ചെയ്യാന്‍ ഞാന്‍ മാത്രമാണ് തടസ്സം എന്ന നിലയില്‍ വരെ കാര്യങ്ങള്‍ എത്തി.
എല്ലാവരും സമ്മതിച്ച സ്ഥിതിക്ക് ഞാന്‍ മാത്രം എതിര് നില്ക്കുന്നില്ല. ഞാന്‍ നിര്‍മ്മാതാക്കളെ വിവരമറിയിച്ചു എന്റെ കരിയറിലെ രണ്ടാമത്തെ സിനിമ ആയതിനാല്‍ അധികം ബലം പിടിക്കാനും എനിക്ക് കഴിഞ്ഞില്ല. ഇക്കാര്യം ശരത് ചന്ദ്രനെയും അറിയിച്ചു. അവനും നിസ്സഹായനായിരുന്നു ദിലീപ് നിര്‍ദ്ദേശിച്ച മാറ്റങ്ങളുമായി പടം വീണ്ടും ഷൂട്ട് ചെയ്തു.
അതില്‍ സുമംഗല മരിക്കുന്നില്ല പകരം സുമയെ ആത്മഹത്യയില്‍ നിന്നും സദാനന്ദന് രക്ഷിക്കുന്നു. ഈ സംഭവം അയാളുടെ ജീവിതത്തെ മാറ്റി മറിക്കുന്നു. പിന്നീട് സദാനന്ദന് ജോലിക്കു പോകുമ്പോള്‍ സുമ പിന്നില്‍ നിന്ന് വിളിക്കുമ്പോള്‍ അയാള്‍ സ്നേഹത്തോടെ പെരുമാറുന്നു. ഇതോടെയാണ് സിനിമ അവസാനിക്കുന്നത്.
വിചാരിച്ചത് പോലെ നടക്കാത്തതില്‍ ഉള്ള സങ്കടം എന്നെ അലട്ടി സിനിമ ജീവിതത്തില്‍ ഏറ്റവും വേദനിപ്പിച്ച നിമിഷം പിന്നീട് എന്റെ നിസ്സഹായതയെ ഓര്‍ത്ത് സമാധാനിച്ചു സിനിമ പുറത്തിറങ്ങി. അതിലെ ക്ലൈമാക്സ് ഏറെ വിമര്‍ശനത്തിന് ഇടയാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ സിനിമ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.
ആദ്യം ഷൂട്ട് ചെയ്ത ക്ലൈമാക്സ് ആയിരുന്നുവെങ്കില്‍ സിനിമ വന്‍ ചര്‍ച്ചയാകും ആയിരുന്നു മാത്രമല്ല ഒരു നല്ല സന്ദേശം ജനങ്ങള്‍ക്ക് നല്‍കാനും കഴിയുമായിരുന്നു. സിനിമ പുറത്തിറങ്ങിയപ്പോഴാണ് ദിലീപിന് തനിക്ക് പറ്റിയ തെറ്റ് മനസ്സിലായത്. ഒരുദിവസം ദിലീപ് വിളിച്ചു അക്കു നീ ക്ഷമിക്കണം തെറ്റുപറ്റിയത് എനിക്കാണ് നമ്മള് ആ ക്ലൈമാക്സ് മാറ്റേണ്ടിയിരുന്നില്ല എന്ന്. ഇപ്പോള്‍ തോന്നുന്നു വൈകിയെങ്കിലും പശ്ചാത്തപിച്ചതില്‍ സന്തോഷം തോന്നി പിന്നീട് പല അവസരങ്ങളിലും ദിലീപ് ഇക്കാര്യം സംസാരിച്ചിരുന്നു. പഴക്കമേറിയ സൗഹൃദത്തിന്റെ ബലത്തിലാണ് ദിലീപ് അങ്ങനെ സംസാരിച്ചതും ക്ഷമ ചോദിച്ചതും.
പ്രശസ്ത സിനിമാ സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണ്‍ അന്തരിച്ചു. 73 വയസായിരുന്നു. വെള്ളയമ്പലത്തെ പിറവി എന്ന വീട്ടില്‍വെച്ച് തിങ്കളാഴ്ച വൈകുന്നേരം...
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടനവിസ്മയം മോഹൻലാൽ, ആരാധകരുടെ സ്വന്തം ലാലേട്ടൻ. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. അദ്ദേഹത്തിന്റെ 64ാം ജന്മദിനമായ ഇന്ന്...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ വേടന്റെ കൊച്ചിയിലെ ഫ്ളാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി....
രാഹുകാലം ആരംഭം വത്സാ… പേരുദോഷം ജാതകത്തിൽ അച്ചട്ടാ…… ഈ ഗാനവുമായിട്ടാണ് പടക്കളത്തിൻ്റെ വീഡിയോ സോംഗ് എത്തിയിരിക്കുന്നത്. രാഹുകാലം വന്നാൽ പേരുദോഷം പോലെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...