
Malayalam
പ്രേക്ഷക ശ്രദ്ധ നേടി അനുരാഗത്തിലെ ‘അനുരാഗ സുന്ദരി’!
പ്രേക്ഷക ശ്രദ്ധ നേടി അനുരാഗത്തിലെ ‘അനുരാഗ സുന്ദരി’!

ഷഹദ് നിലമ്പുറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘അനുരാഗം’ എന്ന ചിത്രത്തിലെ ‘അനുരാഗ സുന്ദരി’ എന്നു തുടങ്ങുന്ന വീഡിയോ ഗാനം പുറത്തിറങ്ങി. മിനറ്റുകള്‍ക്കകം തന്നെ മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഗാനം നേടുന്നത്. അശ്വിന് ജോസിനൊപ്പം ഗൗരി കിഷനുനും ഷീലയും ജോണി ആന്റണിയും ഗാനത്തിലുണ്ട്.
ജോയല്‍ ജോണ്‍സാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ടിറ്റോ പി തങ്കച്ചന്റെ വരികള്‍ക്ക് കപില്‍ കപിലാന്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റു ഗാനങ്ങളായ ‘മിഥുനം മധുരം..’, തമിഴ് മെലഡി ഗാനം ‘യെഥുവോ ഒണ്ട്ര്..’ , ‘ചില്ല് ആണേ..’ എന്നിവ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും ട്രെന്‍ഡിങ്ങിലാണ്.
ബാല, ഗോഡ്ഫ്രി ഇമാനുവല്‍,അബ്ജാക്ഷ് കെ എസ്, ബാലു തങ്കച്ചന് ഡോണ്‍ തങ്കച്ചന് തുടങ്ങിയവരാണ് പാട്ടിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. ഷഹദ് നിലമ്പുറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘അനുരാഗം’ അടുത്ത മാസം അഞ്ചിന് പ്രദര്‍ശനത്തിനെത്തും. വ്യതസ്ത പ്രായങ്ങളിലുള്ളവരുടെ പ്രണയത്തിലൂടെയാണ് ചിത്രത്തിന്റെ കഥയുടെ സഞ്ചാരം.
‘അനുരാഗം’ സിനിമയുടെ രചന ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിന് ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോന്, ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷന്, മൂസി, ലെനാ, ദുര്‍ഗ കൃഷ്ണ, സുധീഷ്, മണികണ്ഠന് പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.
ലക്ഷ്മി നാഥ് ക്രിയേഷന്‍സ് സത്യം സിനിമാസ് എന്നി ബാനറുകളില്‍ സുധീഷ് എന്‍, പ്രേമചന്ദ്രന് എ.ജി എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകന് സംഗീതം ജോയല്‍ ജോണ്‍സ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോള്‍ ഈ സിനിമയുടെയും എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത് പാട്ടുകള്‍ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്,മോഹന്‍ രാജ് ,ടിറ്റോ പി.തങ്കച്ചന് എന്നിവരാണ്.
കലാസംവിധാനം അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനര്‍ ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്ട്രോളര് സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈന്‍ സിങ്ക് സിനിമ, സൗണ്ട് മിക്സിങ് ഫസല്‍ എ ബക്കര്‍,കോസ്റ്റ്യൂം ഡിസൈന്‍ സുജിത്ത് സി.എസ്, മേക്കപ്പ് അമല്‍ ചന്ദ്ര, ത്രില്‍സ് മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍ ബിനു കുര്യന്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രവിഷ് നാഥ്,ഡിഐ ലിജു പ്രഭാകര്‍, സ്റ്റില്‍സ് ഡോണി സിറില്‍, പിആര്‍ & ഡിജിറ്റല്‍ മാര്‍ക്കറ്റിങ് വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്സ്.
നിയമ പോരാട്ടങ്ങൾക്ക് പിന്നാലെ ആസിഫ് അലി ചിത്രം ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേയ്ക്ക് എത്തുന്നു. കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട്...
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...
രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം...
മലയാള മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് പ്രജുഷ. കോമഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് പ്രജുഷയെ പ്രേക്ഷകർ കണ്ട് തുടങ്ങിയത്. ഒരു കാലത്ത്...