
Malayalam
ശ്രുതി ലക്ഷ്മി ഗര്‍ഭിണി, ബിഗ്ബോസ് വീട്ടില്‍ നിന്നും താരം പുറത്തേയ്ക്ക്?
ശ്രുതി ലക്ഷ്മി ഗര്‍ഭിണി, ബിഗ്ബോസ് വീട്ടില്‍ നിന്നും താരം പുറത്തേയ്ക്ക്?
Published on

തീര്‍ത്തും നാടകീയമായ രംഗങ്ങളാണ് ബിഗ് ബോസ് മലയാളം സീസണ് 5ല്‍ അരങ്ങേറുന്നത്. താരങ്ങളെ സംബന്ധിച്ച് പുറം ലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടി വരുന്ന നൂറ് ദിവസങ്ങളാണ് ബിഗ് ബോസ് വീട്ടിലേയ്ക്ക് കയറുമ്പോള്‍ മുന്നിലുള്ളത്. എന്നാല്‍ എല്ലാവര്ക്കും അതിന് സാധിക്കില്ല. ചിലര്‍ എവിക്ഷനിലൂടെ പുറത്താകുമ്പോള്‍ മറ്റ് ചിലര്‍ ആരോഗ്യ കാരണങ്ങളാലും ബിഗ് ബോസ് വീടിന് പുറത്ത് പോകേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ മറ്റൊരു താരവും ബിഗ് ബോസ് വീട്ടില്‍ നിന്നും ക്വിറ്റ് ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എവിക്ഷനോ ആരോഗ്യപ്രശ്നമോ ഒന്നുമല്ല. മറിച്ച് ഒരു സന്തോഷ വാര്‍ത്തയാണ് അതിന് പിന്നിലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ബിഗ് ബോസ് താരങ്ങളില്‍ ഒരാള്‍ ഗര്‍ഭിണിയാണെന്നും അധികം വൈകാതെ ഈ താരം ഷോയില്‍ നിന്നും സ്വയം പിന്മാറിയേക്കുമെന്നുമാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
ഇന്നലെ മോണിംഗ് സോംഗിന് ശേഷം ശ്രുതി ലക്ഷ്മിയും റെനീഷയും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിന്നും തുടങ്ങിയതാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍. അങ്ങനെയാണെങ്കില്‍ ചേച്ചി ക്വിറ്റ് ചെയ്യുമോ എന്നാണ് റെനീഷ ശ്രുതിയോട് ചോദിക്കുന്നത്. താന്‍ ക്വിറ്റ് ചെയ്യുമെന്ന് ശ്രുതി പറയുകയും ചെയ്യുന്നുണ്ട്. പിന്നീടാണ് ശ്രുതി ഗര്‍ഭിണിയാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്.
താരങ്ങള്‍ക്കിടയില്‍ നടന്ന ചര്‍ച്ചകളും സോഷ്യല്‍ മീഡിയയുടെ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്. തനിക്ക് കുട്ടികളെ ഭയങ്കര ഇഷ്ടമാണെന്ന് ശ്രുതി പറയുന്നുണ്ട്. പ്ലാനിംഗ് ഇല്ലായിരുന്നുവോ എന്ന് റെനീഷ ചോദിക്കുന്നുണ്ട്. പ്ലാനിംഗ് ഒക്കെ തന്നെയായിരുന്നു. പക്ഷെ ജീവിതത്തിലെ തിരക്കുകളും കാര്യങ്ങളുമായിരുന്നുവെന്നും കുട്ടിയുണ്ടാകുമ്പോള്‍ അതിന് ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്നും ശ്രുതി പറയുന്നുണ്ട്. സെറ്റില്‍ ആകാനുള്ള സമയമാണ് എടുത്തത്. അങ്ങനെയെങ്കില്‍ താന്‍ തീര്‍ച്ചയായും ക്വിറ്റ് ചെയ്യുമെന്നും ശ്രുതി പറയുന്നുണ്ട്.
പിന്നാലെ വീക്കിലി ടാസ്കിനിടെ ശ്രുതിയുടെ കാര്യത്തില്‍ വീട്ടിലെ അംഗങ്ങളില്‍ ചിലര്‍ കാണിക്കുന്ന കരുതലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. ശ്രുതിയെ അധികം ബുദ്ധിമുട്ടിക്കണ്ടെന്നും റെസ്റ്റ് എടുത്തോളൂവെന്നും ശോഭയും മറ്റും പറയുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. രാവിലെ മുതല്‍ ശ്രുതിയ്ക്ക് ഛര്‍ദ്ദിയും മറ്റു പ്രശ്നങ്ങളുമുണ്ടായിരുന്നുവെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം ഇതേക്കുറിച്ച് വ്യക്തമായൊരു പ്രതികരണമോ തുറന്ന് പറച്ചിലോ ഇതുവരേയും ശ്രുതിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടില്ല. താരം മറ്റെന്തെങ്കിലും വിഷയത്തെക്കുറിച്ച് സംസാരിക്കവെ നടത്തിയ പരാമര്‍ശം മാത്രമാണോ ഇതെന്നും അറിയില്ല. റിപ്പോര്‍ട്ടുകള്‍ പറയുന്നത് പോലെ ശ്രുതി ഗര്‍ഭിണിയാണെങ്കില്‍ താരം ഷോയില്‍ നിന്നും ക്വിറ്റ് ചെയ്യുമോ എന്നും കണ്ടറിയണം. എന്തായാലും സോഷ്യല്‍ മീഡിയയുടെ ഭാവന മാത്രമാണോ ഇത് എന്നും എന്താണ് വസ്തുത എന്നും അധികം വൈകാതെ അറിയാനാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
അതേസമയം മിഡ് വീക്ക് എവിക്ഷന് ശേഷം പുതിയ വീക്കിലി ടാസ്കിലേക്ക് കടന്നിരിക്കുകയാണ് ബിഗ് ബോസ് വീട്. താരങ്ങളുടെ ഉറക്കം കെടുത്തുന്ന ടാസ്കിന്റെ രണ്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്. ഇത്തവണ എവിക്ഷനെ നേരിടുന്നത് പത്ത് പേരാണെന്നതും ശ്രദ്ധേയമാണ്. ഡയറക്ട് നോമിനേറ്റ് ചെയ്യപ്പെട്ട സാഗറിനും അഖിലിനും പുറമെ ജുനൈസ്, സെറീന, അഞ്ജൂസ്, ലച്ചു, നാദിറ, ദേവു, മനീഷ, ഷിജു എന്നിവരാണ് ജനവിധി തേടുന്നത്.
2000ല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത രഞ്ജിത്ത് ശങ്കറിന്റെ നിഴലുകള്‍ എന്ന ടെലിവിഷന്‍ സീരിയലിലൂടെ ബാലതാരമായാണ് ശ്രുതി ലക്ഷ്മി തന്റെ കരിയര്‍ ആരംഭിച്ചത്. നക്ഷത്രങ്ങള്‍, ഡിറ്റക്ടീവ് ആനന്ദ് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളിലും ബാലതാരമായി ശ്രുതി അഭിനയിച്ചു. ദിലീപിനൊപ്പം റോമിയോ എന്ന ചിത്രത്തിലെ മൂന്ന് നായികമാരില്‍ ഒരാളായി ഭാമ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് സിനിമയിലേക്കുള്ള ശ്രുതിയുടെ അരങ്ങേറ്റം.
2010 കാലഘട്ടത്തില്‍ വളരെ പോപ്പുലറായ ചില മ്യൂസിക്ക് ആല്‍ബങ്ങളില്‍ ശ്രുതി സാന്നിധ്യമായിട്ടുണ്ട് കൂടാതെ നമ്മള് തമ്മില്‍, യൂത്ത് ക്ലബ്, ശ്രീകണ്ഠന്‍നായര്‍ ഷോ തുടങ്ങിയ ജനപ്രിയ ടോക്ക് ഷോകളില്‍ ശ്രുതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഫഌവഴ്സ് ടിവിയിലെ ജനപ്രിയ റിയാലിറ്റി ഷോയായ സ്റ്റാര്‍ ചലഞ്ചില്‍ സാന്നിധ്യമായിരുന്നു ശ്രുതി.
ഒരു നാടന്‍ പെണ്‍കുട്ടി എന്ന പരിവേഷത്തില്‍ നിന്നും ശ്രുതിക്ക് വലിയൊരു ബ്രേക്ക് നല്കിയ വേഷമായിരുന്നു ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലെ ലിന്റാ തരകന് എന്ന വേഷം.2013ല്‍ ഇറങ്ങിയ ഈ ചിത്രത്തിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. 2016 ലാണ് ശ്രുതി ഡോ. അവിന് ആന്റണിയെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം സീരിയല്‍ രംഗത്ത് സജീവമാണ് ശ്രുതി. മിനിസ്ക്രീനിലും വെള്ളിത്തിരയിലും മലയാളിക്ക് സുപരിചിതയാണ് ശ്രുതി.
നിർമാതാവ് സജി നന്ത്യാട്ടിനെതിരേ ഫിലിം ചേമ്പറിന് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. ലഹരി ഉപയോഗത്തേക്കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയാണ്...
കഞ്ചാവ് കേസിലും പുലിപ്പല്ല് കൈവശം വെച്ച കേസിലും പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലാണ്...
സിനിമാ സെറ്റിലെ ലഹരി ഉപയോഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. എന്നാൽ സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിർക്കാനുള്ള...
വോയിസ് ഓഫ് വോയിസ് ലെസ് എന്ന ഒറ്റ മലയാളം റാപ്പിലൂടെ ശ്രദ്ധേയനായ റാപ്പർ ആണ് വേടൻ. കഴിഞ് ദിവസമായിരുന്നു വേടന്റെ കൊച്ചിയിലെ...
സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ കൃഷ്ണ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരപുത്രി ഇടയ്ക്കിടെ വിമർശനങ്ങളിൽ...