നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ സൂപ്പര്‍ നായികയാണ് നയന്‍താര. ജയറാം നായകനായി എത്തിയ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ എത്തി ഇന്ന് തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറായി തിളങ്ങി നില്‍ക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ നയന്‍താര സജീവമല്ലെങ്കിലും വിഘ്നേഷ് വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
ഏഴു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇക്കഴിഞ്ഞ ജൂണിലാണ് നയന്‍താരയും വിക്കി എന്ന വിഘ്നേഷും വിവാഹിതരായത്. എന്നാല്‍ വിവാഹം കഴിഞ്ഞ് അഞ്ച് മാസം തികയും മുമ്പാണ് ഇന്നലെ തങ്ങള്‍ ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനമ്മമാരായ സന്തോഷവാര്‍ത്ത താരദമ്പതികള്‍ പങ്കുവെച്ചത്. വാടക ഗര്‍ഭധാരണം വഴിയാണ് നയന്‍താര അമ്മ ആയത്. സിനിമ പോലെ തന്നെ നയന്‍താരയുടെ വ്യക്തിജീവിതവും എന്നും വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.
ഇപ്പോഴിതാ ലേഡി സൂപ്പര്‍സ്റ്റാറിനെതിരെ ഒരു ആരോപണവുമായി രംഗത്ത് എത്തിയിരിയ്ക്കുകയാണ് മലയാളികളുടെ പ്രിയ താരം മംമ്ത മോഹന്‍ദാസ്. രജനികാന്ത് നായകനായ ഒരു സിനിമയിലെ ഗാനരംഗത്ത് നിന്ന് നിയന്‍താര ഇടപെട്ട് തന്നെ നീക്കം ചെയ്തു എന്നാണ് മംമ്ത പറയുന്നത്. പേരെടുത്ത് പറയാതെയാണ് നടിയുടെ ആരോപണം.
രജനികാന്തിനെ നായകനാക്കി പി വാസു സംവിധാനം ചെയ്ത ചിത്രമാണ് കുസേലന്. ചിത്രത്തിലെ ഒരു ഗാനരംഗത്ത് നയന്‍താരയാണ് രജനികാന്തിനൊപ്പം അഭിനയിക്കുന്നത്. അതേ ഗാനരംഗത്ത് തന്നെയും അഭിനയിക്കാന്‍ വിളിച്ചിരുന്നതായി മംമ്ത മോഹന്‍ദാസ് പറയുന്നു. നയന്താരയ്ക്കൊപ്പം ഗാനരംഗത്ത് മുഴുവനായി മംമ്തയും വേണം എന്നായിരുന്നുവത്രെ പറഞ്ഞിരുന്നത്.
അത് പ്രകാരം മൂന്ന് നാല് ദിവസം മംമ്തയെ വച്ച് ഷൂട്ടിങും ചെയ്തു. എന്നാല്‍ പാട്ട് റിലീസ് ആയപ്പോള്‍ അതില്‍ തന്നെ കാണാനില്ല എന്നാണ് മംമ്ത പറയുന്നത്. പാട്ടിന്റെ അവസാന ഭാഗത്ത് എന്റെ തല മാത്രം കാണാം. അങ്ങനെ തന്നെ പൂര്‍ണമായും ഒഴിവാക്കുന്നതായി ആരും തന്നെ ഇന്‍ഫോം ചെയ്തിട്ടും ഇല്ല. എന്നാല്‍ പിന്നീട് ആണ് ഞാന്‍ അറിഞ്ഞത്, ആ ഗാനരംഗത്ത് അഭിനയിച്ച മറ്റൊരു പ്രധാന നടി ഇടപെട്ടാണ് എന്നെ ഒഴിവാക്കിയത് എന്ന്.
എന്നെയും ഈ ഗാനരംഗത്ത് ഉള്‍പ്പെടുത്തിയാല്‍ അവര്‍ ഷൂട്ടിങിന് വരില്ല എന്ന് അണിയറ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. മറ്റൊരു നടി കൂടെ ആ ഗാനരംഗത്ത് വന്നാല്‍ തന്റെ സ്ക്രീന്‍ സ്പേസ് പോകും എന്നാണത്രെ അവര്‍ പറഞ്ഞത്. അത് കരിയറിന്റെ തുടക്കകാലത്ത് തന്നെ ഏറ്റവും വേദനിപ്പിച്ച അനുഭവം ആണ് എന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞിരുന്നു. ചിത്രത്തില്‍ അസിസ്റ്റന് ഡയരക്ടര്‍ എന്ന നിലയിലാണ് മംമ്ത മോഹന്‍ദാസിന്റെ ഗസ്റ്റ് അപ്പിയറന്‍സ്.
അതേസമയം, നയന്‍താരയും വിഘ്നേശ് ശിവനും നടത്തിയ ഒരു ക്ഷേത്ര ദര്‍ശനവുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കുംഭകോണത്തിനു സമീപമുള്ള മേലവത്തൂര്‍ ഗ്രാമത്തിലെ കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലാണ് താര ദമ്പതികള്‍ ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ നയന്‍താര എത്തുന്നു എന്ന് അറിഞ്ഞതോടെ വന്‍ ജനക്കൂട്ടം ക്ഷേത്രത്തില്‍ തടിച്ചുകൂടി.
പൊലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു ജനം. തിരക്ക് വര്‍ദ്ധിച്ചതോടെ ദര്‍ശനം വളരെ ബുദ്ധിമുട്ടേറിയതായി. ഇതോടെ പലപ്പോഴും നയന്‍താരയ്ക്ക് രോഷം വന്നു. ഒരുഘട്ടത്തില്‍ വിഘ്നേശ് കുറച്ചുസമയം നല്കാന് വീഡിയോയും മറ്റും എടുക്കുന്നവരോട് പറയുന്നുണ്ടായിരുന്നു. അതേ സമയം സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ നയന്‍താരയുടെ ചുമലില്‍ ഒരു യുവതി പിടിച്ചതില്‍ നയന്‍താര ദേഷ്യപ്പെടുന്നതും വീഡിയോയിലുണ്ട്.
കാമാച്ചി അമ്മന്‍ ക്ഷേത്രത്തിലെ ദര്‍ശനത്തിന് ശേഷം അടുത്തുള്ള ക്ഷേത്രത്തിലും ദര്‍ശനം നടത്തിയാണ് താര ദമ്പതികള്‍ മടങ്ങിയത്. ട്രെയിനില്‍ ആയിരുന്നു നയന്‍താരയും വിഘ്നേശും മടങ്ങിയത്. ഇവിടെയും ആള്‍ക്കാരുടെ തിരക്കായിരുന്നു. ഇവിടുന്ന് അനുവാദം ഇല്ലാതെ വീഡിയോ എടുത്തയാളോട് നയന്‍താര ദേഷ്യപ്പെട്ടു.
‘വീഡിയോ എടുത്താല്‍ ഫോണ്‍ പിടിച്ച് പൊളിക്കും’ എന്ന് നയന്‍താര പറയുന്ന വീഡിയോയും വൈറലായിട്ടുണ്ട്. അതേ സമയം പലര്‍ക്കും തങ്ങള്‍ക്കൊപ്പം സെല്‍ഫി എടുക്കാന്‍ നയന്‍താരയും വിഘ്നേശും ട്രെയിനില്‍ അനുവാദം നല്‍കിയിരുന്നു. ഇത്തരം സെല്‍ഫികള്‍ പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
അടുത്തിടെ, നയന്‍താരയ്ക്ക് കരിയറിലുണ്ടായ താഴ്ചയെപറ്റി തമിഴ് സിനിമാ മാധ്യമ പ്രവര്ത്തകന് പറഞ്ഞ വാക്കുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നയന്‍താര സ്വന്തമായി സിനിമ നിര്‍മ്മിക്കുന്നതിലെ പാകപ്പിഴകളും ഇതിന് കാരണമാണെന്ന് ഇദ്ദേഹം പറയുന്നു. മാര്‍ക്കറ്റുള്ള നയന്‍സ് ചെറിയ ബജറ്റില്‍ സിനിമ എടുത്ത് വലിയ ലാഭം നേടാനാണ് ശ്രമിക്കുന്നത്. സിനിമാ രംഗമാണ് നിങ്ങളെ വളര്‍ത്തിയത് അതേ സിനിമാ രംഗത്തെ ദുരുപയോഗം ചെയ്താല്‍ മാര്‍ക്കറ്റ് താനേ ഇടിയും. ഇപ്പോഴും അത് തന്നെ തുടരുന്നു.
ജവാന് എന്ന സിനിമ റിലീസായാല്‍ ഒരുപക്ഷെ നടിക്ക് ബോളിവുഡില്‍ നിന്നും തുടരെ അവസരങ്ങള്‍ വന്നേക്കാമെന്നും തമിഴകത്ത് നയന്‍താരയുടെ കരിയര്‍ ഇപ്പോള്‍ വളരെ താഴെയാണ്. കരിയറില്‍ വലിയൊരു ഹിറ്റ് നയന്‍താരയെ സംബന്ധിച്ച് അനിവാര്യമായിരിക്കുകയാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴ് സിനിമകളില്‍ മാര്‍ക്കറ്റ് വാല്യുവുള്ള നടി നയന്‍താര മാത്രമായിരുന്നെങ്കില്‍ ഇന്നതല്ല സ്ഥിതി.
തൃഷ, സമാന്ത, കീര്‍ത്തി സുരേഷ് തുടങ്ങിയവരെല്ലാം ഒറ്റയ്ക്ക് ഒരു സിനിമ വിജയിപ്പിക്കാന്‍ ബോക്സ് ഓഫീസ് മൂല്യമുള്ളവരാണ്. വ്യത്യസ്തമായ സിനിമകള്‍ ഇവര്‍ ചെയ്യുകയും ചെയ്യുന്നു. ഒരുപക്ഷേ നയന്‍താരയ്ക്ക് ലേഡി സൂപ്പര്‍ സ്റ്റാര്‍ പദവി നഷ്ടപ്പെടാനുള്ള സാഹചര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രേക്ഷക മനസ്സിൽ നിലനിന്ന ഒരുപിടി കഥാപാത്രങ്ങൾ അവതരിപ്പിച്ച താരമാണ് നടൻ വിഷ്ണു പ്രസാദ്. വില്ലൻ വേഷങ്ങള്‍ ചെയ്താണ് വിഷ്ണു ശ്രദ്ധേയനാവുന്നത്. സിനിമകളിലും...
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...