Connect with us

എന്നും ഞങ്ങൾക്കൊപ്പം ; അച്ഛനൊപ്പമുള്ള അവസാന നിമിഷം പങ്കുവെച്ച് അഭിരാമി

Movies

എന്നും ഞങ്ങൾക്കൊപ്പം ; അച്ഛനൊപ്പമുള്ള അവസാന നിമിഷം പങ്കുവെച്ച് അഭിരാമി

എന്നും ഞങ്ങൾക്കൊപ്പം ; അച്ഛനൊപ്പമുള്ള അവസാന നിമിഷം പങ്കുവെച്ച് അഭിരാമി

ഗായികമാരായ അമൃത സുരേഷ്, അഭിരാമി സുരേഷ് എന്നിവരുടെ പിതാവും ഓടക്കുഴൽ കലാകാരനുമായ പി.ആർ സുരേഷ് അന്തരിച്ചത് കഴിഞ്ഞ ​ദിവസമായിരുന്നു . അറുപത്തിയൊന്ന് വയസായിരുന്നു പ്രായം. സ്‌ട്രോക്ക് വന്നതിനെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. അമൃത സുരേഷ് തന്നെയാണ് ഇൻസ്‌റ്റഗ്രാം വഴി അച്ഛന്റെ മരണവാർത്ത പുറത്തുവിട്ടത്. ‘ഞങ്ങടെ പൊന്നച്ചൻ ഇനി ഭഗവാന്റെ കൂടെ’ എന്ന കുറിപ്പോടെയുള്ള ചിത്രം വഴിയാണ് വാർത്ത അറിയിച്ചത്.

ഗോപി സുന്ദറും അമൃതയുടെ അച്ഛന്റെ മരണവാർത്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് ആദരാഞ്ജലികൾ നേർന്നുകൊണ്ട് കുടുംബത്തിന്റെ ദുഖത്തിൽ പങ്കുചേർന്നത്. അന്ത്യകർമ്മങ്ങൾ ചെയ്തതും അമൃതയും അഭിരാമിയുമാണ്. കൂടെയുള്ള സഹോദരന് ഒപ്പമാണ് ഇരുവരും കർമ്മങ്ങളിൽ പങ്കെടുത്തത്.

അമൃതാനന്ദമയി മഠത്തിലെ സ്വാമിയും ചടങ്ങുകളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. അച്ഛനെ വീട്ടിൽ എത്തിച്ചപ്പോൾ മുതൽ നാമജപങ്ങളോടയാണ് അദ്ദേഹത്തിന് ഒപ്പം ഇരുവരും ഉണ്ടായിരുന്നത്. അമ്മയേയും പാപ്പുവിനേയും ആശ്വസിപ്പിക്കാൻ അമൃതയും അഭിരാമിയും പാടുപെടുന്നതും കഴിഞ്ഞ ദിവസം വൈറലായ വീഡിയോകളിൽ കാണാമായിരുന്നു.

അച്ഛന് മുത്തം കൊടുത്ത് മതിയാകാത്ത പോലെയാണ് അമൃതയും അഭിരാമിയും പാപ്പുവും അദ്ദേഹത്തിന്റെ ഒപ്പം നിന്നത്. അന്ത്യോപചാരം അർപ്പിക്കാൻ വിജയ് ബാബു അടക്കമുള്ള പ്രമുഖരും എത്തിയിരുന്നു. ഇപ്പോഴിത അച്ഛന് വിടപറഞ്ഞിട്ട് രണ്ട് ദിവസം പിന്നിടവെ അച്ഛനൊപ്പമുള്ള അവസാന നിമിഷങ്ങളുടെ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇളയമകൾ അഭിരാമി സുരേഷ്.

ആശുപത്രിയിൽ അത്യാസന്ന നിലയിൽ അച്ഛൻ കഴിഞ്ഞപ്പോഴുള്ള ചിത്രമാണ് അഭിരാമി സുരേഷ് പങ്കുവെച്ചത്. അച്ഛന്റെ കൈകൾ വളരെ സ്നേഹത്തോടെ അമൃതയും അഭിരാമിയും അമൃതയുടെ മകൾ പാപ്പുവും ചേർത്ത് പിടിച്ചിരിക്കുന്നത് ചിത്രത്തിൽ കാണാം.

എന്നേക്കും എന്ന് തലക്കെട്ട് നൽകിയാണ് അഭിരാമി സുരേഷ് അച്ഛനൊപ്പമുള്ള അവസാന നിമിഷത്തിന്റെ ചിത്രം പങ്കുവെച്ചത്. ഫോട്ടോ നിമിഷ നേരം കൊണ്ട് വൈറലായി. നിങ്ങളുടെ കുടുംബത്തിനുണ്ടായ നികത്താൻ പറ്റാത്ത നഷ്ടത്തിന്റെ വേദനയിൽ തങ്ങളും പങ്കുചേരുന്നുവെന്നാണ് ആരാധകർ കുറിച്ചത്.

അമൃതയേയും കുടുംബത്തേയും ആശ്വസിപ്പിച്ചും ചടങ്ങിന്റെ കാര്യങ്ങൾക്ക് നേതൃത്വം നൽകിയും ​ഗോപി സുന്ദറുമൊപ്പമുണ്ടായിരുന്നു. അച്ഛനാണ് തങ്ങൾക്കെന്നും കരുത്തെന്ന് അമൃതയും അഭിരാമിയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അമൃതയുടേയും അഭിരാമിയുടേയും ട്രൂപ്പ് നോക്കി നടത്തിയിരുന്നതും അച്ഛനാണ്.

അച്ഛൻ പണ്ട് ഓടക്കുഴൽ വായിക്കാൻ പ്രോ​ഗ്രാ​മുകൾക്ക് പോകുമ്പോൾ‌ ഒപ്പം പോയാണ് കുഞ്ഞ് അമൃത സ്റ്റേജുകളിൽ പാടാൻ ധൈര്യം സമ്പാദിച്ചത്. പിന്നീട് ഒരു ​ഘട്ടം കഴിഞ്ഞപ്പോൾ ഐഡിയ സ്റ്റാർ സിങറിൽ അമൃത മത്സരാർഥിയായി. ആ സമയങ്ങളിൽ സഹോദരി അഭിരാമി അഭിനയത്തിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.

റിയാലിറ്റിഷോയുടെ ഭാ​ഗമായതോടെ അമൃതയുടെ തലവര മാറി. പാട്ടും കംപോസിങുമെല്ലാമായി പിന്നണി ​ഗാനരം​​ഗത്ത് സജീവമാണ് അമൃത. മകൾ അമൃതയെ വളർത്തിയത് പോലെ തന്നെയാണ് കൊച്ചുമകൾ പാപ്പുവിനേയും സുരേഷ് വളർത്തിക്കൊണ്ട് വന്നത്. അതിനാൽ തന്നെ മുത്തശ്ശന്റെ പെട്ടന്നുള്ള വേർപാട് പാപ്പുവിനേയും ഒരുപാട് ബാധിച്ചു.
ബാലയുമായുള്ള വിവാ​ഹബന്ധം വേർപ്പെടുത്തി തിരികെ വീട്ടിലേക്ക് വന്നപ്പോൾ കരുത്ത് പകർന്ന് സം​ഗീതത്തിൽ ശ്രദ്ധിക്കാൻ അമൃതയെ സഹായിച്ചതും അച്ഛനായിരുന്നു. സുരേഷിന്റെ ദാമ്പത്യ ജീവിതം മുപ്പത്തിയഞ്ച് വർഷം പൂർത്തിയാക്കിയത് അടുത്തിടെയാണ്.

ഭാര്യ ലൈലയുമായുള്ള സാഹസീക പ്രണയത്തെ കുറിച്ചും രജിസ്റ്റർ വിവാഹത്തെ കുറിച്ചുമെല്ലാം സുരേഷ് പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനിയായ ലൈലയെ ഒരു പരിപാടിക്ക് പോയപ്പോഴാണ് സുരേഷ് കണ്ടുമുട്ടിയതും പ്രണയിക്കാൻ തുടങ്ങിയതും.

More in Movies

Trending

Recent

To Top